പീഡിപ്പിച്ചത് നിതീഷ് മുരളീധരൻ ; അനന്തുവിന്റെ മരണമൊഴി പുറത്ത്
കോട്ടയം: ആര്‍എസ്എസ് ശാഖയില്‍ ലൈംഗികാതിക്രമം നേരിട്ടുവെന്നാരോപിച്ചു ജീവനൊടുക്കിയ കാഞ്ഞിരപ്പള്ളി വഞ്ചിമല ചാമക്കാലായില്‍ അനന്തു അജിയുടെ വീഡിയോ സന്ദേശം പുറത്ത്. മരണമൊഴി എന്നുപറഞ്ഞ് ഇന്‍സ്റ്റഗ്രാമില്‍ ഷെഡ്യൂള്‍ ചെയ്ത വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്.
എന്തിനായിരിക്കും ആത്മഹത്യ ചെയ്തതെന്ന ഈ വിഡിയോ കാണുമ്പോള്‍ നിങ്ങള്‍ക്ക് വ്യക്തമാകുമെന്നു’ പറഞ്ഞാണ് വീഡിയോ തുടങ്ങുന്നത്.നിതീഷ് മുരളീധരൻ എന്നയാളാണ് പീഡിപ്പിച്ചതെന്നും അനന്തുപറയുന്നു. നേരത്തെ എന്‍എം എന്നയാള്‍ പീഡിപ്പിച്ചുവെന്നുമാത്രമാണ് പറഞ്ഞിരുന്നത്. അയാള്‍ വിവാഹം കഴിച്ച് സുഖമായി ജീവിക്കുന്നു. സെപ്റ്റംബര്‍ പതിനാലിനാണ് വിഡിയോ ഷെഡ്യൂള്‍ ചെയ്തത്. താനൊരു ലൈംഗികാതിക്രമ ഇരയെന്നും ഇയാള്‍ പറയുന്നു.മൂന്നുനാലു വയസുമുതല്‍ വീടിനടുത്തുള്ളയാള്‍ പീഡിപ്പിച്ചു. ഇതിനെന്നും തന്റെ പക്കല്‍ തെളിവില്ലെന്നും വീഡിയോയില്‍ പറയുന്നു.
ആര്‍എസ്എസ് ക്യാംപുകളില്‍ നടക്കുന്നത് ടോര്‍ച്ചറിങ്ങ് ആണെന്നും നിരവധി തവണ പീഡിപ്പിക്കപ്പെട്ടുവെന്നും അനന്തു വീഡിയോയില്‍ പറയുന്നു. മാനസികമായും ശാരീരികമായും പീഡിപ്പിച്ചു. പീഡനം എന്നുതിരിച്ചറിഞ്ഞത് കഴിഞ്ഞവര്‍ഷമാണ്. ഇതേതുടര്‍ന്ന് വിഷാദ രോഗത്തിന് ഉള്‍പ്പടെ ചികിത്സ തേടിയെന്നും അനന്തു പറയുന്നു.