NationalNews

‘വാക്‌സീൻ നയം ഇന്ത്യയെ ലോകനേതൃപദവിയിലേക്ക് ഉയർത്തി’ ; വീണ്ടും കേന്ദ്രസർക്കാരിനെ പ്രശംസിച്ച് ശശി തരൂർ

നരേന്ദ്രമോദിയെ വീണ്ടും പ്രശംസിച്ച് കോൺ​ഗ്രസ് നേതാവ് ശശി തരൂര്‍. ആഗോള ആരോഗ്യനയന്ത്രത്തില്‍ ഇന്ത്യ പ്രധാന പങ്കാളിയായി മാറിയെന്ന് ശശി തരൂര്‍ പറഞ്ഞു. കോവിഡ് കാലത്തെ മോദി സര്‍ക്കാരിന്റെ വാക്‌സിന്‍ നയതന്ത്രം പ്രശംസനീയമാണ്. നിർണായക സമയത്ത് മറ്റ് ലോകരാഷ്ട്രങ്ങൾ ചെയ്യാത്ത നിലയിൽ 100 ലധികം രാജ്യങ്ങൾക്ക് ഇന്ത്യ വാക്സീൻ നൽകി, സഹായഹസ്‌തം നീട്ടി. ഇതിലൂടെ ലോകരാജ്യങ്ങൾക്ക് ഇന്ത്യ വിശ്വസ്ത സുഹൃത്തായി മാറിയെന്നും അദ്ദേഹം പറഞ്ഞു.

ആഗോളതലത്തില്‍ സമ്പന്നരാജ്യങ്ങള്‍ ചെയ്യാത്തതാണ് മോദി സര്‍ക്കാര്‍ ചെയ്തത്. വാക്‌സിന്‍ കയറ്റുമതി ഇന്ത്യയുടെ ആഗോള പ്രതിഛായ
വര്‍ദ്ധിപ്പിച്ചുവെന്നും ആണ് തരൂരിന്റെ പ്രശംസ. ഇംഗ്ലീഷ് മാധ്യമത്തില്‍ എഴുതിയ ലേഖനത്തിലാണ് കേന്ദ്രസര്‍ക്കാരിനെ തരൂര്‍ പ്രശംസിച്ചത്. ഇംഗ്ലീഷ് മാധ്യമത്തില്‍ ഇന്ത്യയ്ക്ക് കോവിഡിന്റെ വെളളിവെളിച്ചം എന്ന ലേഖനത്തിലാണ് ശശി തരൂര്‍ എംപി നരേന്ദ്രമോദിയെയും കേന്ദ്രസര്‍ക്കാരിനെയും വാനോളം പ്രശംസിച്ചത്. കോവിഡ് കാലത്തെ മോദി സര്‍ക്കാരിന്റെ വാക്‌സിന്‍ നയതന്ത്രം പ്രശംസനീയമാണെന്ന് ചൂണ്ടിക്കാട്ടിയാണ് തരൂരിന്റെ പുകഴ്ത്തല്‍.

സമ്പന്നരാജ്യങ്ങള്‍ പോലും കോവിഡ് മഹാമാരി കാലത്ത് പകച്ചുനിന്നപ്പോള്‍, 100ഓളം രാജ്യങ്ങളിലെക്ക് കോവാക്‌സിനും കോവിഷീല്‍ഡും കയറ്റുമതി ചെയ്ാനായി. ഇത് ഇന്ത്യയുടെ ആഗോള പ്രതിഛായ വര്‍ദ്ധിപ്പിച്ചുവെന്നും ആഗോള വെല്ലുവിളികള്‍ നേരിടാനുളള കഴിവ് പ്രകടമാക്കിയെന്നും തരൂര്‍ പ്രശംസിക്കുന്നു. ആഗോള ആരോഗ്യ നയതന്ത്രത്തില്‍ ഇന്ത്യഒരു പ്രധാന പങ്കാളിയായി മാറിയെന്നും തരൂര്‍ എഴുതി. ആഗോള നേതൃത്വത്തിന്റെ ശക്തമായ ഉദാഹരണം കൂടിയാണ് മോദിയുടെ വാക്‌സിന്‍ നയതന്ത്രം എന്നും തരൂര്‍ പ്രശംസിച്ചു.

News Desk

വാർത്തകൾക്കായി വിശ്വസനീയ ഉറവിടം. പുതിയ ബ്രേക്കിംഗ് വാർത്തകളും സമഗ്രമായ റിപ്പോർട്ടുകളും കൃത്യതയോടെയും വേഗത്തിലും ജനങ്ങളിലേക്ക് എത്തിക്കാൻ പ്രതിജ്ഞാബദ്ധരായ സമർപ്പിത പത്രപ്രവർത്തകരുടെ സംഘം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button