Kerala
സന്നിധാനത്തെ സ്വർണ്ണ കൊള്ള , അന്വേഷണം ഉന്നതങ്ങളിലേക്ക് ; പ്രതിപട്ടികയിൽ ദേവസ്വം ബോർഡും
തിരുവനന്തപുരം: ശബരിമലയിലെ സ്വർണാപഹരണ കേസില്‍ അന്വേഷണം ഉന്നതരിലേക്ക്. കട്ടിളയിലെ സ്വർണാപഹരണം സംബന്ധിച്ച രണ്ടാം കേസിലെ എഫ് ഐആറിൽ ദേവസ്വം ബോര്‍ഡ് അംഗങ്ങളെയും പ്രതികളാക്കി. 8-ാം പ്രതിയായി ചേർത്തിരിക്കുന്നത് 2019 ലെ ദേവസ്വം ബോർഡ് അംഗങ്ങളെയാണ് ആരുടെയും പേര് ഇല്ല .എ പത്‌മകുമാർ പ്രസിഡന്‍റാായ ഭരണസമിതിയാണ് 2019ൽ ചുമതലയിലുണ്ടായിരുന്നത്.
2019ല്‍ ദേവസ്വം അംഗങ്ങളുടെ അറിവോടുകൂടിയാണ് സ്വര്‍ണ പാളികള്‍ ഇളക്കി എടുത്തെന്ന് FIRല്‍ പറയുന്നു. ബോർഡിന് നഷ്‌ടമുണ്ടാക്കാനായി പ്രതികൾ ഗൂഡാലോചന നടത്തി എന്നാണ് കേസ്. പദ്മകുമാർ പ്രസിഡണ്ടായ ബോഡില്‍ ശങ്കർ ദാസ്, കെ രാഘവൻ എന്നിവരായിരുന്നു അംഗങ്ങൾ.