IndiavisionLiterature

ഗ്രാമ കൗതുകങ്ങളുടെ കലവറ – Dr. വള്ളിക്കാവ് മോഹൻദാസ് 

 മറവി തിന്ന ഗ്രാമ കൗതുകങ്ങളുടെ കലവറയിൽ ഗ്രാമീണ ജീവിതകാഴ്ചകൾ തെളിവാർന്ന് വരുന്ന അനുഭവം പ്രധാനം ചെയ്യുന്ന പുസ്തകം വായനയ്ക്കപ്പുറം വൈജ്ഞാനിക തലത്തിലേക്ക് കടന്നു നിൽക്കുന്നത് ഇന്നലെയും ഇന്നും ഇഴ ചേർക്കുന്നിടത്താണ്….

 കാർഷിക സംസ്കാരത്തിന്റെ മുദ്രകളും പദങ്ങളും ചൊല്ലുകളും പഴക്കങ്ങളും ആരോഗ്യകരമായ ജീവിതസാഹചര്യങ്ങളും ഉൾച്ചേരുന്ന രചനയിലുടനീളം ഗ്രാമീണ ജീവിതത്തിന്റെ ഉൾത്തുടിപ്പുകൾ അനുഭവിക്കാം.. തിരുവിതാംകൂറിൽ നിലനിന്നിരുന്ന വിവിധ നാണയങ്ങളെ കുറിച്ചുള്ള വ്യക്തമായ വിശകലനം പാട്ട് രൂപത്തിൽ  നാണയ കിലുക്കം ആയി ഉൾചേരുന്നു.   ആഴ്ചചന്തയും മണ്ണറിവും കൃഷിയും ചില വേറിട്ട വഴക്കങ്ങളും  ഗ്രാമീണ ജീവിതത്തിന്റെ ഗതകാല സ്മരണകളും ചേർന്ന്  നല്ലൊരു വായനാനുഭവം കാഴ്ചവയ്ക്കുന്ന കൃതി. 

ഗ്രാമീണ ജീവിത വിസ്മയങ്ങൾ കൺമുന്നിൽ കാണുന്ന പ്രതീതിയിൽ നാട്ടുപൊലിമയും നാട്ടറിവുകളും ചേർന്നൊരുക്കിയ ഒരു ഓർമ്മ പുസ്തകം കൂടിയാണ് ഇത്.

 പരിസ്ഥിതിയും പക്ഷി  മൃഗാദികളും കാർഷിക അന്തരീക്ഷവും നേർക്കാഴ്ചയാകുന്ന രചനാ വിശേഷം. 

 വായിച്ചിരിക്കേണ്ട മനോഹരമായ കൃതി.

 ഒരു പ്രഭാത് ബുക്സ് പ്രസിദ്ധീകരണം.

 വില 200 രൂപ.

News Desk

വാർത്തകൾക്കായി വിശ്വസനീയ ഉറവിടം. പുതിയ ബ്രേക്കിംഗ് വാർത്തകളും സമഗ്രമായ റിപ്പോർട്ടുകളും കൃത്യതയോടെയും വേഗത്തിലും ജനങ്ങളിലേക്ക് എത്തിക്കാൻ പ്രതിജ്ഞാബദ്ധരായ സമർപ്പിത പത്രപ്രവർത്തകരുടെ സംഘം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button