നേപ്പാൾ കലാപം; ഹെൽപ് ഡെസ്ക്ക് തുടങ്ങി നോർക്ക
നേപ്പാൾ കലാപവുമായി ബന്ധപ്പെട്ട് മലയാളികൾക്ക് സഹായവുമായി ഹെൽപ് ഡെസ്ക്ക് ആരംഭിച്ച് നോർക്ക. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ തീരുമാനപ്രകാരാമാണ് ഹെല്പ് ഡെസ്ക് ആരംഭിച്ചത്. നേപ്പാളിൽ കുടുങ്ങി പോയതും സഹായം ആവശ്യമായവർക്കും ബന്ധുക്കളെ സംബന്ധിച്ച വിവരം തേടുന്നവർക്കും ഹെൽപ് ഡെസ്ക്കിൽ ബന്ധപ്പെടാവുന്നതാണ്. വിവരങ്ങൾ നൽകി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. നോർക്ക ഗ്ലോബൽ കോണ്ടാക്ട് സെന്ററിന്റെ 18004253939 (ടോൾ ഫ്രീ നമ്പർ ), +91-8802012345 (മിസ്ഡ് കോൾ) എന്നീ നമ്പരുകളിൽ ബന്ധപ്പെടാം.
അതേസമയം, തത്കാലം നേപ്പാളിലേയ്ക്കുള്ള യാത്രകൾ ഒഴിവാക്കണമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. നിലവിൽ നേപ്പാളിൽ തുടരുന്ന ഇന്ത്യൻ പൗരൻമാർ നേപ്പാൾ അധികൃതരുടേയും കഠ്മണ്ഡുവിലെ ഇന്ത്യൻ എംബസിയുടേയും നിർദ്ദേശങ്ങൾ പാലിക്കണമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. അടിയന്തിര സാഹചര്യത്തിൽ +977-9808602881; +977-9810326134 (വാട്സ് ആപ്പ് കോൾ) നമ്പറുകളിലും ബന്ധപ്പെടാം.