InternationalNews

ഹ​ജ്ജ് : തീർത്ഥാ​ട​ക​ർ​ക്ക്​ ​സൗ​ക​ര്യം ഒ​രു​ക്കു​ന്ന​തി​ൽ വീ​ഴ്​​ച, നാ​ല്​ ​ക​മ്പ​നി​ക​ളെ സ​സ്​​പെ​ൻ​ഡ് ചെയ്തു

തീ​ർ​ത്ഥാ​ട​ക​ർ​ക്ക്​ താ​മ​സ​ സൗ​ക​ര്യം ഒ​രു​ക്കു​ന്ന​തി​ൽ വീ​ഴ്​​ച വ​രു​ത്തി​യ നാ​ല്​ ഉം​റ സ​ർ​വി​സ്​ ക​മ്പ​നി​ക​ളെ സ​സ്​​പെ​ൻ​ഡ്​ ചെ​യ്​​തു. ഗു​രു​ത​ര​മാ​യ വീ​ഴ്ച​ക​ള്‍ വരുത്തുകയും തുടർച്ചയായി നി​യ​മ​ലം​ഘ​നം നടത്തുകയും ചെയ്ത സാഹചര്യത്തിലാണ് കർശന നടപടി സ്വീകരിച്ചതെന്ന് സൗ​ദി ഹ​ജ്ജ്​ ഉം​റ മ​ന്ത്രാ​ല​യം അറിയിച്ചു.

ടൂ​റി​സം മ​ന്ത്രാ​ല​യ​ത്തി​​ന്റെ ലൈ​സ​ൻ​സ്​ നേ​ടി​യി​ട്ടു​ള്ള ഹോ​ട്ട​ലു​ക​ൾ, അ​പ്പാ​ർ​ട്ട്​​മെൻറു​ക​ൾ, വി​ല്ല​ക​ൾ തു​ട​ങ്ങി​യ താ​മ​സ​കേ​ന്ദ്ര​ങ്ങ​ളു​മാ​യി ക​രാ​റൊ​പ്പി​ട്ട രേ​ഖ​ക​ൾ കമ്പനികൾ മ​ന്ത്രാ​ല​യ​ത്തി​​ന്റെ പ്ലാ​റ്റ്​​ഫോ​മി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്യു​ന്ന​തി​ൽ വീഴ്ച വരുത്തി. കരാർ പ്രകാരമുള്ള താമസസ്ഥലം ഉം​റ തീ​ർ​ത്ഥാ​ട​ക​ർ​ക്ക്​ ഒ​രു​ക്കി നൽകിയില്ല എന്നി കുറ്റങ്ങളാണ് ഹ​ജ്ജ്​ ഉം​റ മ​ന്ത്രാ​ല​യം കണ്ടെത്തിയത്.

ഇതിനെത്തുടർന്നാണ് ​ നാ​ല്​ ക​മ്പ​നി​ക​ളെ സ​സ്​​പെ​ൻ​ഡ്​ ചെ​യ്​​ത​ത്. തീ​ര്‍ഥാ​ട​ക​രുടെ അവകാശങ്ങൾ സംരക്ഷിക്കാനും സേ​വ​ന​ങ്ങ​ള്‍ ന​ല്‍കാ​നും വീ​ഴ്ച​ക​ള്‍ ത​ട​യാ​നു​മു​ള്ള പ്ര​തി​ബ​ദ്ധ​ത ഹ​ജ്, ഉം​റ മ​ന്ത്രാ​ല​യത്തിനുണ്ട്. കരാർ ഏറ്റെടുത്ത കമ്പനികൾ അതിൽ വീഴ്ച വരുത്തിയാൽ കർശന നടപടികൾ ഉണ്ടാകുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. സേവനങ്ങളിൽ വീഴ്ച വരുത്തിയ മറ്റു കമ്പനികൾക്ക് പിഴ ചുമത്തിയതായി അധികൃതർ

News Desk

വാർത്തകൾക്കായി വിശ്വസനീയ ഉറവിടം. പുതിയ ബ്രേക്കിംഗ് വാർത്തകളും സമഗ്രമായ റിപ്പോർട്ടുകളും കൃത്യതയോടെയും വേഗത്തിലും ജനങ്ങളിലേക്ക് എത്തിക്കാൻ പ്രതിജ്ഞാബദ്ധരായ സമർപ്പിത പത്രപ്രവർത്തകരുടെ സംഘം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button