KeralaNews

സപ്ലൈകോ വിഷു-ഈസ്റ്റര്‍ ഫെയര്‍ ഇന്ന് മുതല്‍

സപ്ലൈകോ വിഷു-ഈസ്റ്റര്‍ ഫെയര്‍ ഇന്ന് മുതല്‍. എല്ലാ താലൂക്കിലേയും പ്രധാന വില്‍പ്പന ശാല സപ്ലൈകോയിലാവും ഫെയര്‍ സംഘടിപ്പിക്കുക. ഏപ്രില്‍ 14 വിഷു, ഏപ്രില്‍ 18 ദുഃഖ വെള്ളി ദിവസങ്ങളിലൊഴിച്ച് ബാക്കി എല്ലാ ദിവസവും ഫെയര്‍ പ്രവര്‍ത്തിക്കും.

ഇന്ന് മുതല്‍ 19 വരെയാണ് വിഷു-ഈസ്റ്റര്‍ ഫെയര്‍ നടക്കുക. സബ്‌സിഡി സാധനങ്ങള്‍ക്ക് പുറമേ, തെരഞ്ഞെടുത്ത ബ്രാന്‍ഡഡ് അവശ്യ ഉല്‍പ്പന്നങ്ങള്‍ക്കും, സപ്ലൈകോയുടെ സ്വന്തം ബ്രാന്‍ഡ് ആയ ശബരി ഉല്‍പ്പന്നങ്ങള്‍ക്കും വിലക്കുറവും ഓഫറുകളും വിഷു – ഈസ്റ്ററിനോട് അനുബന്ധിച്ച് നല്‍കുന്നുണ്ട്.

വിഷു-ഈസ്റ്റര്‍ ഫെയറിന്റെ സംസ്ഥാന തല ഉദ്ഘാടനം ഏപ്രില്‍ 10 വൈകിട്ട് 5.30 ന് തിരുവനന്തപുരം പഴവങ്ങാടി പീപ്പള്‍സ് ബസാറില്‍ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍ നിര്‍വഹിക്കും. ആന്റണി രാജു എംഎല്‍എ അധ്യക്ഷനാവും. ഡെപ്യൂട്ടി മെയല്‍, കൗണ്‍സലില്‍ ,സപ്ലൈകോ ചെര്‍മാന്‍, മനേജിങ് ഡയറക്ടര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുക്കും.

13 ഇനം നിത്യോപയോഗ സാധനങ്ങൾ ഉൾപ്പെടുത്തി കൺസ്യുമർ ഫെഡിന്റെ വിഷു ഈസ്റ്റർ സഹകരണ വിപണി ഏപ്രിൽ 12 മുതൽ 21 വരെ. ആന്ധ്ര ജയ അരി, കുറുവ അരി, മട്ട അരി, പച്ചരി, പഞ്ചസാര, ഉഴുന്ന്, ചെറുപയർ, കടല, തുവര പരിപ്പ്, വൻപയർ, മുളക്, മല്ലി, വെളിച്ചെണ്ണ എന്നിവക്കാണ് സബ്‌സിഡി ലഭിക്കുക. പൊതു വിപണിയിൽ 1605 രൂപയിലധികം വില വരുന്ന സാധനങ്ങൾ 1136 രൂപയ്ക്കാണ് കൺസ്യുമർ ഫെഡ് വഴി ലഭ്യമാക്കുന്നത്. 40 ശതമാനത്തോളം വില കിഴിവാണ് ഓരോ ഉപഭോക്താവിനും ലഭ്യമാകുന്നത്.

News Desk

വാർത്തകൾക്കായി വിശ്വസനീയ ഉറവിടം. പുതിയ ബ്രേക്കിംഗ് വാർത്തകളും സമഗ്രമായ റിപ്പോർട്ടുകളും കൃത്യതയോടെയും വേഗത്തിലും ജനങ്ങളിലേക്ക് എത്തിക്കാൻ പ്രതിജ്ഞാബദ്ധരായ സമർപ്പിത പത്രപ്രവർത്തകരുടെ സംഘം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button