KeralaNews

ഹൈറേഞ്ചുകളിലെ വിനോദയാത്രയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, സുരക്ഷാ നിര്‍ദേശവുമായി മോട്ടോര്‍ വാഹനവകുപ്പ്

ഹൈറേഞ്ചുകളിലേക്ക് വിനോദസഞ്ചാരികള്‍ ഒഴുകുന്ന സമയം!. കാലാവസ്ഥയും ഭൂപ്രകൃതിയും കനിഞ്ഞനുഗ്രഹിച്ച മഞ്ഞും തണുപ്പും കോടയും സഞ്ചാരികളെ പശ്ചിമഘട്ടത്തിന്റെ ഭാഗമായ കിഴക്കന്‍ ജില്ലകളിലേക്ക് ആകര്‍ഷിക്കുകയാണ്. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും മറ്റു ജില്ലകളില്‍ നിന്നും എത്തുന്ന സഞ്ചാരികളുടെ വാഹനങ്ങള്‍, അവര്‍ക്ക് പരിചിതമല്ലാത്ത ഈ റോഡുകളില്‍ നിരന്തരം അപകടങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ഇതില്‍ ആദ്യമായി ഈ റോഡുകളില്‍ എത്തുന്ന ഡ്രൈവര്‍മാരാണ് കൂടുതലും അപകടം സൃഷ്ടിക്കുന്നത്. നഗരങ്ങളിലെയും നിരന്ന പ്രദേശങ്ങളിലെ റോഡുകളിലെയും റോഡുകളില്‍ വാഹനമോടിച്ച് ശീലിച്ചവര്‍ അതേശൈലിയില്‍ മലമ്പാതകളിലും ഓടിക്കുന്നതാണ് അപകടങ്ങളുടെ പ്രധാന കാരണമെന്ന് കേരള മോട്ടോര്‍ വാഹനവകുപ്പ് മുന്നറിയിപ്പ് നല്‍കി.

‘കുത്തനെയുള്ള കയറ്റവും ഇറക്കവും തീവ്രത ഏറിയ വളവുകളും ഉള്ള റോഡുകളില്‍ ‘ സൈറ്റ് ഡിസ്റ്റന്‍സ് ‘ (Sight Distance)വളരെ കുറവായിരിക്കും എന്ന വസ്തുത അവര്‍ മനസിലാക്കാതെ പോകുന്നു. ഡ്രൈവര്‍ക്ക് മുന്നിലെ റോഡ് കാണുന്ന ദൂരമെന്നോ, ദൂരക്കാഴ്ച എന്നൊക്കെയാണ് ‘സൈറ്റ് ഡിസ്റ്റന്‍സ്’ എന്ന വാക്കു കൊണ്ട് ഉദ്ദേശിക്കുന്നത്.

‘ സൈറ്റ് ഡിസ്റ്റന്‍സ്’ കുറഞ്ഞ റോഡുകള്‍ ,പ്രത്യേകിച്ച് ഡ്രൈവര്‍ക്ക് പരിചയമില്ലാത്തതാണെങ്കില്‍ അപകട സാധ്യത വളരെ കൂടുതലാണ്. ഹില്‍ സ്റ്റേഷന്‍ റോഡുകളില്‍ ‘സൈറ്റ് ഡിസ്റ്റന്‍സ്’ വളരെ കുറവുമായിരിക്കും.’- മോട്ടോര്‍ വാഹനവകുപ്പ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

News Desk

വാർത്തകൾക്കായി വിശ്വസനീയ ഉറവിടം. പുതിയ ബ്രേക്കിംഗ് വാർത്തകളും സമഗ്രമായ റിപ്പോർട്ടുകളും കൃത്യതയോടെയും വേഗത്തിലും ജനങ്ങളിലേക്ക് എത്തിക്കാൻ പ്രതിജ്ഞാബദ്ധരായ സമർപ്പിത പത്രപ്രവർത്തകരുടെ സംഘം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button