Literature

മതിയാകുന്നേയില്ല

മതിയാകുന്നേയില്ല

പി.എസ്. ഉണ്ണികൃഷ്‌ണൻ

ചില പുസ്‌തകങ്ങൾക്ക് നമ്മളോട് ചിലത് സംസാരിക്കാനുണ്ടാകും. കവലയിലിരുന്ന് കവിതയും ജീവിതവും രാഷ്ട്രീയവും പറഞ്ഞ് പരസ്‌പരം നിറയുമ്പോലൊരു നിറയൽ ആ വായന സാധ്യമാക്കും. അത്തരത്തിൽ ഉള്ളുനിറയ്ക്കുന്ന പുസ്‌തകമാണ് മതിയാകുന്നേയില്ല. സ്നേഹത്താലൊരു തൊടൽ,ആർദ്രമായൊരു സ്‌പർശം, അരുമയായൊരു തലോടൽ ഈ കവിതകളിലൂടെ നമുക്ക് അനുഭവിക്കാനാവും. അനുഭവിക്കാവുന്ന വാക്കുകളും അകം തൊടുന്ന ആശയങ്ങളും കൊണ്ട് ഇതെന്നെ ഞാനറിയാതെ നിറച്ചുവെന്ന് വായനയ്ക്കുശേഷം നിങ്ങൾക്ക് ഉറപ്പിക്കാനാവും തീർച്ച, കവിത തൊട്ടപോൽ മറ്റാരാണ് നമ്മെ തൊട്ടിട്ടുള്ളത്, ഈ കവിതകളുടെ തൊട്ടുതൊട്ടാറ്റിൽ നിങ്ങൾക്ക് മതിയാവുകയേയില്ല…

News Desk

വാർത്തകൾക്കായി വിശ്വസനീയ ഉറവിടം. പുതിയ ബ്രേക്കിംഗ് വാർത്തകളും സമഗ്രമായ റിപ്പോർട്ടുകളും കൃത്യതയോടെയും വേഗത്തിലും ജനങ്ങളിലേക്ക് എത്തിക്കാൻ പ്രതിജ്ഞാബദ്ധരായ സമർപ്പിത പത്രപ്രവർത്തകരുടെ സംഘം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button