
മുംബൈ: മഹാരാഷ്ട്രയിൽ ഫ്ലാറ്റിന് തീപിടിച്ച് മൂന്ന് മലയാളികൾ ഉൾപ്പടെ നാലുപേർ മരിച്ചു. പത്തുപേർക്ക് പരിക്കേറ്റു. നവി മുംബൈയിലെ വാഷി സെക്ടർ- 14 ൽ സ്ഥിതി ചെയ്യുന്ന രഹേജ റെസിഡൻസി ഹൗസിംഗ് സൊസൈറ്റിയില്‍ ഇന്ന് പുലര്‍ച്ചെ പന്ത്രണ്ടരയോടെയാണ് തീപിടിത്തമുണ്ടായത്. തിരുവനന്തപുരം സ്വദേശിയായ സുന്ദർ ബാലകൃഷ്ണൻ (44), ഭാര്യ പൂജ രാജൻ(39) ഇവരുടെ മകള്‍ ആറു വയസ്സുള്ള വേദിക സുന്ദർ ബാലകൃഷ്ണന്‍ എന്നിവരാണ് മരിച്ച മലയാളികൾ. കമല ഹിരാൽ ജെയിൻ(84) ആണ് മരിച്ച നാലാമത്തെയാൾ . 10 പേർക്കോളം പരുക്കേറ്റിട്ടുണ്ട്. അപ്പാർട്മെന്റിന്റെ 10, 11, 12 നിലകളിലാണ് തീപിടിത്തം ഉണ്ടായത്. 1പത്താം നിലയിലെ ഫ്ലാറ്റില്‍ പ്രവര്‍ത്തിച്ചിരുന്ന എ സി യില്‍ നിന്നുള്ള ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് തീപിടുത്തത്തിന്റെ കാരണമെന്നാണ് പ്രാഥമിക നിഗമനം . പിന്നീട് അത് മുകൾനിലകളിലേക്കു പടരുകയായിരുന്നു. ആറുവയസ്സുകാരി 12ാം നിലയിലാണ് താമസിച്ചിരുന്നത്. പുലർച്ചെ നാലുമണിയോടെയാണ് തീയണയ്ക്കാനായത് . പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.