NationalNews

കേരളത്തിലുള്ളത് അടിപൊളി റെയിൽവേ, ഷൊർണൂർ – എറണാകുളം പാത മൂന്നുവരിയാക്കും; അശ്വനി വൈഷ്ണവ്

കേരളത്തിൽ അടിപൊളി റെയിൽവേ എന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്. മൂന്നും നാലും മടങ്ങാണ് കേരളത്തിനായുള്ള റെയിൽവേ ബജറ്റ് വർധിപ്പിച്ചത്. കേരളത്തിലെ റെയിൽവേ അലൊക്കേഷൻ പ്രധാനമന്ത്രി വർധിപ്പിച്ചെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

മംഗലാപുരം -കാസർഗോഡ് -ഷൊർണ്ണൂർ നാല് വരി ആകുന്നത് ആലോചനയിലാണ്. അത്യാധുനിക സംവിധാനങ്ങൾ ഉപയോഗിച്ചായിരിക്കും നിർമാണം നടത്തുക. ഇത് നിലവിലെ ശേഷിയുടെ 4 മടങ്ങ് ആയിരിക്കും. അങ്കമാലി – ശബരിമല റെയിൽപാതയ്ക്ക് മുൻഗണന നല്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിൽ എത്തി നടപടികൾ വേഗത്തിൽ ആകാൻ ആവശ്യപ്പെട്ടിരുന്നു. സർക്കാരിനോട് ഭൂമി ഏറ്റെടുക്കൽ നടപടികൾ ആരംഭിക്കാൻ പറഞ്ഞു. ഉടൻ തന്നെ റെയിൽവേ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് അശ്വനി വൈഷ്ണവ് വ്യക്തമാക്കി.

ഷൊർണൂർ – എറണാകുളം പാത മൂന്നുവരിയാക്കും. എറണാകുളം – കായംകുളം പാതയും കായംകുളം തിരുവനന്തപുരം പാതയും വികസിപ്പിക്കും. കേരളത്തിന് വന്ദേഭാരത്‌ ട്രെയിൻ കിട്ടില്ല എന്ന് ചിലർ പ്രചരിപ്പിച്ചു. എന്നാൽ രണ്ട് വന്ദേഭാരത് സർവീസുകൾ ഇപ്പോൾ കേരളത്തിലുണ്ടെന്നും കേരളത്തിനെ വലിയ ഐടി ഹബ്ബ് ആകുമെന്നും അദ്ദേഹം പറഞ്ഞു.

News Desk

വാർത്തകൾക്കായി വിശ്വസനീയ ഉറവിടം. പുതിയ ബ്രേക്കിംഗ് വാർത്തകളും സമഗ്രമായ റിപ്പോർട്ടുകളും കൃത്യതയോടെയും വേഗത്തിലും ജനങ്ങളിലേക്ക് എത്തിക്കാൻ പ്രതിജ്ഞാബദ്ധരായ സമർപ്പിത പത്രപ്രവർത്തകരുടെ സംഘം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button