തേജസ്വി യാദവ് നാമനിർദ്ദേശപത്രിക നൽകി
ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ RJD നേതാവ് തേജസ്വി യാദവ് നാമനിർദ്ദേശപത്രിക നൽകി.പാർട്ടിയുടെ സിറ്റിംഗ് സീറ്റായ രാഘോപൂരിൽ നിന്നാണ് തേജസ്വി യാദവ് ജനവിധി തേടുന്നത്. അതേസമയം 57 പേരുടെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക JDU പ്രഖ്യാപിച്ചു. ഗായിക മൈഥിലി തക്കൂർ ഉൾപ്പെടെ 12 പേരുടെ രണ്ടാം ഘട്ട സ്ഥാനാർഥി പട്ടിക ബിജെപിയുടെ പ്രഖ്യാപിച്ചു.
മുൻ മുഖ്യമന്ത്രിമാരായ അച്ഛൻ ലാലുപ്രസാദി യാദവിനും അമ്മ റാബ്രി ദേവിക്കുമൊപ്പം എത്തിയാണ് തേജസ്വി യാദവ് നാമനിർദ്ദേശപത്രിക സമർപ്പിച്ചത്.
അഞ്ചു മന്ത്രിമാരും നാലു വനിതകളും മൂന്നു പ്രധാന നേതാക്കളും അടങ്ങുന്നതാണ് ജെഡിയു ആദ്യഘട്ട സ്ഥാനാർഥി പട്ടിക. എൻ ഡി എ സീറ്റ് വിഭജനത്തിൽ രാഷ്ട്രീയ ലോക് മോർച്ച നേതാവും രാജ്യസഭാ എംപിയുമായ ഉപേന്ദ്ര കുശ്വാഹ അത്യപ്തി പ്രകടിപ്പിച്ചു. തേജ്വസി യാദവിനെതിരെ രാഘോപൂരിൽ നിന്ന് മത്സരിക്കുമെന്ന് പറഞ്ഞുവെങ്കിലും അവസാനം നിമിഷം ജൻ സുരാജ് പാർട്ടി അധ്യക്ഷൻ പ്രശാന്ത് കിഷോർ മത്സരത്തിൽ നിന്ന് പിന്മാറി. 59 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളെ ആം ആദ്മി പാർട്ടിയും പ്രഖ്യാപിച്ചു.