Kerala

പൊതുസ്ഥലങ്ങളിലെ പ്രചാരണ ബോർഡ്; ഹൈക്കോടതി വിലക്ക് മറികടക്കാൻ ചട്ടഭേദഗതി

പൊതുസ്ഥലങ്ങളിലെ പ്രചാരണ ബോർഡുകൾക്ക് ഹൈക്കോടതി ഏർപ്പെടുത്തിയ വിലക്ക് മറികടക്കാൻ ചട്ടഭേദഗതിക്ക് ഒരുങ്ങി സർക്കാർ. നിയമവിധേയമായ സാമഗ്രികൾ ഉപയോഗിച്ച് ഹൈക്കോടതി വിധിയുടെ അന്തസത്ത കൂടി ഉൾക്കൊണ്ട് ബോർഡുകൾ വെക്കാൻ നിയമഭേഗതി പരിഗണനയിലാണെന്ന് മന്ത്രി എം ബി രാജേഷ് നിയമസഭയിൽ പറഞ്ഞു. ചെറിയ ഫീസും പരിഗണനയിലുണ്ട്..

കക്ഷി ഭേദമില്ലാതെ രാഷ്ട്രീയ പാർട്ടികൾ ഹൈക്കോടതി വിധിയുടെ ചൂടേറ്റുവാങ്ങിയതിന് പിന്നാലെയാണ് സർക്കാർ മുൻകയ്യെടുത്ത് ചട്ട ഭേദഗതി വരുന്നത്. പ്രചരണ ബോർഡുകൾ സ്ഥാപിക്കുന്ന അടക്കമുള്ള ജനാധിപത്യാവശ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് നിയമനിർമ്മാണ നടത്തണം എന്ന് ഭരണ നിരയിൽ നിന്ന് ഇ കെ വിജയന്റെ ശ്രദ്ധക്ഷണിക്കൽ. കോടതി വിധിയുടെ അന്തസത്ത ഉൾക്കൊണ്ട് ഭേദഗതി കൊണ്ട് വരുമെന്നും അത് ബന്ധപ്പെട്ട വകുപ്പുകളുടെ പരിഗണനയിലാണെന്നും മന്ത്രി. ആദ്യം ഓഡിനൻസ് ഇറക്കി അടുത്ത സഭാ സമ്മേളനത്തിൽ ബില്ല് പാസാക്കാൻ ആണ് സർക്കാർ ആലോചന

News Desk

വാർത്തകൾക്കായി വിശ്വസനീയ ഉറവിടം. പുതിയ ബ്രേക്കിംഗ് വാർത്തകളും സമഗ്രമായ റിപ്പോർട്ടുകളും കൃത്യതയോടെയും വേഗത്തിലും ജനങ്ങളിലേക്ക് എത്തിക്കാൻ പ്രതിജ്ഞാബദ്ധരായ സമർപ്പിത പത്രപ്രവർത്തകരുടെ സംഘം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button