Cinema

മാനേജരെ മര്‍ദിച്ച കേസ്; മുന്‍കൂര്‍ ജാമ്യം തേടി ഉണ്ണി മുകുന്ദന്‍

മാനേജരെ മര്‍ദിച്ച കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി നടന്‍ ഉണ്ണി മുകുന്ദന്‍. എറണാകുളം ജില്ലാ കോടതിയിലാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതിയെന്ന് ഉണ്ണി മുകുന്ദന്‍ ജാമ്യ ഹര്‍ജിയില്‍ പറയുന്നു. ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതിന്റെ പ്രതികാരമാണ് പരാതിയെന്നും ഉണ്ണി മുകുന്ദന്‍ ആരോപിച്ചു.

ഇന്നലെയാണ് നടന്‍ ഉണ്ണി മുകുന്ദന്‍ മര്‍ദിച്ചുവെന്ന് ആരോപിച്ച് മാനേജര്‍ പരാതി പറഞ്ഞത്. ഡിഎല്‍എഫ് ഫ്ലാറ്റില്‍ വെച്ച് തന്നെ മര്‍ദിച്ചു എന്നാണ് പരാതി.ഉണ്ണി മുകുന്ദന്‍ നായകനായി എത്തിയ ഗെറ്റ് സെറ്റ് ബേബി എന്ന ചിത്രം പ്രതീക്ഷിച്ചത്ര വിജയം കൈവരിച്ചിരുന്നില്ല. ഈ സമയത്ത് മാനേജര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ മറ്റൊരു ചിത്രത്തെ പ്രകീര്‍ത്തിച്ച് പോസ്റ്റ് പങ്കുവച്ചിരുന്നു. ഇതില്‍ പ്രകോപിതനായാണ് നടന്‍ മര്‍ദിച്ചെന്നാണ് പരാതിയില്‍ പറയുന്നത്.

അസഭ്യം പറയുകയും ക്രൂരമായി മര്‍ദിച്ചെന്നുമാണ് പരാതി. ഫെഫ്കയിലും നടനെതിരെ മാനേജര്‍ പരാതി നല്‍കിയിട്ടുണ്ട്. ആശുപത്രിയില്‍ ചികിത്സ തേടിയ ശേഷമാണ് ഇയാള്‍ പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.

News Desk

വാർത്തകൾക്കായി വിശ്വസനീയ ഉറവിടം. പുതിയ ബ്രേക്കിംഗ് വാർത്തകളും സമഗ്രമായ റിപ്പോർട്ടുകളും കൃത്യതയോടെയും വേഗത്തിലും ജനങ്ങളിലേക്ക് എത്തിക്കാൻ പ്രതിജ്ഞാബദ്ധരായ സമർപ്പിത പത്രപ്രവർത്തകരുടെ സംഘം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button