NationalNews

പക്ഷിയിടിച്ചു, എയര്‍ ഇന്ത്യ വിമാനം യാത്ര റദ്ദാക്കി

പക്ഷിയിടിച്ചതിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ നിന്ന് പൂനെയിലേക്ക് പോയ എയര്‍ ഇന്ത്യ വിമാനം മടക്കയാത്ര റദ്ദാക്കി. ഇന്ന് പൂനെയില്‍ നിന്ന് ഡല്‍ഹിയിലേക്ക് സര്‍വീസ് നടത്തേണ്ടിയിരുന്ന AI2470 വിമാനമാണ് പക്ഷിയിടിച്ചതിനെ തുടര്‍ന്ന് റദ്ദാക്കിയത്.

അടിയന്തരാവസ്ഥാ വാര്‍ഷികം ഭരണഘടനാ ഹത്യാദിനം, ഒരു വര്‍ഷം നീണ്ട പരിപാടികള്‍ നടത്താന്‍ കേന്ദ്രം; സംസ്ഥാനങ്ങള്‍ക്കും നിര്‍ദേശം വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്ത ശേഷം നടത്തിയ പരിശോധനയിലാണ് പക്ഷിയിടിച്ചതായി കണ്ടെത്തിയതെന്ന് എയര്‍ലൈന്‍ പ്രസ്താവനയില്‍ പറഞ്ഞു. എഞ്ചിനീയറിംഗ് സംഘം വിശദമായ പരിശോധനകള്‍ നടത്തിവരികയാണെന്നും എയര്‍ ഇന്ത്യ അറിയിച്ചു.

യാത്ര മുടങ്ങിയവര്‍ക്ക് താമസ സൗകര്യം ഒരുക്കുന്നത് ഉള്‍പ്പെടെയുള്ള എല്ലാ ക്രമീകരണങ്ങളും ചെയ്യുന്നുണ്ടെന്നും എയര്‍ലൈന്‍ അറിയിച്ചു. യാത്ര റദ്ദാക്കുന്നവര്‍ക്ക് ടിക്കറ്റ് തുക മടക്കിനല്‍കാമെന്ന് അറിയിച്ചിട്ടുണ്ട്. യാത്രക്കാര്‍ക്കായി ഡല്‍ഹിയിലേക്ക് പോകാന്‍ ബദല്‍ ക്രമീകരണങ്ങള്‍ ഒരുക്കുമെന്നും വിമാനക്കമ്പനി അറിയിച്ചു.

News Desk

വാർത്തകൾക്കായി വിശ്വസനീയ ഉറവിടം. പുതിയ ബ്രേക്കിംഗ് വാർത്തകളും സമഗ്രമായ റിപ്പോർട്ടുകളും കൃത്യതയോടെയും വേഗത്തിലും ജനങ്ങളിലേക്ക് എത്തിക്കാൻ പ്രതിജ്ഞാബദ്ധരായ സമർപ്പിത പത്രപ്രവർത്തകരുടെ സംഘം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button