Kerala
എയിംസ് ആലപ്പുഴയിൽ വേണം, നിലപാടിൽ മാറ്റമില്ലെന്ന് സുരേഷ് ഗോപി

തിരുവനന്തപുരം: ആലപ്പുഴയിൽ എയിംസ് വേണമെന്ന് 2015 ൽ താൻ എടുത്ത നിലപാട് മാറ്റാൻ കഴിയില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ആലപ്പുഴയിൽ ഇല്ലെങ്കിൽ തൃശ്ശൂരിൽ വേണമെന്നാണ് നിലപാട്. എയിംസ് തമിഴ്നാട്ടിലേയ്ക്ക് കൊണ്ടു പോകുമെന്ന് താൻ പറഞ്ഞിട്ടില്ല. അങ്ങനെ പറഞ്ഞുവെന്ന് തെളിയിച്ചാൽ ഈ പണി നിർത്താമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.