Kerala
കെ. സുധാകരനെ ദേഹാസ്വാസ്ഥ്യത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തൃശ്ശൂർ: കെപിസിസി അധ്യക്ഷൻ കെ. സുധാകരനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് അദ്ദേഹത്തിന് തലകറക്കം അനുഭവപ്പെട്ടത്. വിദഗ്ധ ഡോക്ടർമാരുടെ സംഘം അദ്ദേഹത്തെ പരിശോധിച്ചുവരികയാണ്.
തൃശ്ശൂരിൽ ഒരു വിവാഹച്ചടങ്ങിൽ പങ്കെടുക്കാനായാണ് കെ. സുധാകരൻ എത്തിയത്. ചടങ്ങിനിടെയാണ് അദ്ദേഹത്തിന് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതും ഉടൻ ആശുപത്രിയിലേക്ക് മാറ്റിയതും. ജനറൽ മെഡിസിൻ, ന്യൂറോളജി വിഭാഗങ്ങളിലെ ഡോക്ടർമാരാണ് ചികിത്സയ്ക്ക് നേതൃത്വം നൽകുന്നത്.
കൂടുതൽ പരിശോധനകൾക്കായി എംആർഐ സ്കാനിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും പരിശോധനാഫലം ലഭിച്ച ശേഷം തുടർചികിത്സ തീരുമാനിക്കുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യനില നിരീക്ഷിച്ചുവരികയാണ്.