NationalNews

കുടുംബത്തോട് സംസാരിക്കാൻ അനുവദിക്കണം; തഹാവൂർ റാണയുടെ അപേക്ഷ കോടതി തള്ളി

കുടുംബത്തോട് സംസാരിക്കാൻ അനുവദിക്കണമെന്ന മുംബൈ ഭീകരാക്രമണ കേസ് പ്രതി തഹാവൂർ റാണയുടെ അപേക്ഷ ദില്ലി പട്യാല ഹൗസ് കോടതി തള്ളി. നിർണ്ണായക വിവരങ്ങൾ പുറത്തുപോകാൻ സാധ്യതയുണ്ടെന്ന് റാണയുടെ ആവശ്യത്തെ എതിർത്ത എൻഐഎ കോടതിയിൽ വാദിച്ചു.

ഇത് കണക്കിലെടുത്താണ് കോടതിയുടെ തീരുമാനം. വിദേശ പൗരൻ എന്ന നിലയിൽ കുടുംബത്തോട് സംസാരിക്കണം എന്നത് മൗലികാവകാശമാണെന്നായിരുന്നു റാണയുടെ വാദം. തന്റെ ആരോഗ്യനിലയെ കുറിച്ച് കുടുംബാംഗങ്ങൾക്ക് ആശങ്കയുണ്ടെന്നും റാണ കോടതിയെ അറിയിച്ചിരുന്നു.

News Desk

വാർത്തകൾക്കായി വിശ്വസനീയ ഉറവിടം. പുതിയ ബ്രേക്കിംഗ് വാർത്തകളും സമഗ്രമായ റിപ്പോർട്ടുകളും കൃത്യതയോടെയും വേഗത്തിലും ജനങ്ങളിലേക്ക് എത്തിക്കാൻ പ്രതിജ്ഞാബദ്ധരായ സമർപ്പിത പത്രപ്രവർത്തകരുടെ സംഘം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button