KeralaNews

ഷവര്‍മയും ഷവായയും കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ, കൊച്ചിയിലെ ഹോട്ടല്‍ അടപ്പിച്ചു

എറണാകുളത്ത് ഭക്ഷ്യവിഷബാധ. കൊച്ചി രവിപുരത്ത് ഷവര്‍മ്മയും ഷവായയും കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷ ബാധയുണ്ടായത്. ഇരിങ്ങാലക്കുട സ്വദേശികളായ ആന്‍ മരിയ (23), ജിപ്സണ്‍ ഷാജന്‍ (22), ആല്‍ബിന്‍ (25) എന്നിവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഭക്ഷ്യവിഷബാധ റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് രവിപുരത്തെ റിയല്‍ അറേബ്യ ഹോട്ടല്‍ കൊച്ചി കോര്‍പ്പറേഷന്‍ ആരോഗ്യവിഭാഗം അടപ്പിച്ചു.

ഈ മാസം 16 നാണ് ഇവര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റത്. അങ്കമാലിയില്‍ ജോലി ചെയ്യുന്ന ഇവര്‍ കമ്പനി ആവശ്യത്തിനായാണ് കൊച്ചിയിലെത്തിയത്. ചിക്കന്‍ ഷവര്‍മയും ഷവായിയും കഴിച്ച ഇവര്‍ക്ക് വൈകീട്ടോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഛര്‍ദ്ദിയും പനിയും വയറിളക്കവും പിടിപെട്ട ഇവര്‍ കൊച്ചിയിലെ ഒരു ആശുപത്രിയില്‍ ചികിത്സ തേടി. പിറ്റേന്ന് വീണ്ടും വയ്യാതായതോടെ യുവതിയെ അവര്‍ ജോലി ചെയ്യുന്ന അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

എന്നാല്‍ നില വഷളായതോടെ മറ്റൊരു സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. യുവതി ഐസിയുവില്‍ ചികിത്സയിലാണെന്നും, ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും കുടുംബം അറിയിച്ചു. ഈ ഹോട്ടലില്‍ നിന്നും അന്നേദിവസം ഭക്ഷണം കഴിച്ച നിരവധി പേര്‍ക്ക് ഭക്ഷ്യവിഷ ബാധ ഉണ്ടായതായും, ഭക്ഷ്യസുരക്ഷാ വിഭാഗത്തിന് പരാതി നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്.

News Desk

വാർത്തകൾക്കായി വിശ്വസനീയ ഉറവിടം. പുതിയ ബ്രേക്കിംഗ് വാർത്തകളും സമഗ്രമായ റിപ്പോർട്ടുകളും കൃത്യതയോടെയും വേഗത്തിലും ജനങ്ങളിലേക്ക് എത്തിക്കാൻ പ്രതിജ്ഞാബദ്ധരായ സമർപ്പിത പത്രപ്രവർത്തകരുടെ സംഘം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button