Crime

പോക്‌സോ കേസില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍

പാലക്കാട്: പോക്‌സോ കേസില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി എന്‍. ഷാജി (35)യെ പൊലീസ് അറസ്റ്റ് ചെയ്തു. പുതുനഗരം വാരിയത്ത്കളം സ്വദേശിയായ ഷാജി, പുതുനഗരം ചെറ്റിയത്ത്കുളമ്പ് ബ്രാഞ്ച് സെക്രട്ടറിയാണ്.

ചൊവ്വാഴ്ച രാവിലെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൊടുവായൂരില്‍ കായിക ഉപകരണങ്ങളുടെ കട നടത്തുന്ന ഷാജി, ജേഴ്‌സി വാങ്ങാന്‍ എത്തിയ 10-ാം ക്ലാസ് വിദ്യാര്‍ത്ഥിയെ ഉപദ്രവിച്ചതായി പരാതി ലഭിച്ചു. രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്ന് പുതുനഗരം പൊലീസ് കേസെടുത്തു. പ്രാഥമിക അന്വേഷണത്തിന് ശേഷം ഷാജിയെ അറസ്റ്റ് ചെയ്തു.

പ്രതിയെ കോടതിയില്‍ ഹാജരാക്കിയതിനെ തുടര്‍ന്ന് റിമാന്‍ഡ് ചെയ്തു. സംഭവത്തെ തുടര്‍ന്ന് സിപിഎം ഷാജിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി അറിയിച്ചു.

News Desk

വാർത്തകൾക്കായി വിശ്വസനീയ ഉറവിടം. പുതിയ ബ്രേക്കിംഗ് വാർത്തകളും സമഗ്രമായ റിപ്പോർട്ടുകളും കൃത്യതയോടെയും വേഗത്തിലും ജനങ്ങളിലേക്ക് എത്തിക്കാൻ പ്രതിജ്ഞാബദ്ധരായ സമർപ്പിത പത്രപ്രവർത്തകരുടെ സംഘം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button