KeralaNews

ലഹരി വിരുദ്ധ ക്യാമ്പയിന് സ്റ്റുഡന്‍റ് പൊലീസ് കേഡറ്റുകളെ ഉപയോഗിക്കണം’: മുഖ്യമന്ത്രി

ലഹരി വിരുദ്ധ ക്യാംപയിന് സ്റ്റുഡന്‍റ് പൊലീസ് കേഡറ്റുകളെ നല്ലനിലയില്‍ ഉപയോഗിക്കാനാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്റ്റുഡന്‍റ് പൊലീസ് കേഡറ്റ് പദ്ധതി അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലഹരിക്കെതിരെയുള്ള സ്‌കൂൾതല പരിശീലകരായി പൊലീസ്, എക്സൈസ് ഉദ്യോഗസ്ഥരുടെ സേവനം അതത് സ്ഥലത്ത് ലഭ്യമാക്കണം. എസ്.പി.സി ശക്തിപ്പെടുത്തുന്നതിന് ആക്ഷൻ പ്ലാൻ വികസിപ്പിക്കും എസ്.പി.സി, എസ്.സി.ഇ.ആർ.ടി, സീമാറ്റ്, ഐ.എം.ജി, കില മുതലായ ഏജൻസികളിലെ വിദഗ്‌ധരെ ആക്ഷൻ പ്ലാൻ വികസിപ്പിക്കൽ ശില്പശാലകളിൽ പങ്കെടുപ്പിക്കണം.

കുട്ടികളെ തിരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡം പാഠ്യവിഷയങ്ങളിലെ മികവ് മാത്രമാകരുത്. താല്‍പര്യമുള്ള കുട്ടികളെ അര്‍ഹത നോക്കി തിരഞ്ഞെടുക്കണം. തീരദേശ, പിന്നോക്ക മേഖലകളിലെ സ്കൂളുകള്‍ക്ക് പദ്ധതിയില്‍ മുന്‍ഗണന നല്‍കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തനത് വികസന ഫണ്ടുകളിൽ നിന്ന് അനുവദനീയമായ തുക എസ്.പി.സി പദ്ധതി നടപ്പിലാക്കുന്ന സ്കൂളുകൾക്ക് ലഭ്യമാക്കണം. സ്‌കൂൾ, ജില്ല, സംസ്ഥാനതല അവലോകന യോഗങ്ങൾ യഥാസമയം നടത്തി പദ്ധതി നടത്തിപ്പിന്റെ പുരോഗതി വിലയിരുത്തണം. എസ്.പി.സി ഔട്ട്‌ഡോർ മാനുവൽ പരിഷ്‌കരണം സമയബന്ധിതമായി പൂർത്തീകരിക്കണം എസ്.പി.സി പദ്ധതിയുടെ എല്ലാ വശങ്ങളും ക്രമപ്പെടുത്തുന്നതിനും ശക്തിപ്പെടുത്തുന്നതിനും എസ്.പി.സി കാര്യക്ഷമമാക്കുന്നതിനും ഉചിതമായ നിയമം രൂപീകരിക്കണം.

സ്‌കൂൾ, ജില്ല, സംസ്ഥാനതല അവലോകന യോഗങ്ങൾ യഥാസമയം നടത്തി പദ്ധതി നടത്തിപ്പിന്റെ പുരോഗതി വിലയിരുത്തണം. എസ്.പി.സി ഔട്ട്‌ഡോർ മാനുവൽ പരിഷ്‌കരണം സമയബന്ധിതമായി പൂർത്തീകരിക്കണം എസ്.പി.സി പദ്ധതിയുടെ എല്ലാ വശങ്ങളും ക്രമപ്പെടുത്തുന്നതിനും ശക്തിപ്പെടുത്തുന്നതിനും എസ്.പി.സി കാര്യക്ഷമമാക്കുന്നതിനും ഉചിതമായ നിയമം രൂപീകരിക്കണംപദ്ധതി നടപ്പിലാക്കുന്ന എല്ലാ സ്‌കൂളുകളിലും പരിശീലനത്തിനാവശ്യമായ അധ്യാപകരുടെയും പോലീസ് ഉദ്യോഗസ്ഥരുടെയും സേവനം ലഭ്യമാക്ക​ണം. ഇത് ഉറപ്പാക്കാന്‍ ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയേയും പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയേയും ചുമതലപ്പെടുത്തി.

News Desk

വാർത്തകൾക്കായി വിശ്വസനീയ ഉറവിടം. പുതിയ ബ്രേക്കിംഗ് വാർത്തകളും സമഗ്രമായ റിപ്പോർട്ടുകളും കൃത്യതയോടെയും വേഗത്തിലും ജനങ്ങളിലേക്ക് എത്തിക്കാൻ പ്രതിജ്ഞാബദ്ധരായ സമർപ്പിത പത്രപ്രവർത്തകരുടെ സംഘം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button