Kerala
എറണാകുളത്ത് മൂന്ന് വയസുകാരിയുടെ ചെവി കടിച്ച് മുറിച്ച നായക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു
കൊച്ചി: എറണാകുളം വടക്കന്‍ പറവൂരില്‍ മൂന്ന് വയസുകാരിയെ കടിച്ച നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. രണ്ട് ദിവസം മുമ്പാണ് കുട്ടിയെ തെരുവുനായ കടിച്ചത്. സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് കുട്ടി. കുട്ടിയുടെ ആരോഗ്യത്തില്‍ ആശങ്കവേണ്ടെന്നും കുട്ടി ആരോഗ്യം വീണ്ടെടുത്തുവരികയാണെന്നുമാണ് ആശുപത്രി വൃത്തങ്ങള്‍ പറയുന്നത്.
സംഭവശേഷം ഞായറാഴ്ച തന്നെ ചത്ത തെരുവുനായയെ പോസ്റ്റ്മോര്‍ട്ടത്തിനും പരിശോധനകള്‍ക്കുമായി കൊണ്ടുപോയിരുന്നു ഈ പരിശോധന ഫലത്തിലാണ് നായക്ക് പേവിഷബാധ സ്ഥിരീകരിച്ചത്