Literature

2024-ലെ ജ്ഞാനപീഠ പുരസ്‌കാരം വിനോദ് കുമാർ ശുക്ലയ്ക്ക്

ന്യൂഡല്‍ഹി: 59-ാമത് ജ്ഞാനപീഠ പുരസ്‌കാരം പ്രശസ്ത ഹിന്ദി സാഹിത്യകാരന്‍ വിനോദ് കുമാര്‍ ശുക്ലയ്ക്ക്. ഛത്തീസ്ഗഢ് സ്വദേശിയായ 88-കാരനായ വിനോദ് കുമാര്‍ ശുക്ല നോവലിസ്റ്റ്, കഥാകാരന്‍, കവി, എന്നീ നിലകളില്‍ പ്രശസ്തനാണ്. ഛത്തീസ്ഗഢില്‍ നിന്ന് ജ്ഞാനപീഠം ലഭിക്കുന്ന ആദ്യ എഴുത്തുകാരനും 12-ാമത്തെ ഹിന്ദി സാഹിത്യകാരനുമാണ് അദ്ദേഹം.

എഴുത്തുകാരി പ്രതിഭാ റായ് അധ്യക്ഷയും മാധവ് കൗശിക്, ദാമോദര്‍ മൗസോ, പ്രഭാ വര്‍മ, അനാമിക, എ. കൃഷ്ണ റാവു, പ്രഫുല്ല ഷിലേദാര്‍, ജാനകി പ്രസാദ് ശര്‍മ, മധുസൂദന്‍ ആനന്ദ് തുടങ്ങിയവര്‍ അംഗങ്ങളുമായ സമിതിയാണ് ജേതാവിനെ തിരഞ്ഞെടുത്തത്. 11 ലക്ഷം രൂപയും സരസ്വതിയുടെ വെങ്കല പ്രതിമയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

ഛത്തീസ്ഗഢില്‍ നിന്ന് ഈ അവാര്‍ഡ് ലഭിക്കുന്ന ആദ്യ എഴുത്തുകാരനാകും വിനോദ് കുമാര്‍ ശുക്ല. ഹിന്ദി സാഹിത്യത്തിനും സര്‍ഗാത്മകതയ്ക്കും സവിശേഷമായ എഴുത്ത് ശൈലിക്കും നല്‍കിയ മികച്ച സംഭാവനകള്‍ പരിഗണിച്ചാണ് ഈ ബഹുമതി അദ്ദേഹത്തിന് നല്‍കുന്നത്, പുരസ്‌കാരസമതി പ്രസ്താവനയില്‍ പറഞ്ഞു.

News Desk

വാർത്തകൾക്കായി വിശ്വസനീയ ഉറവിടം. പുതിയ ബ്രേക്കിംഗ് വാർത്തകളും സമഗ്രമായ റിപ്പോർട്ടുകളും കൃത്യതയോടെയും വേഗത്തിലും ജനങ്ങളിലേക്ക് എത്തിക്കാൻ പ്രതിജ്ഞാബദ്ധരായ സമർപ്പിത പത്രപ്രവർത്തകരുടെ സംഘം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button