എന്നെ ക്രൂശിക്കാനുള്ള ശ്രമം നടക്കുന്നു, മാധ്യമങ്ങള്‍ എന്നെ തകര്‍ക്കാന്‍ ശ്രമിക്കുന്നു ; പറയാനുള്ളത് കോടതിയിൽ പറയും : ഉണ്ണികൃഷ്ണന്‍ പോറ്റി
തിരുവനന്തപുരം: ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ താന്‍ തെറ്റുകാരനല്ലെന്ന് ഉണ്ണികൃഷ്ണന്‍ പോറ്റി. മാധ്യമങ്ങള്‍ തന്നെ തകര്‍ക്കാന്‍ ശ്രമിക്കുന്നു. ഒരാളുടെ സ്വകാര്യത തടസ്സപ്പെടുത്തരുത്. ഈ സമയത്ത് സാധാരണ മനുഷ്യന്‍ എന്ന നിലയില്‍ തന്നെയും തന്റെ കുടുംബത്തെയും ബുദ്ധിമുട്ടിക്കുന്നത് ശരിയല്ല. കേസ് ഹൈക്കോടതിയില്‍ ഇരിക്കുന്നതാണ്. ഹൈക്കോടതി ആവശ്യപ്പെടുന്നതിന് അനുസരിച്ച് രേഖകള്‍ സമര്‍പ്പിക്കും. തന്റെ ഭാഗം ശരിയാണോ തെറ്റാണോ എന്ന് കോടതി തീരുമാനിക്കും. ദേവസ്വം വിജിലന്‍സ് അന്വേഷണം നടക്കുകയല്ലേ. അന്വേഷണം നടത്തി ശരിയും തെറ്റും മനസിലാക്കുന്ന സമയത്ത് താന്‍ വ്യക്തമായ മറുപടി നല്‍കുമെന്നും തിരുവനന്തപുരത്ത് എത്തിയ ഉണ്ണികൃഷ്ണന്‍ പോറ്റി മാധ്യമങ്ങളോട് പറഞ്ഞു
എന്നെ ക്രൂശിക്കാനുള്ള ശ്രമം നടക്കുന്നു. മാധ്യമങ്ങള്‍ എന്നെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. ചോദ്യംചെയ്യാന്‍ വിജിലന്‍സ് എന്നെ വിളിപ്പിച്ചിട്ടുണ്ടോ എന്ന കാര്യത്തില്‍ നിങ്ങളോട് പറയാന്‍ കഴിയില്ല. ഉദ്യോഗസ്ഥരോട് ചോദിക്കൂ. ഇനി എന്നെ വിളിച്ചിട്ടുണ്ടെങ്കില്‍ അന്ന് ഞാന്‍ ഹാജരാകണമല്ലോ. ഒരാളുടെ സ്വകാര്യതയെ തടസ്സപ്പെടുത്തരുത്. വിളിച്ചാല്‍ ഹാജരാകണമല്ലോ?.ഒളിച്ചോടാന്‍ കഴിയില്ലല്ലോ? വിളിച്ചിട്ടുണ്ടോ എന്ന കാര്യം എനിക്ക് പറയാന്‍ കഴിയില്ല. അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ മാധ്യമങ്ങളുടെ മുന്നില്‍ എനിക്ക് പറയാന്‍ കഴിയില്ല. ഒരു ദിവസം സത്യാവസ്ഥ ബോധ്യപ്പെടും’- ഉണ്ണികൃഷ്ണന്‍ പോറ്റി പറഞ്ഞു.
ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തിട്ടല്ലേ ഉള്ളൂ. വൈകാതെ കാര്യങ്ങള്‍ ബോധ്യപ്പെടും. ഇവിടെ വന്ന് എന്റെയും എന്റെ ഫാമിലിയുടെയും സ്വകാര്യത നഷ്ടപ്പെടുത്തരുത്. അത് ശരിയല്ല. ഞാന്‍ ഒരു തെറ്റുകാരനല്ല.എന്നെ കോടതി ശിക്ഷിച്ചിട്ടില്ല. സ്വകാര്യത സംരക്ഷിക്കാന്‍ മാധ്യമങ്ങള്‍ സഹകരിക്കണം. അമ്മയുടെ പേരിലുള്ള വീടാണ് ഇത്. പ്രൈവസി ഏതൊരു മനുഷ്യനും ആഗ്രഹിക്കുന്നതാണ്. കോടതി എന്നെ കുറ്റക്കാരനായി പ്രഖ്യാപിച്ചിട്ടില്ല. ഈ സമയത്ത് സാധാരണ മനുഷ്യന്‍ എന്ന നിലയില്‍ എന്നെയും എന്റെ കുടുംബത്തെയും ബുദ്ധിമുട്ടിക്കുന്നത് ശരിയല്ല. കേസ് ഹൈക്കോടതിയില്‍ ഇരിക്കുന്നതാണ്. ഹൈക്കോടതി ആവശ്യപ്പെടുന്നതിന് അനുസരിച്ച് രേഖകള്‍ സമര്‍പ്പിക്കും. എന്റെ ഭാഗം ശരിയാണോ തെറ്റാണോ എന്ന് കോടതി തീരുമാനിക്കും. ദേവസ്വം വിജിലന്‍സ് അന്വേഷണം നടക്കുകയല്ലേ. അന്വേഷണം നടത്തി ശരിയും തെറ്റും മനസിലാക്കുന്ന സമയത്ത് ഞാന്‍ വ്യക്തമായ ഒരു മറുപടി നല്‍കും’- ഉണ്ണികൃഷ്ണന്‍ പോറ്റി കൂട്ടിച്ചേര്‍ത്തു.