Kerala

കിടപ്പുരോഗിയായ ഭാര്യയെ ഭര്‍ത്താവ് കഴുത്ത് ഞെരിച്ചു കൊന്നു; അറസ്റ്റ്

കോട്ടയം കിടങ്ങൂരില്‍ കിടപ്പു രോഗിയായ ഭാര്യയെ ഭര്‍ത്താവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. കിടങ്ങൂര്‍ എലക്കോടത്ത് കെ എസ് രമണി(70) യാണ് മരിച്ചത്. ഭര്‍ത്താവ് ഇ കെ സോമനെ(74) പൊലീസ് അറസ്റ്റ് ചെയ്തു.

സോമന്‍ രണ്ടാമത്തെ മകനേയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും മൂത്തമകന്‍ രക്ഷപ്പെടുത്തുകയായിരുന്നു. രണ്ടാമത്തെ മകനേയും കഴുത്ത് ഞെരിച്ച സമയത്ത് മൂത്ത മകന്‍ ഉണര്‍ന്ന് വന്ന് രക്ഷിക്കുകയായിരുന്നു. പഞ്ചായത്തംഗമാണ് പൊലീസിനെ വിളിച്ചറിയിച്ചത്. തുടര്‍ന്ന് കിടങ്ങൂര്‍ പൊലീസ് സോമനെ കസ്റ്റഡിയിലെടുത്തു.

News Desk

വാർത്തകൾക്കായി വിശ്വസനീയ ഉറവിടം. പുതിയ ബ്രേക്കിംഗ് വാർത്തകളും സമഗ്രമായ റിപ്പോർട്ടുകളും കൃത്യതയോടെയും വേഗത്തിലും ജനങ്ങളിലേക്ക് എത്തിക്കാൻ പ്രതിജ്ഞാബദ്ധരായ സമർപ്പിത പത്രപ്രവർത്തകരുടെ സംഘം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button