KeralaNews

സി പി എം ൻ്റെ മാനുഷിക മുഖം നഷ്ടമായി : സി പി ജോൺ

തിരുവനന്തപുരം: ഇന്ത്യൻ നാഷണൽ അംഗൻവാടി എംപ്പോയീസ് ഫെഡറേഷൻ -ഐ എൻ റ്റി യു സി യുടെ നേതൃത്വത്തിൽ നടന്നു വരുന്ന അംഗനവാടി ജീവനക്കാരുടെ അനിശ്ചത കാല രാപ്പകൽ സമരം 12-ാം ദിവസത്തിലേക്ക് കടന്നു 12 -ാം ദിവസത്തെ സമരം സിഎംപി സംസ്ഥാന സെക്രട്ടറി സി.പി ജോൺ ഉത് ഘാടനം ചെയ്തു.

“സി പി എമ്മി ൻ്റെ മാനുഷിക കാഴ്ചപ്പാട് നഷ്ടമായി. അങ്കണവാടി , ആശാ തുടിങ്ങയ സാധാരണക്കാരായ ഏകദേശം ഒരു ലക്ഷത്തോളം സ്ത്രീകളാണ് ഈ മേഖലകളിൽ ജോലി ചെയ്യുന്നത് അവരെ കണ്ണകി മാരാക്കിയാൽ പിണറായുടെ തുടർഭരണ സ്വപനം കരിഞ്ഞു പോകും.” എന്ന് സി.പി ജോൺ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ റീസ് പുത്തൻവീട്ടിൽ അദ്ധ്യക്ഷത വഹിച്ചു , കെ പി സി സി ജനറൽ സെക്രട്ടറി ബി.എ.അബ്ദുൽ മുത്ത്ലിബ്, ജവഹർ ബാല മഞ്ച് ദേശിയ ചെയർമാൻ ഡോ ജി.വി ഹരി യൂണിയൻ സംസ്ഥാന ഓർഗനൈംസിംഗ് സെക്രട്ടറി നന്ദിയോട് ജീവകുമാർ , യൂണിയൻ നേതാക്കൻമാരായ അലീസ് കെ മത്തായി, മോളി കുര്യാക്കോസ്, നസീഫ ഉസ്മാൻ, സുഹറ കെ.എം , ഹസീന കെ, മനീഷ കെ എം വിദ്യാമോൾ, ഷിജി മാത്യു , സോജാ കെ.ഇ , എൽദോസ്, ജോസഫ് വി.ജെ എന്നിവർ പ്രസംഗിച്ചു

മുൻ കെ.പി സി.സി പ്രസിഡൻ്റ് വി എം സുധരൻ ഇന്നും സമര പന്തലിൽ എത്തി പ്രവർത്തകരെ അഭിവാദ്യം ചെയ്തു. ഇന്നത്തെ രാപ്പകൽ സമരത്തിന് എറണാകുളം പത്തനംതിട്ട ജില്ലകളിലെ അങ്കണവാടി ജീവനക്കാരാണ് പങ്കെടുത്തത് , കോവളം നിയോജക മണ്ഡലത്തിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് സമരക്കാർ വേണ്ട ഭക്ഷണസാധനങ്ങൾ വിതരണം ചെയ്യതത്.

News Desk

വാർത്തകൾക്കായി വിശ്വസനീയ ഉറവിടം. പുതിയ ബ്രേക്കിംഗ് വാർത്തകളും സമഗ്രമായ റിപ്പോർട്ടുകളും കൃത്യതയോടെയും വേഗത്തിലും ജനങ്ങളിലേക്ക് എത്തിക്കാൻ പ്രതിജ്ഞാബദ്ധരായ സമർപ്പിത പത്രപ്രവർത്തകരുടെ സംഘം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button