News

ആശാവർക്കർമാരുടെ സമരത്തിന് പിന്തുണയുമായി ശശി തരൂർ എം പി

തിരുവനന്തപുരം: ആശാവർക്കർമാരുടെ സമരത്തിന് പിന്തുണയുമായി ശശി തരൂർ എം പി സമരപ്പന്തലിലെത്തി. ആശാവർക്കർമാരോട് സംസാരിച്ച തരൂർ സമരത്തെ അഭിവാദ്യം ചെയ്ത് സംസാരിക്കുകയും ചെയ്തു. ആശമാരുടെ പ്രവർത്തനം ജനം നേരിട്ട് അനുഭവിച്ചറിയുന്നതാണെന്നും നിലവിൽ നൽകുന്ന ഓണറേറിയാം കുറവാണെന്നും അത് വർദ്ദിപ്പിക്കണമെന്നും തരൂർ ആവശ്യപ്പെട്ടു.

ആശമാറുടെ ഓണറ്റേറിയം ഒരിക്കലും കുടിശ്ശിക ആക്കരുതെന്ന് പറഞ്ഞ തരൂർ, ഇതിൽ കേന്ദ്ര സംസ്ഥാന സർക്കാർ തർക്കം നടക്കുന്നുവെന്നും ചൂണ്ടികാട്ടി. ഇക്കാര്യം താൻ കേന്ദ്ര ശ്രദ്ധയിൽ പെടുത്തുമെന്നും തിരുവനന്തപുരം എം പി ആശാവർക്കർമാർക്ക് ഉറപ്പ് നൽകി.

വിരമിക്കൽ അനുകൂല്യം നിർബന്ധമായും നൽകണമെന്നും തരൂർ ആവശ്യപ്പെട്ടു. സമരം ചെയ്തതിന്റെ പേരിൽ ആരെയും പിരിച്ചു വിടാൻ കഴിയില്ലെന്ന് പറഞ്ഞ തരൂർ, ആദ്യം ആശാവർക്കർമാരുടെ ന്യായമായ ആവശ്യങ്ങൾ സർക്കാർ പരിഗണിക്കുകയാണ് വേണ്ടതെന്നും കൂട്ടിച്ചേർത്തു.

News Desk

വാർത്തകൾക്കായി വിശ്വസനീയ ഉറവിടം. പുതിയ ബ്രേക്കിംഗ് വാർത്തകളും സമഗ്രമായ റിപ്പോർട്ടുകളും കൃത്യതയോടെയും വേഗത്തിലും ജനങ്ങളിലേക്ക് എത്തിക്കാൻ പ്രതിജ്ഞാബദ്ധരായ സമർപ്പിത പത്രപ്രവർത്തകരുടെ സംഘം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button