NationalNews

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നു; സംസ്ഥാനങ്ങളോട് റിപ്പോര്‍ട്ട് തേടി കേന്ദ്ര ആരോഗ്യമന്ത്രാലം

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങളോട് റിപ്പോര്‍ട്ട് തേടി കേന്ദ്ര ആരോഗ്യമന്ത്രാലയം. സംസ്ഥാനങ്ങളിലെ സാഹചര്യവും അടിസ്ഥാനസൗകര്യങ്ങളും വിലയിരുത്തി റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം. 24 മണിക്കൂറിനിടെ ഏഴ് കൊവിഡ് മരണങ്ങള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു.

രാജ്യത്ത് ഇതുവരെ 2,710 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തുവെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്. ഏറ്റവും അധികം കൊവിഡ് പരിശോധന നടത്തുന്ന കേരളത്തില്‍ 1,147 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്രയില്‍ 427, ദില്ലിയില്‍ 294 എന്നിങ്ങനെയാണ് കൊവിഡ് കേസുകള്‍. മഹാരാഷ്ട്ര- രണ്ട്, ദില്ലി, തമിഴ്നാട്, കര്‍ണാടക, ഗുജറാത്ത്, പഞ്ചാബ് എന്നിവിടങ്ങളിലും ഓരോ മരണം വീതവുമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഈ വര്‍ഷം ഇതുവരെ 22 കൊവിഡ് മരണങ്ങള്‍ ഉണ്ടായതായും സ്ഥിരീകരിച്ചു.

ആരോഗ്യ സെക്രട്ടറി സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു. ഓക്സിജന്‍ വിതരണം, ക്രിട്ടിക്കല്‍ കെയര്‍ കിടക്കകള്‍, വെന്റിലേറ്റര്‍ സൗകര്യമുള്ള കിടക്കകള്‍ എന്നിവയുടെ ലഭ്യത ഉറപ്പാക്കണം. അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതിനായി സംസ്ഥാനങ്ങള്‍ മോക്ക് ഡ്രില്ലുകള്‍ നടത്തണം. വെബ് പോര്‍ട്ടലുകളില്‍ കൃത്യമായ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യണം. ജില്ലാ, താലൂക്ക് തലങ്ങളില്‍ ആശുപത്രികളിലെ തയ്യാറെടുപ്പുകള്‍, പരിശോധന മരുന്ന്, പി പി ഇ കിറ്റുകള്‍, ഐസൊലേഷന്‍ സൗകര്യം, ഓക്സിജന്‍ ലഭ്യത, വെന്റിലേറ്റര്‍ കിടക്കകള്‍ എന്നിവയുടെ ലഭ്യത ഉറപ്പാക്കണമെന്നും നിര്‍ദേശം നല്‍കി.

News Desk

വാർത്തകൾക്കായി വിശ്വസനീയ ഉറവിടം. പുതിയ ബ്രേക്കിംഗ് വാർത്തകളും സമഗ്രമായ റിപ്പോർട്ടുകളും കൃത്യതയോടെയും വേഗത്തിലും ജനങ്ങളിലേക്ക് എത്തിക്കാൻ പ്രതിജ്ഞാബദ്ധരായ സമർപ്പിത പത്രപ്രവർത്തകരുടെ സംഘം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button