KeralaNews

അനസ്തേഷ്യ നല്‍കിയതിന് പിന്നാലെ ഹൃദയാഘാതം, ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ യുവാവ് മരിച്ചു

ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ ശസ്ത്രക്രിയക്കായി അനസ്‌തേഷ്യ നല്‍കിയ രോഗി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. കോടശ്ശേരി വൈലത്ര വാവല്‍ത്താന്‍ സിദ്ധാര്‍ത്ഥന്‍ മകന്‍ സിനീഷ് (34) ആണ് മരിച്ചത്.

ഹെര്‍ണിയ ഓപ്പറേഷന് മുന്നോടിയായി ഇന്ന് രാവിലെ ആയിരുന്നു സിനീഷിന് അനസ്‌തേഷ്യ നല്‍കിയത്. തുടര്‍ന്ന് ഓപ്പറേഷന്‍ തിയറ്ററില്‍ കയറ്റിയതിന് പിന്നാലെ ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു. വിദഗ്ധ ചികിത്സയ്ക്കായി സിനീഷിനെ ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു.

രാവിലെ പത്ത് മണിയോടെ സിനീഷിനെ സ്വകാര്യ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും . 10.55ഓടെ മരണമടയുകയായിരുന്നു. വെള്ളിക്കുളങ്ങര പൊലീസ് മേല്‍നടപടി സ്വീകരിച്ചു. പൗര്‍ണമിയാണ് സിനീഷിന്റെ ഭാര്യ. അനശ്വര, ആകര്‍ഷ എന്നിവര്‍ മക്കളാണ്.

News Desk

വാർത്തകൾക്കായി വിശ്വസനീയ ഉറവിടം. പുതിയ ബ്രേക്കിംഗ് വാർത്തകളും സമഗ്രമായ റിപ്പോർട്ടുകളും കൃത്യതയോടെയും വേഗത്തിലും ജനങ്ങളിലേക്ക് എത്തിക്കാൻ പ്രതിജ്ഞാബദ്ധരായ സമർപ്പിത പത്രപ്രവർത്തകരുടെ സംഘം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button