Indiavision

ഉണ്ണികൃഷ്ണൻ പോറ്റിക്ക് നേരെ ഷൂ എറിഞ്ഞ സംഭവം ;BJP നേതാവിനെതിരെ കേസെടുത്ത് റാന്നി പൊലീസ്

ഉണ്ണികൃഷ്ണൻ പോറ്റിക്ക് നേരെ ഷൂ എറിഞ്ഞ സംഭവത്തിൽ ബിജെപി നേതാവിനെതിരെ കേസെടുത്ത് റാന്നി പൊലീസ്. ആയിരൂർ മണ്ഡലം പ്രസിഡണ്ട് സിനു എസ് പണിക്കർക്ക് എതിരെയാണ് കേസ് എടുത്തത്. SIT കസ്റ്റഡിയിൽ കൊണ്ടുപോകുന്നതിനിടെയാണ് ഉണ്ണികൃഷ്ണൻ പോറ്റിക്ക് നേരെ ഷൂ ഏറ് നടന്നത്. ബിജെപി ആയിരൂർ മണ്ഡലം പ്രസിഡന്റ് സിനു എസ് പണിക്കർ ആണ് ഷൂ എറിഞ്ഞത്.

അതേസമയം ശബരിമല സ്വർണ്ണക്കൊള്ളയിൽ കസ്റ്റഡിയിലുള്ള ഉണ്ണികൃഷ്ണൻ പോറ്റിയുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും. ഇന്നലെയാണ് റാന്നി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് പോറ്റിയെ പ്രത്യേക സംഘത്തിന്‍റെ കസ്റ്റഡിയിൽ വിട്ടത്. രണ്ട് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷമാകും ചെന്നൈ, ഹൈദരാബാദ് അടക്കമുള്ള സ്ഥലങ്ങളിലെ തെളിവെടുപ്പ് നടത്തുക. സ്വർണക്കൊള്ളയിലെ ഗൂഢാലോചനയുടെ മുഖ്യ സൂത്രധാരൻ എന്ന് എസ്ഐടി വിശേഷിപ്പിച്ച മുരാരി ബാബു അടക്കമുള്ളവരെയും ചോദ്യം ചെയ്യാൻ വിളിപ്പിക്കും.

രണ്ട് സംഘങ്ങൾ ഇതിനായി ചെന്നൈ, ഹൈദരാബാദ് അടക്കമുള്ള സ്ഥലങ്ങളിൽ അന്വേഷണം തുടരുന്നുണ്ട്. നിലവിൽ ദ്വാരപാലക പാളിയിലെ സ്വർണം കവർച്ച ചെയ്ത കേസിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ശ്രീകോവിലിന്‍റെ കട്ടിള പാളികളിലെ സ്വർണം കൊള്ള ചെയ്ത കേസിലും വൈകാതെ അറസ്റ്റ് അപേക്ഷ കോടതിയിൽ സമർപ്പിച്ചേക്കും.

News Desk

വാർത്തകൾക്കായി വിശ്വസനീയ ഉറവിടം. പുതിയ ബ്രേക്കിംഗ് വാർത്തകളും സമഗ്രമായ റിപ്പോർട്ടുകളും കൃത്യതയോടെയും വേഗത്തിലും ജനങ്ങളിലേക്ക് എത്തിക്കാൻ പ്രതിജ്ഞാബദ്ധരായ സമർപ്പിത പത്രപ്രവർത്തകരുടെ സംഘം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button