# indiavision.net ## Posts - ['ശബരിമലയിലെ സ്വർണം ഉണ്ണിക്കൃഷ്ണൻ പോറ്റി വിറ്റു', നിർണായക മൊഴിയുമായി സ്വർണവ്യാപാരി ​ഗോവർദ്ധൻ](https://indiavision.net/2025/10/24/sabarimala-gold-scam-potti-sold-gold-ballari-devasswom-probe/): തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് നിർണായക മൊഴി പുറത്ത്. ശബരിമല ദ്വാരപാലക ശിൽപങ്ങളിൽ നിന്ന് സ്മാര്‍ട്ട് ക്രിയേഷൻസിൽ വേര്‍തിരിച്ചെടുത്ത സ്വര്‍ണം ഉണ്ണിക്കൃഷ്ണൻ പോറ്റി വിറ്റെന്ന വിവരമാണ് പുറത്തുവരുന്നത്. ബെല്ലാരിയിലെ സ്വർണവ്യാപാരി ​ഗോവർദ്ധനാണ് പോറ്റി സ്വർണം വിറ്റത്. ഗോവർ​ദ്ധന്റെ മൊഴി പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തി. ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായി ബെല്ലാരിയിൽ തെളിവെടുപ്പ് നടത്തും. നിര്‍ണായക വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് എസ്ഐടി സംഘം പോറ്റിയുമായി ബെംഗളൂരുവിലേക്ക് പോയിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ സംഭവുമായി ബന്ധപ്പെട്ട് മൊഴികള്‍ രേഖപ്പെടുത്തിയിരുന്നു. ബെല്ലാരിയിലെ സ്വര്‍ണവ്യാപാരിയായ ഗോവര്‍ദ്ധന്‍റെ മൊഴിയും രേഖപ്പെടുത്തിയിരുന്നു. സ്വര്‍ണം വിറ്റ കാര്യം ഗോവര്‍ദ്ധൻ സമ്മതിച്ചു. ബെല്ലാരിയിൽ കൊണ്ടുപോയി സ്വര്‍ണം വിറ്റതായി ഉണ്ണിക്കൃഷ്ണൻ പോറ്റിയും സമ്മതിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ഗോവര്‍ദ്ധനെ വിളിച്ചുവരുത്തുകയും ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് വെച്ച് എസ് പി ശശിധരൻ തന്നെ നേരിട്ട് മൊഴിയെടുക്കുകയും ചെയ്തത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഇന്ന് പുലര്‍ച്ചെ പോറ്റിയുമായി ബെല്ലാരിയിലേക്ക് അന്വേഷണ സംഘം തിരിച്ചിരിക്കുന്നത്. 476 ഗ്രാം സ്വര്‍ണത്തിന്‍റെ കുറവ് സംഭവിച്ചെന്നാണ് നിലവിൽ ദേവസ്വം വിജിലൻസ് … - [ആനക്കൊമ്പ് കേസ്: മോഹൻലാലിന്റെ ഉടമസ്ഥാവകാശ ലൈസൻസ് നിയമവിരുദ്ധം; ഹൈക്കോടതി റദ്ദാക്കി](https://indiavision.net/2025/10/24/mohanlal-ivory-case-license-quashed-kerala-high-court/): കൊച്ചി: നടൻ മോഹൻലാലിന്റെ ആനക്കൊമ്പ് കൈവശം വെച്ചതുമായി ബന്ധപ്പെട്ട് സർക്കാർ ഇറക്കിയ ഉത്തരവ് നിയമപരമായി നിലനിൽക്കില്ലെന്ന് ഹൈക്കോടതി വിധി. ഇതോടെ ആനക്കൊമ്പ് കൈവശം വെച്ചതിനായുള്ള നടന്റെ ലൈസൻസ് റദ്ദായി. ഈ വിഷയത്തിൽ മോഹൻലാലിനും സംസ്ഥാന സർക്കാരിനും ഇത് കനത്ത തിരിച്ചടിയാണ്. ആനക്കൊമ്പ് കൈവശം വെക്കാനുള്ള നിയമപരമായ നടപടിക്രമങ്ങൾ സംബന്ധിച്ച് പുതിയ വിജ്ഞാപനം പുറത്തിറക്കാൻ കോടതി സംസ്ഥാന സർക്കാരിന് നിർദേശം നൽകി. ആനക്കൊമ്പ് നിയമവിധേയമാക്കിയ സർക്കാർ നടപടിക്രമങ്ങളിൽ വീഴ്ച സംഭവിച്ചതായി കോടതി നിരീക്ഷിച്ചു. 2015-ലെ സർക്കാർ വിജ്ഞാപനം ഗസറ്റിൽ പ്രസിദ്ധീകരിച്ചില്ല എന്നതാണ് കോടതി കണ്ടെത്തിയ പ്രധാന പിഴവ്. സാങ്കേതികവും നിയമപരവുമായ ഈ വീഴ്ചയുടെ പശ്ചാത്തലത്തിലാണ് ആനക്കൊമ്പ് കൈവശം വെക്കാനുള്ള ലൈസൻസ് ഹൈക്കോടതി റദ്ദാക്കിയത്. 2011 ഓഗസ്റ്റിൽ എറണാകുളം തേവരയിലെ മോഹൻലാലിന്റെ വീട്ടിൽ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിലാണ് ആനക്കൊമ്പുകൾ കണ്ടെത്തിയത്. പിടിച്ചെടുക്കുന്ന സമയത്ത് ഇത് കൈവശം വെക്കാൻ നടന് ലൈസൻസ് ഉണ്ടായിരുന്നില്ല. പിന്നീട് മോഹൻലാലിന്റെ അപേക്ഷ പരിഗണിച്ച് സർക്കാർ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് … - [മുഹമ്മദ് സ്വന്തം താൽപ്പര്യത്തിനുവേണ്ടി എഴുതിയതാണ് ഖുർആൻ; ഇസ്‌ലാമിൽ സ്ത്രീ അടിമയും ലൈംഗികവസ്തുവും മാത്രം: തസ്‌ലീമ നസ്രീൻ](https://indiavision.net/2025/10/22/taslima-nasrin-islam-quran-critique-litmus25/): മുഹമ്മദ് സ്വന്തം താല്‍പ്പര്യത്തിനും, സൗകര്യത്തിനും, സന്തോഷത്തിനും വേണ്ടി എഴുതിയതാണ് ഖുര്‍ആൻ എന്ന് തസ്ലീമ നസ്രീന്‍.സ്ത്രീയെ അടിമയോ, കുട്ടികളെ പ്രസവിക്കുന്ന യന്ത്രമോ ലൈംഗിക വസ്തുവോ ആയി മാത്രമേ ഇസ്ലാം മതം കണക്കാക്കുന്നുള്ളുവെന്നും തസ്ലിമ. Litmus 25 ൽ എസൻസ് ഗ്ലോബലിന്റെ സമഗ്രസംഭാവനാ പുരസ്കാരം സ്വീകരിച്ചു കൊണ്ട് തസ്ലിമ നസ്റിൻ നടത്തിയ പ്രസംഗത്തിലാണ് അവർ ഇങ്ങനെ അഭിപ്രായപ്പെട്ടത്.പ്രസംഗത്തിന്റെ മലയാള പരിഭാഷ പൂർണരൂപത്തിൽ… നന്ദി.ലിറ്റ്മസ് 25-നും ഇവിടെ കൂടിയ ഓരോരുത്തർക്കും നന്ദി. നിരീശ്വരവാദികളെ, യുക്തിവാദികളെ, മതേതരവാദികളെ, സ്വതന്ത്രചിന്തകരെ. ഇത്തരമൊരു സദസ്സിൽ വെച്ച് ആജീവനാന്ത നേട്ടത്തിനുള്ള പുരസ്കാരം സ്വീകരിക്കുന്നതിനേക്കാൾ വലിയ ബഹുമതി എനിക്ക് സങ്കൽപ്പിക്കാനാവില്ല. നമ്മൾ ഒരുമിച്ചു നിൽക്കുന്നു. സത്യത്തെ ഭയപ്പെടാത്ത ആയിരക്കണക്കിന് മനസ്സുകൾ. അന്ധവിശ്വാസങ്ങളിൽ നിന്ന് മുക്തമായ ആയിരക്കണക്കിന് ഹൃദയങ്ങൾ. ഇത് വെറുമൊരു സമ്മേളനം മാത്രമല്ല. ഇതൊരു പ്രഖ്യാപനമാണ്. വിശ്വാസം വ്യക്തിപരമാണ്, എന്നാൽ വിമർശനം അത്യന്താപേക്ഷിതമാണ്.എല്ലായിടത്തും സ്ത്രീകളുടെ അവകാശങ്ങളെ പിന്തുണച്ചുകൊണ്ട്, ഞാൻ എല്ലാത്തരം മതങ്ങളെയും, പാരമ്പര്യ പൈതൃകങ്ങളെയും, സംസ്കാരങ്ങളെയും, ആചാരങ്ങളെയും വിമർശിച്ചിട്ടുണ്ട്. മുസ്ലീം തീവ്രവാദികൾ എന്നെ … - [ശബരിമല സ്വർണ്ണക്കൊള്ള: 'വലിയ ഗൂഢാലോചനയുണ്ടെങ്കിൽ അന്വേഷിക്കണം'; ചോദ്യങ്ങളുമായി ഹൈക്കോടതി](https://indiavision.net/2025/10/21/sabarimala-gold-robbery-high-court-conspiracy-probe/): കൊച്ചി: ശബരിമല ക്ഷേത്രത്തിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെങ്കിൽ അത് സമഗ്രമായി അന്വേഷിക്കണമെന്ന് ഹൈക്കോടതി. പ്രാഥമിക അന്വേഷണ റിപ്പോർട്ട് പ്രകാരം സ്വർണ്ണക്കൊള്ളയ്ക്ക് പിന്നിൽ ഗൂഢാലോചന നടന്നതായി തെളിഞ്ഞിട്ടും, എന്തുകൊണ്ട് ഈ ദിശയിലേക്ക് അന്വേഷണം നീങ്ങുന്നില്ല എന്നും കോടതി ആരാഞ്ഞു. കേസ് നവംബർ 15-ന് വീണ്ടും പരിഗണിക്കുന്നതിനായി മാറ്റി. ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരുൾപ്പെട്ട ബെഞ്ചാണ് സ്വമേധയാ എടുത്ത ഹർജി പരിഗണിച്ചത്. അടച്ചിട്ട കോടതി മുറിയിലായിരുന്നു കേസിൻ്റെ നടപടികൾ. പ്രത്യേക അന്വേഷണ സംഘത്തിൻ്റെ എസ്.പി. എസ്. ശശിധരനെ കോടതി വിളിച്ചുവരുത്തി കാര്യങ്ങൾ ചോദിച്ചറിഞ്ഞു. അന്വേഷണ പുരോഗതി സംബന്ധിച്ച റിപ്പോർട്ടും ഉദ്യോഗസ്ഥർ കോടതിക്ക് കൈമാറി. ഗൂഢാലോചന സ്ഥിരീകരിച്ചു പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കണ്ടെത്തൽ പ്രകാരം ഉണ്ണികൃഷ്ണൻ പോറ്റിയും കൂട്ടാളികളും ഗൂഢാലോചന നടത്തിയാണ് സ്വർണ്ണം കവർന്നത്. എന്നാൽ, അന്വേഷണത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിടരുതെന്ന ഹൈക്കോടതി നിർദ്ദേശം നിലവിലുള്ളതിനാൽ റിപ്പോർട്ടിലെ മറ്റ് വിവരങ്ങൾ അതീവ രഹസ്യമായി തുടരുകയാണ്. 1998-ൽ വിജയ് … - [സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്: മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്; ഇരട്ട ന്യൂനമർദം കാരണം മഴ കനക്കും](https://indiavision.net/2025/10/21/kerala-red-alert-heavy-rain-double-depression/): തിരുവനന്തപുരം: അറബിക്കടലിലും ബംഗാൾ ഉൾക്കടലിലുമായി ഇരട്ട ന്യൂനമർദം രൂപപ്പെട്ടതിനെ തുടർന്ന് സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ് നൽകി. ബുധനാഴ്ച മൂന്ന് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇന്നും ബുധനാഴ്ചയും സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. റെഡ് അലർട്ട് പ്രഖ്യാപിച്ച ജില്ലകൾ (ബുധനാഴ്ച): ബുധനാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. ഓറഞ്ച് അലർട്ട് മുന്നറിയിപ്പുകൾ: മറ്റ് ജില്ലകളിലെ മുന്നറിയിപ്പുകൾ: റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിക്കാത്ത മറ്റ് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ യെല്ലോ അലർട്ട് നൽകിയിട്ടുണ്ട്. ഇന്ന് ഒമ്പത് ജില്ലകളിലും ബുധനാഴ്ച കൊല്ലം, തിരുവനന്തപുരം, കാസർഗോഡ്, കണ്ണൂർ ജില്ലകളിലും യെല്ലോ അലർട്ട് നിലവിലുണ്ട്. വ്യാഴാഴ്ച വയനാട്, കോഴിക്കോട്, മലപ്പുറം, കോട്ടയം, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിലും വെള്ളിയാഴ്ച കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലും ശനിയാഴ്ച കാസർഗോഡ്, കോഴിക്കോട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. - [തലസ്ഥാനത്ത് ഡി.ജെ. പാർട്ടിക്കിടെ കൂട്ടത്തല്ല്; പ്രതികൾ ലഹരി, കൊലക്കേസുകളിലെ പ്രതികൾ](https://indiavision.net/2025/10/21/thiruvananthapuram-dj-party-fight-hotel-notice/): തിരുവനന്തപുരം: നഗരത്തിലെ ഒരു പ്രമുഖ ഹോട്ടലിൽ നടന്ന ഡി.ജെ. പാർട്ടിക്കിടെ ചേരിതിരിഞ്ഞ് കൂട്ടത്തല്ല്. തിരുവനന്തപുരം പാളയത്തുള്ള സൗത്ത് പാർക്ക് ഹോട്ടലിലാണ് സംഭവം നടന്നത്. അടിപിടിയിൽ ലഹരി കേസ് പ്രതികളും കൊലപാതക കേസ് പ്രതികളും പങ്കെടുത്തതായി പോലീസ് സ്ഥിരീകരിച്ചു. പാർട്ടിക്കിടെ രണ്ടു സംഘങ്ങളായി തിരിഞ്ഞാണ് ഇവർ ഏറ്റുമുട്ടിയത്. ഹോട്ടലിനുള്ളിൽ ആരംഭിച്ച സംഘർഷം പിന്നീട് റോഡിലേക്കും വ്യാപിച്ചു. പൊതുനിരത്തിലെ ഈ കൂട്ടത്തല്ലാണ് പോലീസ് സ്വമേധയാ കേസെടുക്കാൻ കാരണം. ഹോട്ടലിന് പോലീസ് നോട്ടീസ് സംഭവത്തിൽ ഹോട്ടൽ അധികൃതർക്ക് പോലീസ് നോട്ടീസ് നൽകി. ഡി.ജെ. പാർട്ടി നടന്ന ഹാളിൽ സി.സി.ടി.വി. ക്യാമറകൾ ഉണ്ടായിരുന്നില്ലെന്നും പരിപാടി സംഘടിപ്പിച്ചവരുടെ വിവരങ്ങൾ പോലീസിന് കൈമാറിയില്ലെന്നും നോട്ടീസിൽ പറയുന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പരാതി പിൻവലിച്ചു, കേസ് സ്വമേധയാ അടിപിടിയിൽ പരിക്കേറ്റ ഒരാൾ ആദ്യം പോലീസിൽ പരാതി നൽകിയിരുന്നെങ്കിലും പിന്നീട് പിൻവലിച്ചു. നിലവിൽ ആരും ഔദ്യോഗികമായി പരാതി നൽകിയിട്ടില്ലെന്ന് പോലീസ് അറിയിച്ചു. എന്നാൽ, റോഡിൽ … - [മുംബൈയില്‍ ഫ്ലാറ്റിന് തീപിടിച്ച് തിരുവനന്തപുരം സ്വദേശികളായ കുടുംബമടക്കം നാലുപേര്‍ മരിച്ചു](https://indiavision.net/2025/10/21/malayali-family-died-in-a-fire-accident-at-mumbai-mumbai/): മുംബൈ: ​മഹാ​രാ​ഷ്ട്ര​യി​ൽ ഫ്ലാ​റ്റി​ന് തീ​പി​ടി​ച്ച് മൂ​ന്ന് മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പ​ടെ നാ​ലു​പേ​ർ മ​രി​ച്ചു. പ​ത്തു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ന​വി മും​ബൈ​യി​ലെ വാ​ഷി സെ​ക്ട​ർ- 14 ൽ ​സ്ഥി​തി ചെ​യ്യു​ന്ന ര​ഹേ​ജ റെ​സി​ഡ​ൻ​സി ഹൗ​സിം​ഗ് സൊ​സൈ​റ്റി​യില്‍ ഇന്ന് പുലര്‍ച്ചെ പന്ത്രണ്ടരയോടെയാണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. തിരുവനന്തപുരം സ്വദേശിയായ സുന്ദർ ബാലകൃഷ്ണൻ (44), ഭാര്യ പൂജ രാജൻ(39) ഇവരുടെ മകള്‍ ആറു വയസ്സുള്ള വേദിക സുന്ദർ ബാലകൃഷ്ണന്‍ എന്നിവരാണ് മരിച്ച മലയാളികൾ. കമല ഹിരാൽ ജെയിൻ(84) ആണ് മരിച്ച നാലാമത്തെയാൾ . 10 പേർക്കോളം പരുക്കേറ്റിട്ടുണ്ട്. അപ്പാർട്മെന്റിന്റെ 10, 11, 12 നിലകളിലാണ് തീപിടിത്തം ഉണ്ടായത്. 1പത്താം നിലയിലെ ഫ്ലാറ്റില്‍ പ്രവര്‍ത്തിച്ചിരുന്ന എ സി യില്‍ നിന്നുള്ള ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് തീപിടുത്തത്തിന്റെ കാരണമെന്നാണ് പ്രാഥമിക നിഗമനം . പിന്നീട് അത് മുകൾനിലകളിലേക്കു പടരുകയായിരുന്നു. ആറുവയസ്സുകാരി 12ാം നിലയിലാണ് താമസിച്ചിരുന്നത്. പുലർച്ചെ നാലുമണിയോടെയാണ് തീയണയ്ക്കാനായത് . പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. - [നമ്മൾ ഇത് വരെ കാണാത്ത ഒരു ജീവി !! വരുന്നത് ത്രസിപ്പിക്കുന്ന ഫാൻ്റസി ഹൊറർ കോമഡി ത്രില്ലർ; "നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്" ട്രെയ്‌ലർ പുറത്ത്..](https://indiavision.net/2025/10/21/nellikampoil-night-riders-mathew-thomas-trailer/): മാത്യു തോമസിനെ നായകനാക്കി, പ്രശസ്ത എഡിറ്റർ നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്ത ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്’ എന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ പുറത്ത്. ഒരു ഹൊറർ ഫാന്റസി കോമഡി ത്രില്ലർ ആയി ഒരുക്കിയിരിക്കുന്ന ചിത്രം 2025 ഒക്ടോബർ 24 നാണ് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. എ ആന്‍ഡ് എച്ച്.എസ്. പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അബ്ബാസ് തിരുനാവായ, സജിന്‍ അലി, ഹംസ തിരുനാവായ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ‘പ്രണയവിലാസം’ എന്ന ചിത്രത്തിന്റെ എഴുത്തുകാരായ ജ്യോതിഷ് എം, സുനു എ.വി. എന്നിവരാണ് ചിത്രത്തിൻ്റെ രചന നിർവഹിച്ചത്. പ്രേക്ഷകരെ അക്ഷരാർത്ഥത്തിൽ ത്രസിപ്പിക്കുന്ന തിയേറ്റർ അനുഭവം സമ്മാനിക്കാൻ ആണ് ചിത്രം ഒരുങ്ങുന്നതെന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. ഫാന്റസിക്കൊപ്പം കോമഡിയും സസ്‍പെൻസും ആക്ഷനും കോർത്തിണക്കിയ ഈ ത്രില്ലർ ചിത്രം, ഇതോട് കൂടി വലിയ പ്രതീക്ഷയാണ് സിനിമാ പ്രേമികൾക്കിടയിൽ സൃഷ്ടിച്ചിരിക്കുന്നത്. കിടിലൻ ദൃശ്യങ്ങളും സംഗീതവും വാഗ്ദാനം ചെയ്യുന്ന ഈ ട്രെയ്‌ലർ, ആദ്യാവസാനം ആകാംക്ഷയും ഉദ്വേഗവും സമ്മാനിക്കുന്ന ഒരു ചിത്രം … - [പോലീസ് വേഷത്തിൽ ഹിറ്റ്; "പാതിരാത്രി" വമ്പൻ വിജയം; പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് സൗബിൻ ഷാഹിർ.](https://indiavision.net/2025/10/21/pathiraathri-soubin-shahir-success-gratitude/): നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്ത “പാതിരാത്രി” വമ്പൻ വിജയത്തിലേക്ക്. റിലീസ് ചെയ്ത ആദ്യ ദിനം മുതൽ ഗംഭീര പ്രേക്ഷക- നിരൂപക പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഡോക്ടർ കെ വി അബ്ദുൾ നാസർ, ആഷിയ നാസർ എന്നിവർ ചേർന്നാണ്, പ്രേക്ഷകരെ ആദ്യാവസാനം ത്രില്ലടിപ്പിക്കുന്ന ഈ ക്രൈം ഡ്രാമ ത്രില്ലർ ചിത്രം നിർമ്മിച്ചത്. ചിത്രം വമ്പൻ റിലീസായി കേരളത്തിൽ വിതരണം ചെയ്തത് ഡ്രീം ബിഗ് ഫിലിംസ്. ഇപ്പോഴിതാ ചിത്രം നേടുന്ന സൂപ്പർ വിജയത്തിൽ പ്രേക്ഷകരോട് നന്ദി പറയുകയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളിലൊന്നായ ഹരീഷിനെ അവതരിപ്പിച്ച സൗബിൻ ഷാഹിർ. ചിത്രം നേടുന്ന വിജയത്തിലും ചിത്രം കണ്ടതിന് ശേഷം പ്രേക്ഷകർ നൽകുന്ന പ്രതികരണത്തിലും ഏറെ സന്തോഷമുണ്ടെന്ന് സൗബിൻ പറഞ്ഞു. ചിത്രം കണ്ടതിന് ശേഷം ചിത്രത്തിലെ ഓരോരോ മുഹൂർത്തങ്ങളെ കുറിച്ച് പറഞ്ഞു കൊണ്ടും ക്ലൈമാക്സിനെ കുറിച്ച് സംസാരിച്ചു കൊണ്ടും ഒട്ടേറെ പ്രേക്ഷകരാണ് തന്നെ വിളിക്കുന്നതെന്നും, അതെല്ലാം … - [കമ്യൂണിസ്റ്റ് നേതാവിന്റെ മകൾക്ക് 'വീട്ടുതടങ്കൽ'; 'കമ്യൂണിസമെല്ലാം വീടിന് പുറത്ത്, പോയി ചാക്' - യുവതിയുടെ വെളിപ്പെടുത്തൽ](https://indiavision.net/2025/10/21/cpm-leader-daughter-house-arrest-interfaith-marriage/): കാസർഗോഡ്: ഇതരമതസ്ഥനായ യുവാവിനെ വിവാഹം കഴിക്കാൻ തീരുമാനിച്ച സി.പി.എം. നേതാവിന്റെ മകൾ വീട്ടുതടങ്കലിലാണെന്നും ക്രൂരമായ ശാരീരിക-മാനസിക പീഡനം അനുഭവിക്കുന്നുവെന്നും പരാതി. കാസർഗോഡ് ഉദുമ ഏരിയ കമ്മിറ്റി അംഗം പി.വി. ഭാസ്കരന്റെ മകൾ സംഗീതയാണ് തനിക്കുണ്ടായ ദുരനുഭവങ്ങൾ വെളിപ്പെടുത്തിക്കൊണ്ട് വീഡിയോ സന്ദേശവുമായി രംഗത്തെത്തിയിരിക്കുന്നത്. അരയ്ക്ക് താഴെ ചലനശേഷി നഷ്ടപ്പെട്ട യുവതി ഏകദേശം അഞ്ചുമാസത്തോളമായി വീട്ടുതടങ്കലിലാണെന്നും കൃത്യമായ ചികിത്സ പോലും നിഷേധിക്കപ്പെടുകയാണെന്നും പറയുന്നു. ഒരു വാഹനാപകടത്തെത്തുടർന്നാണ് സംഗീതയ്ക്ക് ചലനശേഷി നഷ്ടമായത്. “കമ്യൂണിസമൊക്കെ വീടിന് പുറത്ത്” വീട്ടുകാർ തനിക്കെതിരെ തിരിഞ്ഞത് ഒരു ഇതരമതസ്ഥനായ യുവാവിനെ വിവാഹം കഴിക്കാനുള്ള ആഗ്രഹം അറിയിച്ചതോടെയാണെന്ന് സംഗീത വെളിപ്പെടുത്തി. “ഒരു മകളോട് പറയാനോ ചെയ്യാനോ പാടില്ലാത്ത കാര്യങ്ങളാണ് എൻ്റെ അച്ഛൻ ചെയ്യുന്നത്. കമ്യൂണിസമെല്ലാം വീടിന് പുറത്താണെന്നും, വീടിനകത്ത് അതൊന്നും നടക്കില്ലെന്നും പറഞ്ഞ് അച്ഛൻ എൻ്റെ മുഖത്ത് നോക്കി സംസാരിച്ചു,” സംഗീത പറയുന്നു. “പോയി ചാകാൻ” പിതാവ് പലതവണ ആവശ്യപ്പെട്ടതായും, “നീ ഇനി നടക്കാനും പോകുന്നില്ല. അരയ്ക്ക് താഴെ തളർന്ന നീ ഇതുപോലെ … - [സ്വർണവില പവന് ഇന്ന് കൂടിയത് ₹1,520; ലക്ഷത്തിലേക്ക് അടുക്കുന്നു!](https://indiavision.net/2025/10/21/kerala-gold-price-record-surge-97360/): കൊച്ചി: ഇന്ത്യൻ സ്വർണ വിപണിയിൽ വീണ്ടും റെക്കോർഡ് കുതിപ്പ്. കഴിഞ്ഞ ദിവസങ്ങളിൽ നേരിയ ഇടിവ് രേഖപ്പെടുത്തിയതിന് ശേഷം ഇന്ന് ഒറ്റയടിക്ക് ഒരു പവൻ സ്വർണത്തിന് 1,520 രൂപയാണ് വർധിച്ചത്. ഇതോടെ ഇന്നത്തെ സ്വർണവില 97,360 രൂപയായി. ഒരു ലക്ഷം രൂപ എന്ന മാന്ത്രിക സംഖ്യയിലേക്ക് കുതിച്ചെത്തിയ ശേഷം ശനിയാഴ്ച ഒറ്റയടിക്ക് 1,400 രൂപ കുറഞ്ഞ് വിപണിയിൽ ആശങ്ക സൃഷ്ടിച്ചിരുന്നു. എന്നാൽ, രണ്ട് ദിവസത്തെ നേരിയ ഇടിവിന് ശേഷം ഇന്ന് ശക്തമായി തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. ഗ്രാം വില: ഒരു ഗ്രാം സ്വർണത്തിന്റെ വില 190 രൂപ കൂടി 12,170 രൂപയിലെത്തി. ഇന്നലെ ഒരു പവന് 95,840 രൂപയായിരുന്നു വിപണി വില. വിലവർദ്ധനവിന്റെ കാരണങ്ങൾ അന്താരാഷ്ട്ര വിപണിയിലെ സ്വർണവിലയിലുണ്ടാവുന്ന ചലനങ്ങളാണ് ഇന്ത്യൻ വിപണിയിലെ വിലവർദ്ധനവിന്റെ പ്രധാന കാരണം. ലോകത്തിലെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണമാണ് രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്നത്. അതിനാൽ, ആഗോള വിപണിയിലെ ചെറിയ മാറ്റങ്ങൾ … - [മിന്നൽ മുരളി ടീം വീണ്ടും ഒന്നിക്കുന്ന 'അതിരടി' ഒരു മുഴുനീള ക്യാമ്പസ് ചിത്രം. കൊച്ചിയിൽ കോളജ് ക്യാമ്പസിൽ തുടക്കം..](https://indiavision.net/2025/10/20/athiradi-malayalam-movie-tovino-basil-vineeth-sreenivasan-shooting-starts-campus-film/): ടൊവിനോ, ബേസിൽ, വിനീത് ശ്രീനിവാസൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന മൾട്ടി സ്റ്റാർ ചിത്രം “അതിരടി” ഒരു മുഴുനീള ക്യാമ്പസ് ചിത്രമായാണ് ഒരുക്കുന്നത്. 80 ദിവസങ്ങളോളം എറണാകുളം ഫിസാറ്റ് കോളേജിൽ നീണ്ടുനിൽക്കുന്ന ഷെഡ്യൂൾ ആരംഭിച്ചു. നവാഗതനായ അരുൺ അനിരുദ്ധൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിൻ്റെ ടൈറ്റിൽ ടീസർ കഴിഞ്ഞ ദിവസം പുറത്ത് വരികയും വമ്പൻ പ്രേക്ഷക പ്രതികരണം നേടുകയും ചെയ്തിരുന്നു. തീയേറ്റേറുകളെ ഇളക്കി മറിക്കുന്ന മാസ്സ് ആക്ഷൻ എന്റർടെയ്‌നർ ആയാവും അതിരടി ഒരുങ്ങുന്നത് എന്ന സൂചനയാണ് ടീസർ നൽകിയത്. വമ്പൻ തെന്നിന്ത്യൻ ചിത്രങ്ങളുടെ ടൈറ്റിൽ അനൗൺസ്മെന്റ് ടീസറിനെ അനുസ്മരിപ്പിക്കുന്ന രീതിയിൽ മലയാളം, തമിഴ്,തെലുങ്ക്,ഹിന്ദി, കന്നഡ ഭാഷകളിലാണ് ഈ ടൈറ്റിൽ ടീസർ റിലീസ് ചെയ്തത്. മറ്റു ഭാഷകളിലും മികച്ച പ്രതികരണമാണ് ടീസറിനു ലഭിക്കുന്നത്. ബേസിൽ ജോസഫ് എൻ്റർടെയ്ൻമെൻ്റ്സിൻ്റെ ബാനറിൽ ബേസിൽ ജോസഫും ഡോക്ടർ അനന്തു എൻ്റർടെയ്ൻമെൻ്റ്‌സിൻ്റെ ബാനറിൽ ഡോക്ടർ അനന്തു എസും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ കോ പ്രൊഡ്യൂസഴ്സ് സംവിധായകനും ഛായാഗ്രാഹകനുമായ സമീർ … - [മൊസാംബിക്ക് ബോട്ടപകടം: തേവലക്കര സ്വദേശി ശ്രീരാഗിന്റെ മരണം സ്ഥിരീകരിച്ചു](https://indiavision.net/2025/10/20/mozambique-boat-accident-kollam-thevalakkara-native-sreerag-radhakrishnan-died/): കൊല്ലം: ആഫ്രിക്കൻ രാജ്യമായ മൊസാംബിക്കിലുണ്ടായ ബോട്ടപകടത്തിൽ കൊല്ലം സ്വദേശിയായ യുവാവ് മരിച്ചു. തേവലക്കര നടുവിക്കര ‘ഗംഗ’യിൽ പി.പി. രാധാകൃഷ്ണൻ – ലീല ദമ്പതികളുടെ മകൻ ശ്രീരാഗ് രാധാകൃഷ്ണൻ ആണ് മരിച്ചത്. അപകടം നടന്ന പ്രദേശത്ത് നിന്ന് കണ്ടെത്തിയ മൃതദേഹം ശ്രീരാഗിന്റേതാണെന്ന് ഷിപ്പിംഗ് ഡയറക്ടർ ജനറൽ ഔദ്യോഗികമായി സ്ഥിരീകരിച്ചു. സ്കോർപിയോ മറൈൻ എന്ന കപ്പൽ കമ്പനിയിൽ ഇലക്ട്രോ ടെക്നിക്കൽ ഓഫീസറായിരുന്നു ശ്രീരാഗ്. ഏഴ് വർഷം മുൻപാണ് ഇദ്ദേഹം ഈ കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചത്. വെള്ളിയാഴ്ച മൊസാംബിക്കിലെ ബെറോ തുറമുഖത്തിന് സമീപമായിരുന്നു അപകടം സംഭവിച്ചത്. ‘സീ കാസ്റ്റ്’ എന്ന കപ്പലിലേക്ക് ജോലിയിൽ പ്രവേശിക്കുന്നതിനായി പോവുകയായിരുന്നു ശ്രീരാഗ്. ഇദ്ദേഹം ഉൾപ്പെടെ 21 ജീവനക്കാരുമായി സഞ്ചരിച്ച ഒരു സ്വകാര്യ ഏജൻസിയുടെ ബോട്ടാണ് നിയന്ത്രണം വിട്ട് അപകടത്തിൽപ്പെട്ടത്. - [തിരയടങ്ങാത്ത ഓർമയായി ലാൽ വർഗീസ് കൽപകവാടി](https://indiavision.net/2025/10/20/lal-varghese-kalpakavady-first-death-anniversary-congress-farmer-leader/): പ്രമുഖ കോൺഗ്രസ്സ് നേതാവും അഖിലേന്ത്യാ കിസാൻ കോൺഗ്രസ്സ് വൈസ് പ്രസിഡന്റും കർഷക കോൺഗ്രസ്സ് സംസ്ഥാന പ്രസിഡന്റും ആയിരുന്ന അന്തരിച്ച ലാൽ വർഗീസ് കൽപകവാടിയെ അദ്ദേഹത്തിന്റെ ഒന്നാം ചരമ വാർഷികത്തിൽ indiavision.net എക്സിക്യൂട്ടീവ് എഡിറ്റർ എം.എസ്. സനിൽ കുമാർ അനുസ്മരിക്കുന്നു. കുറേക്കാലം മുമ്പാണ്. ഒരുദിവസം രാവിലെ ലാൽചേട്ടന് (ലാൽവർഗീസ് കൽപകവാടി) ഒരു ഫോൺ കോൾ. അത്യാവശ്യമായി തിരുവനന്തപുരത്ത് എത്തി ലീഡർ കെ. കരുണാകരനെ കാണണം. ലാൽചേട്ടൻ ഉടൻ തിരുവനന്തപുരത്തേക്ക് തിരിച്ചു. ലീഡറെ കണ്ടു. മുഖവുരയില്ലാതെ ലീഡറുടെ ചോദ്യം വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കുട്ടനാട്ടിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കാമോ? ഒട്ടാലോചനക്ക് ശേഷം ലാൽചേട്ടൻ മറുപടി നൽകി. ഇപ്പോൾ മത്സരിക്കാനില്ല ലീഡർ. ഉത്തരം കേട്ട് ലീഡർ ഞെട്ടി. സീറ്റ് വെച്ചുനീട്ടിയിട്ടും മത്സരിക്കാൻ ഇല്ലെന്ന് പറയുന്ന ഒരു കോൺഗ്രസുകാരനെ ലീഡർ ആദ്യം കാണുകയാണ്. താടിക്ക് കൈയും കൊടുത്ത് ലീഡർ അൽപനിമിഷം ആലോചിച്ചു. എന്നിട്ട് പതിയേ പറഞ്ഞു ‘ നല്ലതുപോലെ ആലോചിച്ചിട്ട് ആണോ ലാൽ ഇക്കാര്യം പറയുന്നത്. ഒരു … - [‘ഇത്തരം അവസരങ്ങളെ ഒരിക്കലും നിസ്സാരമായി കാണരുത്’; ഹൃദ്യമായ കുറിപ്പുമായി പാർവതി തിരുവോത്ത്](https://indiavision.net/2025/10/20/parvathy-thiruvoth-with-a-heartfelt-note/): പൃഥ്വിരാജും പാർവതി തിരുവോത്തും പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ഐ നോബഡി. ഇപ്പോഴിതാ ചിത്രത്തിലെ തന്റെ രം​ഗങ്ങളുടെ ഷൂട്ടിങ് പൂർത്തിയായെന്ന് പറയുകയാണ് പാർവതി. പൃഥ്വിരാജിനും ചിത്രത്തിന്റെ സംവിധായകൻ നിസാം ബഷീറിനുമൊപ്പമുള്ള ചിത്രം പങ്കുവച്ചു കൊണ്ടാണ് പാർവതി ഇക്കാര്യം അറിയിച്ചിരിക്കുന്നത്. വൈകാരികമായ ഒരു കുറിപ്പും നടി പങ്കുവച്ചിട്ടുണ്ട്. “മനുഷ്യരുടെ ഹൃദയസ്പർശിയായ കഥകൾ പറയുന്ന ടീമുകളുടെ ഭാഗമാകാനുള്ള അവസരങ്ങളെ ഒരിക്കലും നിസ്സാരമായി കാണരുത്! ഐ നോബഡിയുടെ ലാസ്റ്റ് ദിവസത്തെ സെറ്റ് അത്രയേറെ ഹൃദ്യമായിരുന്നു. പൃഥ്വിരാജ്, നിസാം ബഷീർ, ആകാംക്ഷയോടെ സഹകരിക്കുകയും ഓരോ ചുവടുവയ്പ്പിലും കഥാപാത്രങ്ങളെ സൃഷ്ടിക്കുകയും ചെയ്യുന്ന എഴുത്തുകാരൻ സമീർ, അതുപോലെ സുപ്രിയ മേനോൻ… നിങ്ങളെ സെറ്റിൽ ഒരുപാട് മിസ് ചെയ്തു. ഇത്രയും ശക്തമായ ഒരു സിനിമ നിർമിച്ചതിന് നന്ദി. സെറ്റിലെ ഓരോ ദിവസവും എനിക്ക് കാര്യങ്ങൾ എളുപ്പമാക്കി തന്നതിനും എന്റെ മാക്സിമം പുറത്തെടുക്കാൻ സഹായിച്ചതിനും ടീമിലെ എല്ലാവരോടും നന്ദി”.- പാർവതി കുറിച്ചു. അശോകൻ, മധുപാൽ, വിനയ് ഫോർട്ട്, ഹക്കിം ഷാജഹാൻ, ലുക്‌മാൻ അവറാൻ, ഗണപതി … - [ശബരിമല സ്വര്‍ണക്കൊള്ള: ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സുഹൃത്ത് അറസ്റ്റിലേക്ക്?; അനന്തസുബ്രഹ്മണ്യത്തെ ചോദ്യം ചെയ്യുന്നു](https://indiavision.net/2025/10/20/sabarimala-gold-theft-case-potti-friend-anantha-subramanyam-questioned/): തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സുഹൃത്തിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു. അനന്ത സുബ്രഹ്മണ്യത്തെയാണ് എസ്‌ഐടി ചോദ്യം ചെയ്യുന്നത്. 2019 ല്‍ ഉണ്ണികൃഷ്ണൻ പോറ്റിക്കു വേണ്ടി ശബരിമലയിലെ സ്വര്‍ണപ്പാളി സന്നിധാനത്തു നിന്നും ഏറ്റുവാങ്ങിയത് അനന്ത സുബ്രഹ്മണ്യമാണ്. സ്വര്‍ണപ്പാളികള്‍ ബംഗളൂരുവിലേക്ക് കൊണ്ടുപോയതും ഇയാളാണ്. ഹൈദരാബാദില്‍ വെച്ച് ദ്വാരപാലകശില്‍പ്പങ്ങളിലെ സ്വര്‍ണപ്പാളികള്‍ അനന്ത സുബ്രഹ്മണ്യം നാഗേഷിന് കൈമാറുകയായിരുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ നിര്‍ദേശപ്രകാരമാണ് ബംഗലൂരുവില്‍ സൂക്ഷിച്ച സ്വര്‍ണപ്പാളി നാഗേഷിന് കൈമാറുന്നത്. തുടര്‍ന്ന് നാഗേഷ് കൈവശം വെച്ചു. പിന്നീട് ശബരിമലയില്‍ നിന്നും എടുത്ത സ്വര്‍ണം പൊതിഞ്ഞ ദ്വാരപാലകശില്പങ്ങള്‍ അറ്റകുറ്റപ്പണിക്കായി ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സിലെത്തിക്കുന്നത്. അനന്തസുബ്രഹ്മണ്യത്തെ ഇന്നു രാവിലെയാണ് ബംഗലൂരുവില്‍ നിന്നും തിരുവനന്തപുരം ഈഞ്ചക്കലിലെ ഓഫീസിലേക്ക് വിളിച്ചു വരുത്തിയത്. ആദ്യം ഒറ്റയ്ക്ക് ചോദ്യം ചെയ്ത ശേഷം, ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ഒപ്പമിരുത്തിയും എസ്‌ഐടി ചോദ്യം ചെയ്യുന്നു. നേരത്തെ ദേവസ്വം വിജിലന്‍സ് നല്‍കിയ റിപ്പോര്‍ട്ടില്‍ അനന്ത സുബ്രഹ്മണ്യത്തിന്റെ പങ്കിനെപ്പറ്റി വ്യക്തമാക്കിയിരുന്നു. ശബരിമല സ്വർണക്കവർച്ചയുമായി ബന്ധപ്പെട്ട് കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ … - [സംസ്ഥാനത്ത് മഴ കനക്കുന്നു; 5 ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യത, ഇന്ന് 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്](https://indiavision.net/2025/10/20/kerala-rain-alert-orange-alert-in-4-districts-five-days/): തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. വെള്ളിയാഴ്ച വരെ മഴ മുന്നറിയിപ്പ് തുടരും. ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. ഇന്ന് (തിങ്കളാഴ്ച) നാല് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ അതിശക്തമായ മഴയ്ക്കാണ് സാധ്യത. ഈ ജില്ലകളിൽ 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിച്ചേക്കാം. മറ്റ് എല്ലാ ജില്ലകളിലും ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലെ ജാഗ്രതാ നിർദ്ദേശം: അതിശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും മലയോര മേഖലകളിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും അധികൃതർ നിർദ്ദേശം നൽകി. - [ഷറഫുദീൻ ഹിറ്റ് ട്രാക്ക് തുടരും.. കുടുംബപ്രേക്ഷകരെയും കുട്ടികളെയും പൊട്ടിചിരിപ്പിച്ച് ദി പെറ്റ് ഡിറ്റക്ടീവ്..](https://indiavision.net/2025/10/20/the-pet-detective-malayalam-movie-review-sharafudheen/): ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനും ഷറഫുദ്ദീന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷറഫുദ്ദീനും ചേര്‍ന്ന് നിർമ്മിച്ച ‘ദി പെറ്റ് ഡിറ്റക്ടീവ്’ റിലീസായി. നവാഗതനായ പ്രനീഷ് വിജയൻ ആണ് സംവിധാനം ചെയ്തിരിക്കുന്നത്. ഒരു ഫൺ മൂഡിൽ കണ്ടിരിക്കാവുന്ന ചിത്രത്തിൽ മെക്സിക്കോയിൽ ഡിറ്റക്ടീവായി പ്രവർത്തിച്ച ജോസ് അലൂലയുടെയും ജോസ് അലൂലയുടെ മകൻ ടോണിയുടെയും മെക്സിക്കൻ അധോലോക നായകൻ പീറ്റർ മുണ്ടാക് സമ്പായിയുടെയും ഒക്കെ കഥയാണ് പറയുന്നത്. പ്രണയവും അതിനിടയിലെ ചില കോമഡി സീക്വന്‍സുകളുമെല്ലാമായി മുന്നേറുന്ന സിനിമ സമാന്തരമായി കുറ്റാന്വേഷണ ട്രാക്കിലേക്കും പോകുന്നുണ്ട്. ചിത്രത്തിലെ പ്രധാന കഥാപാത്രമായ കൈകേയി ആയി അഭിനയിച്ച അനുപമ പരമേശ്വരന്റെ അഭിനയം ശ്രദ്ധേയമാണ്. എസ് ഐ രജത്തായി വിനയ് ഫോർട്ടും ഒരു പ്രധാന കഥാപാത്രം ചെയ്തിട്ടുണ്ട്. വിജയരാഘവൻ അവതരിപ്പിച്ച ദിൽരാജ്, അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും വ്യത്യസ്തത നിറഞ്ഞ കഥാപാത്രമാണെന്ന് നിസ്സംശയം പറയാം. മാസ് മാത്രമല്ല, കോമഡിയും നന്നായി വഴങ്ങുമെന്ന് തെളിയിക്കുന്നുണ്ട് രൺജി പണിക്കരുടെ അലൂല എന്ന കഥാപാത്രം. മാലാപാർവതി, ഭഗത് മാനുവൽ, … - [കടയ്ക്കലിൽ മദ്യപാനത്തിനിടെയുള്ള തർക്കം കൊലപാതകത്തിൽ കലാശിച്ചു, 58കാരനെ തലയ്ക്കടിച്ച് കൊന്നു](https://indiavision.net/2025/10/20/kollam-kadakkal-murder-man-killed-in-drunken-brawl/): കൊല്ലം: കൊല്ലം കടയ്ക്കലിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെ തുടർന്ന് 58-കാരൻ തലയ്ക്കടിയേറ്റ് ദാരുണമായി കൊല്ലപ്പെട്ടു. ആനപ്പാറ സ്വദേശിയായ ശശിയാണ് മരിച്ചത്. സംഭവത്തിൽ അയൽവാസിയും കെട്ടിടനിർമ്മാണ തൊഴിലാളിയുമായ രാജുവിനായി പോലീസ് തിരച്ചിൽ ആരംഭിച്ചു. ഇയാൾ ഒളിവിലാണ്. ഞായറാഴ്ചയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. കൂലിപ്പണിക്കാരനായ ശശിയും അയൽവാസിയായ രാജുവും ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടെയാണ് വാക്കുതർക്കം ആരംഭിച്ചത്. തർക്കം രൂക്ഷമായതോടെ, സമീപത്തുണ്ടായിരുന്ന തേക്കിൻ തടിക്കഷ്ണം ഉപയോഗിച്ച് രാജു ശശിയുടെ തലയിൽ ആഞ്ഞടിക്കുകയായിരുന്നു. ആക്രമണത്തിൽ നിലത്തുവീണ ശശിയുടെ തല രാജു റോഡിൽ ഇടിപ്പിച്ചതായും നാട്ടുകാർ പറയുന്നു. ആക്രമണത്തിന് ശേഷം രാജു സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ് രക്തം വാർന്ന് കിടന്ന ശശിയെ നാട്ടുകാരാണ് കണ്ടെത്തിയത്. ഉടൻ തന്നെ അദ്ദേഹത്തെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് അതീവ ഗുരുതരമായതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റാൻ ഡോക്ടർമാർ നിർദ്ദേശിച്ചു. എന്നാൽ, മെഡിക്കൽ കോളേജിലേക്കുള്ള യാത്രാമധ്യേ ശശി മരണത്തിന് കീഴടങ്ങുകയായിരുന്നു. കടയ്ക്കൽ എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി. … - [കെ. സുധാകരനെ ദേഹാസ്വാസ്ഥ്യത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു](https://indiavision.net/2025/10/20/k-sudhakaran-hospitalized-thrissur-health-update/): തൃശ്ശൂർ: കെപിസിസി അധ്യക്ഷൻ കെ. സുധാകരനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് അദ്ദേഹത്തിന് തലകറക്കം അനുഭവപ്പെട്ടത്. വിദഗ്ധ ഡോക്ടർമാരുടെ സംഘം അദ്ദേഹത്തെ പരിശോധിച്ചുവരികയാണ്. തൃശ്ശൂരിൽ ഒരു വിവാഹച്ചടങ്ങിൽ പങ്കെടുക്കാനായാണ് കെ. സുധാകരൻ എത്തിയത്. ചടങ്ങിനിടെയാണ് അദ്ദേഹത്തിന് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതും ഉടൻ ആശുപത്രിയിലേക്ക് മാറ്റിയതും. ജനറൽ മെഡിസിൻ, ന്യൂറോളജി വിഭാഗങ്ങളിലെ ഡോക്ടർമാരാണ് ചികിത്സയ്ക്ക് നേതൃത്വം നൽകുന്നത്. കൂടുതൽ പരിശോധനകൾക്കായി എംആർഐ സ്കാനിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും പരിശോധനാഫലം ലഭിച്ച ശേഷം തുടർചികിത്സ തീരുമാനിക്കുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യനില നിരീക്ഷിച്ചുവരികയാണ്. - [അര്‍ജുന്റെ ആത്മഹത്യ; അധ്യാപികയ്‌ക്കെതിരെ കൂടുതല്‍ ആരോപണവുമായി കുടുംബം](https://indiavision.net/2025/10/20/arjuns-suicide-family-levels-further-allegations-against-the-teacher/): പാലക്കാട് കണ്ണാടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒന്‍പതാം ക്ലാസുകാരന്‍ അര്‍ജുന്റെ ആത്മഹത്യയില്‍ അധ്യാപികയ്‌ക്കെതിരെ കൂടുതല്‍ ആരോപണവുമായി കുടുംബം. അര്‍ജുനെ ഒരുവര്‍ഷം മുമ്പും ക്ലാസ് ടീച്ചര്‍ മര്‍ദിച്ചിരുന്നെന്ന് അര്‍ജുന്റെ പിതാവ് ബി ജയകൃഷ്ണന്‍ പറഞ്ഞു. അര്‍ജുനെ അധ്യാപിക മര്‍ദിച്ച് മുറിവേറ്റതിന് തെളിവുണ്ടെന്നും കുടുംബം പറയുന്നു. ക്ലാസിലെ മറ്റു കുട്ടികളെ അധ്യാപിക സ്വാധീനിക്കാന്‍ ശ്രമിക്കുന്നെന്ന് ക്ലാസിലെ വിദ്യാര്‍ഥിയുടെ ശബ്ദ സംഭാഷണം പുറത്ത് വിട്ട് കുടുംബം ആരോപിച്ചു. പല്ലന്‍ചാത്തന്നൂര്‍ സ്വദേശിയായ അര്‍ജുനാണ് വീട്ടില്‍ ആത്മഹത്യ ചെയ്തത് . സ്‌കൂള്‍ വിട്ട് വന്നയുടന്‍ യൂണിഫോമില്‍ തന്നെ തൂങ്ങി മരിക്കുകയായിരുന്നു. പിന്നാലെ അര്‍ജുന്‍ പഠിക്കുന്ന കണ്ണാടി ഹയര്‍ സെക്കന്ററി സ്‌കൂളിലെ അധ്യാപികയായ ആശക്കെതിരെ ഗുരുതര പരാതിയുമായി കുടുംബവും വിദ്യാര്‍ഥികളും രംഗത്ത് എത്തി . ഇന്‍സ്റ്റാഗ്രാമില്‍ കുട്ടികള്‍ അയച്ച മെസ്സേജിനെ തുടര്‍ന്ന് , സൈബര്‍ സെല്ലില്‍ പരാതി നല്‍കുമെന്നും ജയിലില്‍ ഇടുമെന്നും അധ്യാപിക ഭീഷണിപ്പെടുത്തിയതായി കുടുംബം ആരോപിച്ചിരുന്നു. പിന്നാലെ കണ്ണാടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഹെഡ്മാസ്റ്ററെയും ആരോപണവിധേയയായ അധ്യാപികയെയും സ്‌കൂള്‍ … - [രഹന ഫാത്തിമയും, ബിന്ദു അമ്മിണിയും മല ചവിട്ടാനെത്തിയത് പൊറൊട്ടയും ബീഫും വാങ്ങി; നിലപാട് ആവര്‍ത്തിച്ച് എന്‍കെ പ്രേമചന്ദ്രന്‍](https://indiavision.net/2025/10/20/rihana-fathima-and-bindu-ammini-went-to-climb-the-hill-buying-porotta-and-beef-nk-premachandran-reiterates-his-stance/): കൊല്ലം: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് താന്‍ നടത്തിയ പ്രസ്താവനയില്‍ നിന്ന് പിന്നോട്ടില്ലെന്ന് ആര്‍എസ്പി നേതാവ് എന്‍ കെ പ്രേമചന്ദ്രന്‍ എംപി. രഹന ഫാത്തിമയും, ബിന്ദു അമ്മിണിയും മല ചവിട്ടാനെത്തിയത് പൊറൊട്ടയും ബീഫും വാങ്ങി തന്നെയാണെന്ന് ആധികാരികമായ വിവരം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ പ്രസ്താവന നേരത്തെ തന്നെ പാര്‍ട്ടി സെക്രട്ടറി ഷിബു ബേബി ജോണും ഉന്നയിച്ചിരുന്നു. വി ഡി സതീശനും ഷിബു ബേബി ജോണും പറഞ്ഞില്‍ പ്രശ്‌നമില്ല. പന്തളത്ത് താന്‍ പ്രസംഗിച്ചപ്പോള്‍ വര്‍ഗീയതയായി. സിപിഐഎമ്മിനെ പ്രസ്താവന വേദനിപ്പിച്ചതില്‍ സന്തോഷമെന്നും എന്‍ കെ പ്രേമചന്ദ്രന്‍ പറഞ്ഞു. സിപിഐഎം സൈബര്‍ ഹാന്റിലുകള്‍ വേട്ടയാടാന്‍ ശ്രമിച്ചാല്‍ പ്രസ്താവനയില്‍ നിന്ന് പിന്മാറില്ല. വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കുന്നത് സിപിഐഎമ്മാണ്. വീണ്ടും തന്നെ സംഘിയാക്കാന്‍ ശ്രമിക്കുകയാണെന്നും എന്‍ കെ പ്രേമചന്ദ്രന്‍ പറഞ്ഞു. - [നാവികര്‍ക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി](https://indiavision.net/2025/10/20/prime-minister-celebrates-diwali-with-naval-personnel/): ഐഎന്‍എസ് വിക്രാന്തില്‍ നാവികര്‍ക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സൈനിക വേഷത്തില്‍ ആയിരുന്നു പ്രധാനമന്ത്രി ആഘോഷങ്ങളുടെ ഭാഗമായത്.ഓപ്പറേഷന്‍ സിന്ദൂര്‍ സമയത്ത് ഐഎന്‍എസ് വിക്രാന്ത് എന്ന പേരുകേട്ടാല്‍ പാകിസ്താന് ഉറക്കം നഷ്ടമാകുമായിരുന്നു എന്ന് പ്രധാനമന്ത്രി നാവികസേനാ ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു. നൂറുകണക്കിന് ധീരരായ നാവികസേനാ ഉദ്യോഗസ്ഥര്‍ക്കൊപ്പം ദീപാവലി ആഘോഷിക്കാന്‍ കഴിഞ്ഞത് ഭാഗ്യമായി കാണുന്നുവെന്നായിരുന്നു ആഘോഷങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത്. ആത്മനിര്‍ഭര്‍ഭാരതത്തിന്റെ പ്രതീകമാണ് ഐഎന്‍എസ് വിക്രാന്ത് എന്നും പ്രധാനമന്ത്രി പറഞ്ഞു. മൂന്ന് സേനകളുടെയും ഏകോപനത്തോടെയുള്ള അസാമാന്യ പ്രകടനമാണ് പാകിസ്താനെ മുട്ടുകുത്തിച്ചത്. ബ്രഹ്‌മോസ് മിസൈലുകള്‍ പാകിസ്താന്റെ ആയുധങ്ങള്‍ തകര്‍ത്തുവെന്നും മോദി പറഞ്ഞു. മാവോയിസ്റ്റ് മുക്ത ഇന്ത്യ ഉടന്‍ യാഥാര്‍ത്ഥ്യം ആകുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ദീപാവലി ആഘോഷത്തില്‍ പങ്കെടുത്ത പ്രധാനമന്ത്രി സൈനികര്‍ക്ക് മധുരം നല്‍കി.വര്‍ഷങ്ങളായി പ്രധാനമന്ത്രിയുടെ ദീപാവലി ആഘോഷം ഇന്ത്യന്‍ സേനാംഗങ്ങള്‍ക്കൊപ്പമാണ്. - [കോട്ടയത്ത് ഭാര്യയെ തലയ്ക്കടിച്ച് കൊന്ന് കുഴിച്ചുമൂടിയ കേസ്: പ്രതി സോണിയെ റിമാൻഡ് ചെയ്തു](https://indiavision.net/2025/10/20/kerala-migrant-worker-arrested-in-kottayam-for-murdering-wife-remanded-for-investigation/): കോട്ടയം അയർക്കുന്നത്ത് ഭാര്യയെ തലയ്ക്കടിച്ച് കൊന്ന് കുഴിച്ചുമൂടിയ ഇതരസംസ്ഥാന തൊഴിലാളി സോണി റിമാൻഡില്‍. കോട്ടയം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പ്രതിയെ റിമാൻഡ് ചെയ്തത്. കൂടുതൽ തെളിവെടുപ്പിനായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങുവാനുള്ള അപേക്ഷ പിന്നീട് സമർപ്പിക്കും. കൊല്ലപ്പെട്ട അല്പാനയുടെ മൃതദേഹം ഇന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം ചെയ്യും. ബന്ധുകൾ വന്നശേഷമാവും പോസ്റ്റുമോർട്ടം നടക്കുക. പ്രാഥമിക പരിശോധനയിൽ തലയിലും മുഖത്തും ആഴത്തിലുള്ള മുറിവുകൾ കണ്ടെത്തിയിട്ടുണ്ട്. നിലവിൽ പ്രതി സോണി ഒറ്റയ്ക്കാണ് കൊലപാതകം ചെയ്തതെന്നാണ് പൊലീസിന്‍റെ നിഗമനം. പ്രതി സോണി സംഭവത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ചത് രണ്ട് മക്കളേയും കൂട്ടിയായിരുന്നു. ഇയാളുടെ അറസ്റ്റിന് പിന്നാലെ കുട്ടികളെ ശിശു സംരക്ഷണ സമിതി ഏറ്റെടുത്തു. ഭാര്യയെ കാണാനില്ലെന്ന പരാതിയുമായാണ് സോണി അയര്‍ക്കുന്നം പൊലീസ് സ്റ്റേഷനിലെത്തിയത്. പിന്നീട് ഇയാള്‍ കുട്ടികളെയും കൂട്ടി രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാല്‍ എറണാകുളം റെയില്‍വേ സ്റ്റേഷനില്‍ വെച്ച് പൊലീസിൻ്റെ പിടിയിലാകുകയായിരുന്നു. തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. ഭാര്യയ്ക്ക് … - [സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ കൂട്ടുന്നു; 200 രൂപ കൂട്ടാന്‍ സാധ്യത](https://indiavision.net/2025/10/20/welfare-pensions-in-the-state-likely-to-be-increased-by-200/): തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ കൂട്ടാന്‍ സര്‍ക്കാര്‍ ആലോചന. 200 രൂപ കൂട്ടാനുള്ള നിര്‍ദ്ദേശം ധനവകുപ്പിന്റെ പരിഗണനയിലാണ്. നിലവില്‍ 1600 രൂപയാണ് പെന്‍ഷനായി നല്‍കുന്നത്. എന്നാല്‍ 200 രൂപ കൂട്ടുന്നതോടെ 1800 രൂപയാകും. അടുത്ത് തന്നെ പ്രാബല്യത്തില്‍ വരുമെന്നാണ് വിവരം. തദ്ദേശ തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ക്ഷേമ പെന്‍ഷന്‍ ഘട്ടംഘട്ടമായി ഉയര്‍ത്തുക എന്നത് എല്‍ഡിഎഫിന്റെ പ്രകടന പത്രികയിലെ വാഗ്ദാനമായിരുന്നു. പക്ഷേ സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോവുന്ന സാഹചര്യത്തില്‍ അതിനുള്ള നിര്‍വാഹമില്ലെന്നായിരുന്നു സര്‍ക്കാരിന്റെ വിശദീകരണം. ഇടക്കാലത്ത് ആറു മാസത്തെ കുടിശ്ശിക കൊടുത്തുതീര്‍ക്കാനുള്ള നടപടികള്‍ നടന്നുവരികയാണ്. കുടിശ്ശിക കൊടുത്ത് തീര്‍ത്ത് ക്ഷേമ പെന്‍ഷനിനുള്ള വര്‍ധനവാണ് ധനകാര്യവകുപ്പ് നടത്താന്‍ പോവുന്നത്. പ്രകടനപത്രികയിലെ വാ?ഗ്ദാനം 2500 രൂപയായിരുന്നു. എന്നാല്‍ പിണറായി സര്‍ക്കാരിന്റെ അവസാന വര്‍ഷത്തിലാണ് പെന്‍ഷന്‍ കൂട്ടുന്നത് എന്നതും ശ്രദ്ധേയമാണ്. - ['സുധാകരന്‍ പാര്‍ട്ടിയുടെ വികാരം, ഒരുതരത്തിലുമുള്ള അഭിപ്രായ വ്യത്യാസമില്ലെന്ന് മന്ത്രി സജി ചെറിയാന്‍](https://indiavision.net/2025/10/20/minister-saji-cherian-says-there-is-no-difference-of-opinion-with-g-sudhakaran/): മുതിര്‍ന്ന സിപിഎം നേതാവ് ജി സുധാകരനുമായി ഒരുതരത്തിലുമുള്ള അഭിപ്രായ വ്യത്യാസമില്ലെന്ന് മന്ത്രി സജി ചെറിയാന്‍. അഭിപ്രായ വ്യത്യാസം എന്നത് മാധ്യമസൃഷ്ടി മാത്രമാണ്. സുധാകരന് തന്നെ വിമര്‍ശിക്കാനുള്ള അവകാശമുണ്ടെന്നും തങ്ങള്‍ തമ്മില്‍ വളരെ ആത്മബന്ധമാണെന്നും ആര്‍ക്കും അത് അകറ്റാനാകില്ലെന്നും സജി ചെറിയാന്‍ മാധ്യമങ്ങളോട് പറഞ്ഞു. ‘ജി സുധാകരന്‍ പാര്‍ട്ടിയുടെ ആലപ്പുഴയിലെ പ്രമുഖനായ നേതാവാണ്. അത് എല്ലാവര്‍ക്കും അറിയാവുന്നതാണ്. പാര്‍ട്ടിക്കും സര്‍ക്കാരിനും ഒരുപാട് സംഭാവനകള്‍ ചെയ്ത ആളാണ്. നമ്മുടെയെല്ലാം വികാരമാണ് ജി സുധാകരന്‍. ഏതെങ്കിലു ഒരുപ്രശ്‌നം ഉന്നയിക്കുന്നതിന്റെ ഭാഗമായി അദ്ദേഹത്തെ മോശപ്പെടുത്താന്‍ ആരെങ്കിലും ശ്രമിച്ചിട്ടുണ്ടെങ്കില്‍ അത് പരിശോധിക്കും. അദ്ദേഹം ഞങ്ങളില്‍ നിന്ന് അകന്നുപോയിരിക്കുന്നു. അദ്ദേഹം സ്വതന്ത്രനായി നടക്കുകയാണെന്ന മാധ്യമങ്ങളുടെ ധാരണ ശരിയല്ല. ഞാന്‍ ഈ പാര്‍ട്ടിയുടെ ഭാഗമാണെന്നാണ് സുധാകരന്‍ പറഞ്ഞത്. ഞങ്ങളെക്കാള്‍ കുടത്ത പാര്‍ട്ടിക്കാരനാണ്. നിങ്ങളാണ് അദ്ദേഹത്തെ ആട്ടി, ആട്ടി ഓരോ രൂപത്തില്‍ ചിത്രീകരിച്ച് പാര്‍ട്ടിക്കെതിരാണെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുന്നത്. അത് മാധ്യമങ്ങള്‍ ഉപേക്ഷിച്ചാല്‍ മതി. അദ്ദേഹം മരണംവരെ സിപിഎമ്മിന്റെ ഭാഗമായിരിക്കും. അദ്ദേഹത്തത്തെ കണ്ട് … - [പിഎം ശ്രീ പദ്ധതി; വിശദീകരണവുമായി ടിപി രാമകൃഷ്ണന്‍](https://indiavision.net/2025/10/20/pm-shri-scheme-clarification-by-t-p-ramakrishnan/): പിഎം ശ്രീ പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് മുന്നണിയ്ക്കുള്ളില്‍ നിന്ന് എതിര്‍പ്പുയരുന്ന ഘട്ടത്തില്‍ വിശദീകരണവുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍. സിപിഐ നിലപാടില്‍ തെറ്റില്ലെന്നും പിഎം ശ്രീയുമായി ബന്ധപ്പെട്ട കേന്ദ്രത്തിന്റെ നയസമീപനത്തോട് യോജിക്കാനാകില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ കേരളത്തിന് അര്‍ഹതപ്പെട്ടത് വാങ്ങിയെടുക്കണമെന്നാണ് തങ്ങള്‍ക്കിടയിലുള്ള പൊതുനിലപാട്. ഈ പൊതുനയത്തില്‍ നിന്നുകൊണ്ട് വകുപ്പുകള്‍ തീരുമാനമെടുക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. എസ്എസ്‌കെ നടപ്പിലാക്കാന്‍ സാമ്പത്തിക സഹായം ആവശ്യമുള്ളതിനാല്‍ മറ്റ് മാര്‍ഗങ്ങളില്ലെന്നാണ് ടി പി രാമകൃഷ്ണന്‍ വിശദീകരിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ നിബന്ധന വെക്കുന്നതിനാലാകാം വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഫണ്ടുപയോഗിക്കുന്നതിനുള്ള നിലപാടെടുത്തത്. തമിഴ്നാട്ടിലെ അവസ്ഥയല്ല ഇവിടെ. പിഎം ശ്രീയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എല്‍ഡിഎഫ് വിശദമായി പരിശോധിക്കുമെന്നും സമരം ചെയ്യണമെന്ന് പറയുന്നത് പോലെ എളുപ്പമല്ല എസ്എസ്‌കെ ജീവനക്കാര്‍ക്ക് ശമ്പളം ഉള്‍പ്പെടെ നല്‍കാനെന്നും അദ്ദേഹം വ്യക്തമാക്കി. പേരാമ്പ്ര സംഘര്‍ഷവുമായി ബന്ധപ്പെട്ടും ഇപി ജയരാജന്റെ ഭീഷണിയെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. ഇപി ജയരാജന്‍ പ്രസംഗിച്ചത് കോണ്‍ഗ്രസിന്റെ ഭീഷണി വിലപ്പോകില്ലെന്നാണ്. അവരുടെ ഭീഷണിയെക്കുറിച്ചായിരുന്നു ആ പ്രസംഗമെന്ന് ടിപി … - [കഴക്കൂട്ടം ഹോസ്റ്റല്‍ പീഡനം: പ്രതിയെ യുവതി തിരിച്ചറിഞ്ഞു; ക്രൂരകൃത്യത്തിന് മുന്‍പ് മോഷണവും നടത്തി](https://indiavision.net/2025/10/20/sexually-assaulting-a-woman-who-is-an-employee-of-technopark/): ഹോസ്റ്റലില്‍ അതിക്രമിച്ചുകയറി ടെക്‌നോപാര്‍ക്ക് ജീവനക്കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയെ തിരിച്ചറിഞ്ഞു. തമിഴ്‌നാട് സ്വദേശിയായ മധുര ബെഞ്ചമിനെ ഇന്നലെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതി മോഷണത്തിനായി എത്തിയതെന്നും ക്രിമിനല്‍ പശ്ചാത്തലമുള്ള പ്രതി മോഷണശ്രമത്തിനിടെയാണ് യുവതിയെ പീഡിപ്പിച്ചതെന്നും പൊലീസ് പറഞ്ഞു. മധുര സ്വദേശിയായ ഇയാള്‍ ലോറി ഡ്രൈവറാണെന്നും ജോലിക്കായാണ് ഇയാള്‍ തിരുവനന്തപുരത്ത് എത്തിയതെന്നും പൊലീസ് പറഞ്ഞ. പ്രതി കുറ്റം സമ്മതിച്ചു. ഇന്ന് പ്രതിയെ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തും. പ്രതിയെ പീഡനത്തിന് ഇരയായ യുവതി തിരിച്ചറിഞ്ഞു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതിയെ ഉടന്‍ പിടികൂടിയത്. വെളളിയാഴ്ച പുലര്‍ച്ചെ ഹോസ്റ്റല്‍ മുറിയില്‍ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു യുവതി പീഡനത്തിനിരയായത്. പെണ്‍കുട്ടി ബഹളം വച്ചപ്പോള്‍ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. ഹോസ്റ്റലുകളില്‍ സുരക്ഷ വര്‍ധിപ്പിക്കുമെന്നും കഴക്കൂട്ടം കേന്ദ്രീകരിച്ചു പട്രോളിങ് നടത്തുന്നുണ്ടെന്നും പൊലീസ് അറിയിച്ചു. എല്ലാ ഹോസ്റ്റലുകളിലും കൃത്യമായ റജിസ്റ്റര്‍ വേണമെന്ന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. - [ഇസ്രയേൽ നടത്തിയ ബോംബ് ആക്രമണത്തിൽ ഗാസയിൽ 97 പേരോളം കൊല്ലപ്പെട്ടതായി റിപ്പോ‍‍‍ർട്ടുകൾ](https://indiavision.net/2025/10/20/reports-say-around-97-people-were-killed-in-gaza-in-an-israeli-airstrike/): ടെല്‍ അവീവ്: ഒരിടവേവേളയ്ക്ക് ശേഷം ഗാസ വീണ്ടും കലുഷിതമാകുന്നു. വെടിനിർത്തൽ കരാർ ലംഘിച്ച് ഇസ്രയേൽ നടത്തിയ ബോംബ് ആക്രമണത്തിൽ 97 പേരോളം കൊല്ലപ്പെട്ടതായി റിപ്പോ‍‍‍ർട്ടുകൾ. ഇസ്രയേല്‍ നിയന്ത്രിത പ്രദേശത്തേക്ക് ഹമാസുകാര്‍ വെടിവെച്ചെന്നുപറഞ്ഞ് റാഫയുള്‍പ്പെടെ ഗാസയില്‍ പലയിടത്തും ഇസ്രയേല്‍സൈന്യം ആക്രമണം നടത്തി. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുവെന്ന് ആരോപിച്ച് ഹമാസിനെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ഇസ്രയേല്‍ പ്രതിരോധ സേനയ്ക്ക് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നിര്‍ദേശം നല്‍കി. ഇതോടെ രണ്ടാം ഘട്ട സമാധാന കരാറും പ്രതിസന്ധിയിലായി. അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ 20 ഇന പദ്ധതിയൂടെ വന്ന വെടിനിർത്തലും ചോദ്യം ചെയ്യപ്പെടുകയാണ്. സമാധാന കരാർ ലംഘിച്ച്‌ തെക്കൻ ഗാസയിൽ ഇതുവരെ ഇസ്രയേൽ സൈന്യം നടത്തിയ ആക്രമണങ്ങളിൽ 97 പേ‍ർ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടെന്നാണ് ഹമാസ് പറയുന്നത്. ഇന്നലെ മാത്രം 28 പേരാണ് കൊല്ലപ്പെട്ടത്. 230 പേർക്ക് പരിക്കേറ്റിട്ടുണ്ട്. യുദ്ധവിമാനങ്ങളും വ്യോമസേന വിമാനങ്ങളും പീരങ്കികളും ഉപയോഗിച്ചാണ്‌ ഇസ്രയേസിന്‍റെ ആക്രമണം. 80 തവണ ഇസ്രയേൽ വെടിനിർത്തൽ കരാർ ലംഘിച്ചെന്ന് … - [സ്വര്‍ണവിലയില്‍ ഇടിവ്: രണ്ടുദിവസത്തിനിടെ കുറഞ്ഞത് 1520 രൂപ](https://indiavision.net/2025/10/20/kerala-gold-rate-oct20/): റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുന്ന സ്വര്‍ണവിലയില്‍ രണ്ടാം ദിവസവും ഇടിവ്. ഇന്ന് പവന് 120 രൂപയാണ് കുറഞ്ഞത്. 95,840 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്. 11,980 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുന്ന സ്വര്‍ണവില 17ന് 97,360 രൂപയായി ഉയര്‍ന്ന് പുതിയ ഉയരം കുറിച്ചിരുന്നു. ഒരു ലക്ഷം കടന്നും സ്വര്‍ണവില കുതിക്കുമെന്ന് തോന്നിപ്പിച്ച ഘട്ടത്തില്‍ ശനിയാഴ്ച ഒറ്റയടിക്ക് 1400 രൂപയാണ് കുറഞ്ഞത്. 95,960 രൂപയായിരുന്നു ശനിയാഴ്ചത്തെ സ്വര്‍ണവില. രണ്ടുദിവസത്തിനിടെ 1520 രൂപയാണ് കുറഞ്ഞത്. അമേരിക്കയില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വം അടക്കമുള്ള വിഷയങ്ങളാണ് അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ ഉണ്ടാകുന്ന ചലനങ്ങള്‍ ഇന്ത്യന്‍ വിപണിയിലും പ്രതിഫലിക്കുന്നതാണ് വില വര്‍ധനയ്ക്ക് കാരണമെന്ന് വിപണി വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. - [ലൂവ്ര് മ്യൂസിയം കൊള്ളയിൽ അന്വേഷണം ഊർജിതമാക്കി](https://indiavision.net/2025/10/20/investigation-intensified-into-the-louvre-museum-heist/): പാരീസിലെ ലൂവ്ര് മ്യൂസിയം കൊള്ളയിൽ, കവർച്ചക്കാർക്കായി അന്വേഷണം ഊർജിതം. നാലംഗ സംഘം കവർച്ച നടത്തിയത് ഏഴ് മിനിറ്റുകൊണ്ടെന്ന് ഫ്രഞ്ച് ആഭ്യന്തര മന്ത്രി ലോറന്റ് നൂനെസ് വ്യക്തമാക്കി. ലിയനാഡോ ഡാവിഞ്ചിയുടെ മൊണോലിസ അടക്കമുള്ള കലാസൃഷ്ടികൾ സൂക്ഷിക്കുന്ന മ്യൂസിയത്തിലാണ് മോഷണം നടന്നത്. കവർച്ചയ്ക്ക് ശേഷം സംഘം രക്ഷപ്പെട്ടത് സ്കൂട്ടറിലാണ്. നഷ്ടപ്പെട്ടത് ഒൻപത് ആഭരണങ്ങളെന്നാണ് റിപ്പോർട്ട്. നെപ്പോളിയൻ മൂന്നാമന്റെ പത്നി യൂജിൻ ചക്രവർത്തിനിയുടേതെന്ന് കരുതുന്ന കിരിടം മ്യൂസിയത്തിന് പുറത്ത് കണ്ടെത്തി. ലിഫ്റ്റ് ഉപയോഗിച്ച് മ്യൂസിയത്തിൽ പ്രവേശിച്ച മോഷ്ടാക്കർ ജനാലകൾ തകർത്താണ് ഉള്ളിൽ പ്രവേശിച്ചത്. മോഷണത്തെത്തുടർന്ന് ഞായറാഴ്ചമുഴുവൻ ലൂവ്ര് അടച്ചിട്ടു. പ്രാദേശികസമയം രാവിലെ ഒൻപതിന് (ഇന്ത്യൻസമയം ഉച്ചയ്ക്ക് ഒന്ന്) മ്യൂസിയം തുറന്ന് അരമണിക്കൂർ പിന്നിട്ടപ്പോഴായിരുന്നു മോഷണം. അപ്പോളോ ഗാലറിയിൽ പ്രദർശിപ്പിച്ചിരുന്ന വസ്തുക്കളാണ് കള്ളന്മാർ കൊണ്ടുപോയതെന്ന് ഫ്രഞ്ച് ആഭ്യന്തരമന്ത്രി ലോറന്റ് നൂനെസ് പറഞ്ഞു. റീജന്റ്, സാൻസി, ഹൊർടെൻഷ്യ എന്നീ പേരുകളിലുള്ള മൂന്ന് വൈരക്കല്ലുകളാണ് കിരീടം കൂടാതെ ഇവിടുള്ളത്. പാരീസ് പൊലീസ് ആസ്ഥാനത്തിന് 800 മീറ്റർ മാത്രം അകലെയാണ് ലൂവ്ര് … - [ശബരിമല സ്വർണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റി നൽകിയ മൊഴികളിൽ വൈരുധ്യം](https://indiavision.net/2025/10/20/sabarimala-gold-theft-contradictions-found-in-unnikrishnan-pottis-statements/): തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ഉണ്ണികൃഷ്ണൻ പോറ്റി നൽകിയ മൊഴികളിൽ വൈരുധ്യം. പോറ്റി ദേവസ്വം വിജിലൻസിന് നൽകിയ മൊഴി കേരളത്തിന് പുറത്തുള്ള തട്ടിപ്പ് സംഘം പറഞ്ഞു പഠിപ്പിച്ചതെന്ന നിഗമനത്തിൽ പ്രത്യേക അന്വേഷണ സംഘം. അന്വേഷണം നടക്കുന്നതിനിടെ ഉണ്ണികൃഷ്ണൻ പോറ്റി ചെന്നൈയ്ക്ക് പുറമെ ബെംഗളൂരുവും സന്ദർശിച്ചു. ഇതിനുള്ള വിമാനടിക്കറ്റ് തട്ടിപ്പ് സംഘമാണ് എടുത്ത് നൽകിയതെന്ന് പോറ്റി മൊഴി നൽകി. ഈ യാത്രയിൽ പോറ്റി ആരെയെല്ലാം കണ്ടെന്നും എവിടെയെല്ലാം പോയെന്നും അന്വേഷിക്കുകയാണ് എസ്‌ഐടി. പോറ്റിയെ സഹായിച്ച സുഹൃത്തുക്കൾ, ദേവസ്വം ഉദ്യോഗസ്ഥർ തുടങ്ങിയവരിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിരിക്കയാണ് അന്വേഷണ സംഘം. - [കൊല്ലത്ത് മധ്യവയ്കനെ തല്ലിക്കൊന്നു](https://indiavision.net/2025/10/20/middle-aged-man-beaten-to-death-in-kollam/): കൊല്ലം കടയ്ക്കലിൽ മധ്യവയസ്കനെ മർദിച്ച് കൊലപ്പെടുത്തി. മദ്യപാനത്തിനിടെ ഉണ്ടായ തർക്കത്തിനിടെയാണ് ആക്രമിച്ചത്. കടക്കൽ തൃക്കണ്ണാപുരം നെല്ലിക്കുന്നത്തു വീട്ടിൽ ശശി (58)യാണ് കൊല്ലപ്പെട്ടത്. പ്രതി കുന്താലി രാജുവിനായുള്ള തിരച്ചിൽ തുടരുന്നു. ശശിയെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജിലും എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലാണുള്ളത്. പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. - [ഫിറ്റ്‌നസ് സെന്ററിന്റെ മറവില്‍ ലഹരിക്കച്ചവടം; 48 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു](https://indiavision.net/2025/10/20/fitness-centre-owner-arrested/): ഫിറ്റ്‌നസ് സെന്ററിന്റെ മറവില്‍ ലഹരിക്കച്ചവടം നടത്തിയ ഫിറ്റ്‌നസ് സെന്റര്‍ ഉടമ അറസ്റ്റില്‍. നൂറനാട് പടനിലത്ത് ഫിറ്റ്‌നസ് സെന്റര്‍ നടത്തുന്ന അഖില്‍ നാഥ് (31) ആണ് പിടിയിലായത്. ഇയാളുടെ വീട്ടിലെ കിടപ്പുമുറിയില്‍ നിന്ന് 48 ഗ്രാം എംഡിഎംഎ പൊലീസ് പിടിച്ചെടുത്തു. ആലപ്പുഴ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും നൂറനാട് പൊലീസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെടുത്തത്. രണ്ട് മാസം മുന്‍പ് അഖിലിന്റെ ഫിറ്റ്‌നസ് സെന്ററിലെ ട്രെയിനറായിരുന്ന കിരണിനെ ലഹരി കേസില്‍ പിടികൂടിയിരുന്നു. ആ സമയം മുതല്‍ അഖിലും ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡിന്റെ നിരീക്ഷണത്തിലായിരുന്നു. ഫിറ്റ്‌നസ് സെന്ററില്‍ എത്തുന്ന യുവതീയുവാക്കളെ, ഫിറ്റ്‌നസിന് ഇത് ആവശ്യമാണെന്ന് വരുത്തി ലഹരി മരുന്ന് നല്‍കി വന്‍തോതില്‍ രാസലഹരി കച്ചവടമാണ് ഇയാള്‍ നടത്തിയിരുന്നത്. സംസ്ഥാനത്തിനു പുറത്തു നിന്നാണ് രാസ ലഹരി എത്തിച്ചിരുന്നതെന്നാണ് സൂചന. ലഹരി ഉപയോഗിക്കുന്നതിന് പ്രത്യേകം പാര്‍ട്ടിയും നടത്തിയിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. - [വ്യോമസേനാ താവളത്തില്‍ മലയാളി ഉദ്യോഗസ്ഥന്‍ സ്വയം വെടിയുതിര്‍ത്ത് മരിച്ച നിലയില്‍](https://indiavision.net/2025/10/20/malayali-officer-found-dead-after-shooting-himself-at-air-force-base/): സുലൂര്‍ വ്യോമസേനാ താവളത്തില്‍ സുരക്ഷാ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന മലയാളി ഉദ്യോഗസ്ഥന്‍ സ്വയം വെടിയുതിര്‍ത്തു മരിച്ച നിലയില്‍. പാലക്കാട് യാക്കര കടുന്തുരുത്തി പള്ളിക്കണ്ടത്ത് വീട്ടില്‍ എസ് സാനു (47) ആണു മരിച്ചത്. ഡിഫന്‍സ് സെക്യൂരിറ്റി കോറില്‍ നായിക് ആയിരുന്നു.ഞായറാഴ്ച രാവിലെയാണ് സംഭവം. രാവിലെ 6 മണിക്ക് വ്യോമസേനാ ക്യാംപസിലെ 13-ാം നമ്പര്‍ ടവര്‍ പോസ്റ്റിലായിരുന്നു ഡ്യൂട്ടി. പോസ്റ്റില്‍ കയറി 10 മിനിറ്റിനകം എകെ 103 റൈഫിള്‍ ഉപയോഗിച്ചു തലയിലേക്കു സ്വയം വെടിയുതിര്‍ക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. വെടിശബ്ദത്തിനു പിന്നാലെ സാനു മുകളില്‍ നിന്നു താഴേക്കു തെറിച്ചുവീണു. താഴെയുണ്ടായിരുന്ന ജവാനാണ് മറ്റുള്ളവരെ വിവരം അറിയിച്ചത്. ഉടന്‍തന്നെ വൈദ്യപരിശോധന നടത്തി മരണം സ്ഥിരീകരിച്ചതോടെ ഇഎസ്‌ഐ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. ജോലിയില്‍ വളരെയേറെ സമ്മര്‍ദം ഉണ്ടായിരുന്നതായാണ് ബന്ധുക്കള്‍ പറയുന്നത്. രണ്ടാഴ്ച മുന്‍പ് അവധിയില്‍ വന്നിരുന്നപ്പോള്‍ മാനസിക സമ്മര്‍ദത്തിനു സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നുവെന്നും വിശ്രമവും മരുന്നും ഡോക്ടര്‍ നിര്‍ദേശിച്ചെങ്കിലും മരുന്നു കൃത്യമായി കഴിച്ചിരുന്നില്ലെന്നും വീട്ടുകാര്‍ പറഞ്ഞെന്നു … - [രമേശ് ചെന്നിത്തലയുടെ മാതാവ് എൻ. ദേവകിയമ്മ അന്തരിച്ചു](https://indiavision.net/2025/10/20/ramesh-chennithala-mother-passes-away/): മുന്‍ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗവുമായ രമേശ് ചെന്നിത്തലയുടെ മാതാവ് എന്‍. ദേവകിയമ്മ (91) അന്തരിച്ചു. ചെന്നിത്തല തൃപ്പരുന്തുറ കോട്ടൂര്‍ കിഴക്കേതില്‍ പരേതനായ വി. രാമകൃഷ്ണന്‍ നായരുടെ (ചെന്നിത്തല മഹാത്മാ ഹൈസ്‌കൂള്‍ മുന്‍ മാനേജര്‍, അധ്യാപകന്‍) ഭാര്യയും മുന്‍ ചെന്നിത്തല പഞ്ചായത്തംഗവുമായിരുന്നു. മക്കൾ: രമേശ് ചെന്നിത്തല, കെ ആർ രാജൻ (ചെന്നിത്തല മഹാത്മാ ഹൈസ്കൂൾ മുൻ മാനേജർ), കെ. ആർ വിജയലക്ഷ്മി (റിട്ട. ഗവഃഅധ്യാപിക), കെ. ആർ പ്രസാദ് (റിട്ട: ഇന്ത്യൻ എയർ ഫോഴ്സ്). മരുമക്കൾ: അനിതാ രമേശ് (റിട്ട. ഡവലപ്മെൻ്റ് ഓഫീസർ, യുണൈറ്റഡ് ഇന്ത്യ ഇൻഷ്വറൻസ് കമ്പനി), ശ്രീജയ (റിട്ട. അഡീഷണൽ രജിസ്ട്രാർ, കോ- ഓപ്പറേറ്റീവ് ഡിപാർട്ട്മെൻ്റ് ), പരേതനായ സി.കെ രാധാകൃഷ്ണൻ (റിട്ട. ഡിസ്ട്രിക്ട് യുത്ത് കോർഡിനേറ്റർ, നെഹ്റു കേന്ദ്ര ), അമ്പിളി എസ് പ്രസാദ് (റിട്ട. അസിസ്റ്റൻ്റ് ഡയറക്ടർ, ആകാശവാണി). കൊച്ചുമക്കൾ: ഡോ രോഹിത് ചെന്നിത്തല (മൂകാംബിക മെഡിക്കൽ കോളജ്), രമിത് ചെന്നിത്തല ഐ … - [ബിഹാർ രണ്ടാം ഘട്ട വോട്ടെടുപ്പ്; നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം ഇന്ന് അവസാനിക്കും](https://indiavision.net/2025/10/20/bihar-second-phase-of-voting-time-for-filing-nominations-ends-today-articleshow-a54i3pg/): ബിഹാറിൽ രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലേക്ക് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം ഇന്ന് അവസാനിക്കും. ആദ്യഘട്ട വോട്ടെടുപ്പില്‍ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതിയും ഇന്നാണ്. ആയിരത്തി അറുനൂറിലധികം പത്രികളാണ് ആദ്യഘട്ടത്തില്‍ സമർപ്പിച്ചത്. മഹാസഖ്യത്തിലെ കക്ഷികൾ നേർക്ക് നേർ മത്സരിക്കുന്ന മണ്ഡലങ്ങളിൽ പത്രിക പിന്‍വലിക്കാൻ കക്ഷികൾ തയ്യാറാകുമോ എന്നതിലാണ് ആകാക്ഷ. ആര്‍ജെഡിയും കോണ്‍ഗ്രസും തമ്മിൽ ഒൻപത് മണ്ഡലങ്ങളിലെങ്കിലും നേര്‍ക്ക് നേര്‍ മത്സരമാണ്. 24ആം തിയതി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രചാരണ റാലിക്കായി ബിഹാറിലെത്തും. 26ന് ശേഷമായിരിക്കും രാഹുൽ ഗാന്ധിയുടെ റാലി. - [ശബരിമല സ്വർണ്ണപ്പാളി കവർച്ച കേസ് ; കൂടുതൽ പേരിലേക്ക് അന്വേഷണം വ്യാപിപ്പിച്ച് എസ്ഐടി](https://indiavision.net/2025/10/20/sabarimala-gold-theft-sit-expands-probe-to-include-more-suspects/): ശബരിമല സ്വർണ്ണപ്പാളി കവർച്ച കേസിൽ സ്വർണ്ണം മറിച്ചുവിറ്റുവെന്ന ഒന്നാംപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കൂടുതൽ പേരിലേക്ക് അന്വേഷണം വ്യാപിപ്പിച്ചു പൊലീസ്. ബെംഗളൂരു സ്വദേശി കൽപേഷ്, സ്പോൺസർ ആയ നാഗേഷ്, സ്മാർട്ട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ഡാരി എന്നിവരെ പിടികൂടിയാൽ അന്വേഷണം അടുത്തഘട്ടത്തിലേക്ക് കടക്കും. സ്വർണ്ണ കവർച്ചാ ഗൂഢാലോചനയിൽ പങ്കെടുത്ത തിരുവിതാംകൂർ ദേവസ്വം ബോർഡിലെയും തട്ടിപ്പ് സംഘത്തിലെയും 15 ഓളം പേരുടെ വിവരങ്ങൾ പോറ്റി വെളിപ്പെടുത്തിയിട്ടുണ്ട്. ഇന്നോ നാളെയോ ഉണ്ണികൃഷ്ണൻ പോറ്റിയെ ചെന്നൈയിലേക്ക് തെളിവെടുപ്പിനായി കൊണ്ട്പോകും. സസ്പെൻഷനിലുള്ള ദേവസ്വം ഉദ്യോഗസ്ഥൻ മുരാരി ബാബുവിനെയും ഉടൻ ചോദ്യം ചെയ്യും. ശബരിമല ശ്രീകോവിലിലെ പുതിയ വാതിൽ പ്രദർശിപ്പിച്ച് ഉണ്ണികൃഷ്ണൻ പോറ്റി പണപ്പിരിവ് നടത്തിയിട്ടുണ്ടെന്ന് ബംഗളൂരു ശ്രീറാംപുര അയ്യപ്പ ക്ഷേത്രം ട്രസ്റ്റ് സ്ഥിരീകരിച്ചിരുന്നു. ഇടപാട് നടത്തിയത് പോറ്റി നേരിട്ടാണെന്നും ക്ഷേത്രത്തിന് ബന്ധമില്ലെന്നും ട്രസ്റ്റ് സെക്രട്ടറി എൻ എസ് വിശ്വംബരൻ. അറസ്റ്റിന് മുമ്പ് ഉണ്ണികൃഷ്ണൻ പോറ്റി ബംഗളൂരുവിൽ എത്തിയിരുന്നുവെന്നും വെളിപ്പെടുത്തൽ. സ്വർണപാളിയിലെ സ്വർണം കൈക്കലാക്കിയത് മാത്രമല്ല, ശബരിമല … - [വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാനത്ത് മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടെ ഒപി ബഹിഷ്‌കരണ സമരം ഇന്ന്](https://indiavision.net/2025/10/20/medical-college-doctors-in-the-state-boycott-op-today/): സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളിലെ ഡോക്ടര്‍മാര്‍ ഇന്ന് ഒപി ബഹിഷ്‌കരിച്ച് സമരം നടത്തും. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ശമ്പള പരിഷ്‌കരണം നടപ്പിലാക്കുക, രോഗികള്‍ക്ക് ആനുപാതികമായ ഡോക്ടര്‍മാരെ നിയമിക്കുക, അശാസ്ത്രീയമായ സ്ഥലംമാറ്റം തടയുക തുടങ്ങിയ ആവശ്യങ്ങളാണ് ഡോക്ടര്‍മാര്‍ ഉന്നയിച്ചിരിക്കുന്നത്. സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് അനുകൂല തീരുമാനം ഇല്ലാത്തതിനാല്‍ ആണ് സമരമെന്ന് കെജിഎംസിടിഎ വ്യക്തമാക്കി. ജൂനിയര്‍ ഡോക്ടര്‍മാരുടെയും പിജി ഡോക്ടര്‍മാരുടെയും സേവനം മെഡിക്കല്‍ കോളജുകളില്‍ ഉണ്ടായിരിക്കും. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ഈ മാസം 28 മുതല്‍ റിലേ അടിസ്ഥാനത്തില്‍ സമരം നടത്തുമെന്നും കെജിഎംസിടിഎ മുന്നറിയിപ്പ് നല്‍കി. - [പേരാമ്പ്ര സംഘര്‍ഷം; ആരോപണവിധേയരായ ഡിവൈഎസ്പിമാര്‍ക്ക് സ്ഥലം മാറ്റം](https://indiavision.net/2025/10/20/perambra-clash-dysps-accused-in-the-case-transferred/): പേരാമ്പ്ര ഡിവൈസ്പി സുനില്‍ കുമാറിനെയുമാണ് സ്ഥലം മാറ്റിയത്. പേരാമ്പ്രയില്‍ വെച്ച് ഷാഫി പറമ്പിലിന് മര്‍ദനമേറ്റതില്‍ ഇരുവര്‍ക്കുമെതിരെ ആക്ഷേപമുയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് സ്ഥലം മാറ്റമുള്ള ലിസ്റ്റില്‍ ഇരുവരുടെയും പേരുകള്‍ കൂടി ഉള്‍പ്പെട്ടിരിക്കുന്നത്. എന്നാൽ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലുള്ള സ്ഥലംമാറ്റമെന്നാണ് ഔദ്യോഗിക വിശദീകരണം. ഹരിപ്രസാദിനെ കോഴിക്കോട് നോര്‍ത്തിലേക്കും സുനില്‍ കുമാറിനെ കോഴിക്കോട് ജില്ലാ ക്രൈം ബ്രാഞ്ചിലേക്കുമാണ് മാറ്റിയത്. യുഡിഎഫ് പ്രതിഷേധപ്രകടനം പേരാമ്പ്ര ടൗണില്‍ പൊലീസ് തടഞ്ഞപ്പോഴാണ് സംഘര്‍ഷമുണ്ടായത്. ഷാഫി പറമ്പിലിനെ ഒന്നാം പ്രതിയാക്കിയാണ് പോലീസ് 700-ഓളം പേര്‍ക്കെതിരേ ആദ്യം കേസെടുത്തത്. ഇതിന്റെ അന്വേഷണത്തില്‍ ലഭിച്ച വിഡീയോദൃശ്യത്തിന്റെ അടിസ്ഥാനത്തിലെന്ന് പറഞ്ഞ് പോലീസിനെതിരേ സ്ഫോടകവസ്തു എറിഞ്ഞുവെന്നതിന്റെപേരില്‍ പിന്നീട് ഒരു കേസുകൂടി എടുത്തിരുന്നു. സംഘര്‍ഷത്തിനിടയില്‍ ഷാഫി പറമ്പില്‍ എംപിക്ക് ലാത്തിയടിയേറ്റത് വലിയചര്‍ച്ചയ്ക്കും വിവാദത്തിനും വഴിവെച്ചിരുന്നു. ഇതിനിടെ പോലീസിന്റെ ഭാഗത്ത് നിന്നാണ് സ്‌ഫോടക വസ്തു എറിഞ്ഞതെന്ന് ആരോപിച്ച് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി ദൃശ്യങ്ങള്‍ പുറത്ത് വിട്ടു. ടിയര്‍ഗ്യാസിനൊപ്പം പോലീസ് ഗ്രനേഡും ഉപയോഗിച്ചു. ഇതിനിടയില്‍ സ്‌ഫോടക വസ്തു എറിഞ്ഞെന്നുമാണ് ആരോപണം. - [കനത്ത മഴ ; മലമ്പുഴ ഡാമിന്റെ ഷട്ടര്‍ ഉയര്‍ത്തി; കാഞ്ഞിരപ്പുഴ, മംഗലം, മീങ്കര, ചുള്ളിയാര്‍ ഡാമുകളും തുറന്നു](https://indiavision.net/2025/10/20/malampuzha-dams-shutters-opened/): കനത്ത മഴയെ തുടർന്ന് മലമ്പുഴ അണക്കെട്ട് തുറന്നു. ഡാമിന്റെ നാലു സ്പില്‍വേ ഷട്ടറുകള്‍ 40 സെന്റി മീറ്റര്‍ വീതമാണ് തുറന്നത്. നീരൊഴുക്ക് വര്‍ധിച്ചതിനാല്‍ ജലനിരപ്പ് ക്രമീകരിച്ച് നിര്‍ത്തുന്നതിനായാണ് സ്പില്‍വേ ഷട്ടറുകള്‍ തുറന്നിട്ടുള്ളത്.‌ മൂലത്തറ റെഗുലേറ്ററില്‍ നിന്നും കൂടുതല്‍ വെള്ളം തുറന്നു വിട്ടേക്കും. ചിറ്റൂര്‍ പുഴയുടെ തീരത്തു താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കി. പാലക്കാട് കാഞ്ഞിരപ്പുഴ, മംഗലം, മീങ്കര, ചുള്ളിയാര്‍ ഡാമുകളുടെയും ഷട്ടറുകള്‍ തുറന്നിട്ടുണ്ട്. അതേ സമയം രണ്ടു ജില്ലകളിൽ തീവ്രമഴ മുന്നറിയിപ്പുണ്ട്. ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ശക്തമായ മഴ ( യെല്ലോ അലർട്ട് ) മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. - [സംസ്ഥാനത്ത് തുലാവർഷം കനക്കുന്നു ; രണ്ടു ജില്ലകളിൽ ഓറഞ്ച് അലർട്ട്](https://indiavision.net/2025/10/20/heavy-rain-likely-today-orange-alert/): സംസ്ഥാനത്ത് തുലാവർഷം കനക്കുന്നു. ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം ഇന്ന് തീവ്രന്യൂനമർദ്ദമായി മാറുമെന്നാണ് വിലയിരുത്തൽ. രണ്ടു ജില്ലകളിൽ തീവ്രമഴ മുന്നറിയിപ്പുണ്ട്. ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ശക്തമായ മഴ ( യെല്ലോ അലർട്ട് ) മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. തെക്ക്-കിഴക്കൻ ബംഗാൾ ഉൾക്കടലിൽ നാളെ പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടേക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തൽ. ഈ സാഹചര്യത്തിൽ ഈ മാസം 24 വരെ സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ ജനങ്ങൾ അതീവ ജാ​ഗ്രത പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു. - [ദീപങ്ങളുടെ ഉത്സവമായ ഇന്ന് ദീപാവലി; ആഘോഷ നിറവിൽ രാജ്യം](https://indiavision.net/2025/10/20/india-celebrates-diwali-2025/): ദീപങ്ങളുടെ ഉത്സവമായ ദീപാവലി ഇന്ന് . തിന്മയ്ക്ക് മേൽ നന്മ നേടുന്ന വിജയത്തെ ആഘോഷമാക്കുന്ന ഉത്സവമാണ് ദീപാവലി. ദീപം കൊളുത്തി, മധുരത്തിനൊപ്പം ആനന്ദം പങ്കിട്ടാണ് രാജ്യം മുഴുവൻ ദീപാവലി ആഘോഷിക്കുന്നത്. ഇരുളിൽ നിന്നും വെളിച്ചത്തിലേക്ക് എന്ന മഹത്തായ സന്ദേശമാണ് ദീപാവലിയുടേത്. മൺചിരാതിൽ ദീപം തെളിയിച്ചും പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തും ദീപങ്ങളുടെ നിറച്ചാർത്തൊരുക്കുന്ന ദിവസം. ദീപാവലിയെക്കുറിച്ച് പല ഐതിഹ്യങ്ങളുണ്ട്. പതിനാല് വർഷത്തെ വനവാസത്തിന് ശേഷം അയോധ്യയിലെത്തുന്ന ശ്രീരാമന്റെ വരവിന്റെ ആഘോഷമാണ് ദീപാവലിയെന്നാണ് ഒരു കഥ. ശ്രീകൃഷ്ണൻ നരകാസുരനെ വധിച്ചതിന്റെ ആഘോഷമാണെന്നും പാലാഴി മഥനത്തിൽ ലക്ഷ്മി ദേവി അവതരിച്ച ദിവസമാണെന്നുമാണ് മറ്റ് ഐതിഹ്യങ്ങൾ. കേരളത്തിൽ പ്രധാനക്ഷേത്രങ്ങളിൽ ദർശനത്തിന് വളരെയധികം തിരക്ക് അനുഭവപ്പെടുന്ന ഒരു ദിവസം കൂടിയാണ് ദീപാവലി. വെളിച്ചത്തിന്റെ ഉത്സവം എന്നതിലുപരിയായി, സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം നൽകുന്ന ഒരു മഹോത്സവം കൂടിയാണ് ദീപാവലി. - [അനുനയനീക്കം പാളി, പാർട്ടിയുമായി ഉടക്ക് തുടർന്ന് ജി സുധാകരൻ](https://indiavision.net/2025/10/19/ma-baby-criticizes-g-sudhakaran-for-not-attending-cpm-event-in-alappuzha/): സിപിഎമ്മുമായുള്ള ഉടക്ക് തുടർന്ന് ജി സുധാകരൻ. കുട്ടനാട്ടിൽ പാർട്ടി സംഘടിപ്പിച്ച പരിപാടിയിൽ ക്ഷണം ഉണ്ടായിട്ടും പങ്കെടുത്തില്ല. എന്നാൽ പരിപാടി നടത്താൻ ആളുകളുണ്ടല്ലോ എന്നായിരുന്നു സുധാകരൻ്റെ പ്രതികരണം. പ്രായപരിധിയുടെ പേരിൽ സ്ഥാനങ്ങളിൽ നിന്ന് ഒഴിവായാലും സഖാക്കൾ പാർട്ടിയിൽ സജീവമാകണമെന്ന് കുട്ടനാട്ടിലെ പരിപാടിയിൽ പങ്കെടുത്ത് കൊണ്ട് പാർട്ടി ജനറൽ സെക്രട്ടറി എംഎ ബേബി പറഞ്ഞു. ജി സുധാകരനെ ലക്ഷ്യമിട്ട് കൊണ്ടായിരുന്നു ഒളിയമ്പ്. സുധാകരൻ്റെ വിഷയത്തിൽ മുതിർന്ന നേതാക്കൾ ഇടപെട്ട് അനുനയനീക്കം നടത്തിയെങ്കിലും ഫലം കണ്ടില്ല. കുട്ടനാട്ടിൽ വിഎസ് സ്മാരക അവാർഡ് ദാന ചടങ്ങിലേക്ക് നേരിട്ട് വീട്ടില്ലെത്തി സിഎസ് സുജാതയും ജില്ലാ സെക്രട്ടറി ആർ നാസറും സുധാകരനെ ക്ഷണിച്ചിരുന്നു. അന്ന് സമ്മതം മൂളിയിരുന്നെങ്കിലും കാര്യമായ റോളില്ലാത്തതിനാൽ സുധാകരൻ പരിപാടിയിൽ പങ്കെടുത്തില്ല. വിഎസ് അച്യുതാനന്ദന്റെ പേരിലുള്ള പ്രഥമ കേരളപുരസ്കാരം മുതിർന്ന സിപിഎം നേതാവ് എസ് രാമചന്ദ്രൻ പിള്ളയ്ക്ക് സമർപ്പിച്ചു. ഇടഞ്ഞു നിൽക്കുന്ന ജി സുധാകരന് വേദിയിൽ പാർട്ടി ജനറൽ സെക്രട്ടറി എംഎ ബേബിയുടെ പരോക്ഷ മറുപടി. എല്ലാ … - ['സഭയുടെ അടിസ്ഥാനത്തിലല്ല കോണ്‍ഗ്രസിലെ കാര്യങ്ങള്‍, കെപിസിസി പുനഃസംഘടനയില്‍ നൂറ് ശതമാനം തൃപ്തി' സണ്ണി ജോസഫ്](https://indiavision.net/2025/10/19/sunny-joseph-congress-are-not-based-on-the-church/): കെപിസിസി പുനഃസംഘടനയില്‍ എല്ലാവര്‍ക്കും നൂറ് ശതമാനം തൃപ്തിയുണ്ടെന്ന് അവകാശപ്പെടുന്നില്ലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. ചാണ്ടിയെയും അബിന്‍ വര്‍ക്കിയെയും പരിഗണിക്കാത്തതില്‍ ഓര്‍ത്തഡോക്സ് സഭയുടെ വിമര്‍ശനം ശ്രദ്ധയില്‍പെട്ടിട്ടില്ല. സഭയുടെ അടിസ്ഥാനത്തില്‍ അല്ല കോണ്‍ഗ്രസിലെ കാര്യങ്ങള്‍ തീരുമാനിക്കുന്നത്. പുനഃസംഘടനയില്‍ വ്യക്തികള്‍ക്ക് അഭിപ്രായമുണ്ടാകാം. എല്ലാ കാര്യങ്ങളും കോണ്‍ഗ്രസ് കണക്കിലെടുക്കാറുണ്ടെന്നും സണ്ണി ജോസഫ് വ്യക്തമാക്കി. പുനഃസംഘടനയില്‍ പരാതികള്‍ ഉണ്ടാകാം. പരാതികള്‍ പരിഹരിക്കാന്‍ കഴിയുന്ന കരുത്ത് കോണ്‍ഗ്രസിനുണ്ടെന്നും സണ്ണി ജോസഫ് പ്രതികരിച്ചു. തന്റെ കണ്‍സെപ്റ്റ് വേറെയാണ്. ഏറ്റവും ചെറിയ കമ്മിറ്റിയാണ് തന്റെ കണ്‍സെപ്റ്റ്. കുറേ താല്‍പര്യങ്ങള്‍ ഉണ്ടാകാം. അതെല്ലാം പരിഗണിച്ചു പോകേണ്ടതുണ്ട്. ജംബോ കമ്മിറ്റി അനാവശ്യമെന്ന് താന്‍ പറയുന്നില്ല. സെക്രട്ടറിമാരുടെ ലിസ്റ്റില്‍ ഉള്‍ക്കൊള്ളാന്‍ കഴിയാത്ത പലരെയും ഉള്‍ക്കൊള്ളിക്കേണ്ടിവരും. സാമുദായിക സമവാക്യം ഉറപ്പിച്ചാണ് കോണ്‍ഗ്രസ് എന്നും മുന്നോട്ട് പോയതെന്നും സണ്ണി ജോസഫ് പറഞ്ഞു. പേരാമ്പ്ര സംഘര്‍ഷത്തിലും സണ്ണി ജോസഫ് പ്രതികരിച്ചു. പേരാമ്പ്ര സംഘര്‍ഷത്തില്‍ പൊലീസിന്റെ കരങ്ങള്‍ കെട്ടാന്‍ സിപിഎം ശ്രമിക്കുന്നുവെന്ന് സണ്ണി ജോസഫ് പറഞ്ഞു. എഐ ഉപയോഗിച്ച് ഷാഫി പറമ്പില്‍ … - [ചെന്നൈയിൽ വീടിനുള്ളിൽ സൂക്ഷിച്ച നാടൻബോംബ് പൊട്ടിത്തെറിച്ചു ; നാല് പേർ മരിച്ചു](https://indiavision.net/2025/10/19/chennai-homemade-bomb-blast-avadi-2025-news/): ചെന്നൈയിൽ വീടിനുള്ളിൽ നാടൻബോംബ് പൊട്ടി നാല് മരണം. ആവഡിയിൽ ആണ് സംഭവം. ഇന്ന് വൈകീട്ട് നാല് മണിയ്ക്കാണ് സംഭവം. അപകടത്തിൽ വീട് തകർന്നു. മരിച്ചവരിൽ രണ്ടുപേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ദീപാവലി പ്രമാണിച്ച് ഇവിടെ അനധകൃതമായി പടക്കവില്പന നടത്തിയതായാണ് സൂചന.നാട്ടുകാരെത്തിയാണ് വീടിനകത്തുണ്ടായിരുന്നവരെ അവശിഷ്ടങ്ങൾക്കിടയിൽ പുറത്തെടുത്തത്. ദീപാവലി പ്രമാണിച്ച് അനധികൃത നിർമാണം വില്പന ഈ പ്രദേശം കേന്ദ്രീകരിച്ച് നടക്കുന്നുണ്ട്. ഇതിൽ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ മറ്റ് രണ്ടുപേർക്ക് കൂടി ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഇവർ ചികിത്സയിൽ കഴിയുകയാണ്. - [നെയ്യാറ്റിൻകരയിലെ യുവതിയുടെ ആത്മഹത്യ; കൗൺസിലർ ജോസ് ഫ്രാങ്ക്‌ളിനെ സസ്പെൻഡ്‌ ചെയ്ത് കോൺഗ്രസ്](https://indiavision.net/2025/10/19/congress-suspends-councilor-jose-franklin/): നെയ്യാറ്റിൻകരയില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ജോസ് ഫ്രാങ്ക്ളിനെ സസ്പെൻഡ്‌ ചെയ്ത് കെപിസിസി. തിരുവനന്തപുരം ഡിസിസി ജനറല്‍ സെക്രട്ടറിയും നെയ്യാറ്റിന്‍കര നഗരസഭാ കൗണ്‍സിലറുമായ ജോസ് ഫ്രാങ്കിളിനെ ആരോപണങ്ങളുടെ പശ്ചത്താലത്തിലാണ് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതതെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ അറിയിച്ചു. നെയ്യാറ്റിൻകരയിൽ ആത്മഹത്യ ചെയ്ത വീട്ടമ്മയുടെ ആത്മഹത്യകുറിപ്പിൽ ജോസ് ഫ്രാങ്കിളിനെതിരെ ഗുരുതര ആരോപണങ്ങൾ ഉണ്ടായിരുന്നു. വായ്പ ശരിയാക്കാൻ തനിക്ക് വഴങ്ങണമെന്ന് നിരവധി വട്ടം ആവശ്യപ്പെട്ടെന്നാണ് ആരോപണം. കേസിൽ പ്രതി ചേർക്കപ്പെട്ട ജോസ് ഫ്രാങ്ക്ളിന് ഇന്നലെ മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. കഴിഞ്ഞ എട്ടാം തീയതിയാണ് നെയ്യാറ്റിൻകര സ്വദേശിയായ വീട്ടമ്മ ഗ്യാസ് പൊട്ടിത്തെറിച്ച് മരിച്ചത്. ആദ്യം അപകടമരണമെന്ന് കരുതിയെങ്കിലും, ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തതോടെ ആത്മഹത്യ എന്ന് സ്ഥിരീകരിക്കുകയായിരുന്നു. മക്കൾക്ക് എഴുതിയ നാല് പേജുള്ള ആത്മഹത്യാക്കുറിപ്പാണ് ഇപ്പോൾ പുറത്ത് വന്നത്. നാല് മാസം മുൻപ് ആരംഭിച്ച ബേക്കറിക്ക് വായ്പ ശരിയാക്കി തരാം എന്നുപറഞ്ഞ് ജോസ് ഫ്രാങ്ക്ളിൻ തന്നെ ഓഫീസിലേക്ക് വിളിച്ചു വരുത്തി … - [കൊല്ലം കടയ്ക്കലിൽ സിപിഐയിൽ കൂട്ടരാജി; 112 പേർ പാർട്ടി വിട്ടു](https://indiavision.net/2025/10/19/cpi-mass-resignation-kollam-kadakkal-2025-news/): കൊല്ലം കടയ്ക്കലിൽ സിപിഐയിൽ കൂട്ടരാജി. വിവിധ സ്ഥാനങ്ങൾ വഹിച്ചിരുന്ന 112 പേർ പാർട്ടി വിട്ടു. മന്ത്രി ജെ ചിഞ്ചുറാണിയുടെ ചടയമംഗലം നിയോജക മണ്ഡലത്തിലാണ് കൂട്ടരാജി . 10 മണ്ഡലം കമ്മിറ്റി അംഗങ്ങൾ, 45 ലോക്കൽ കമ്മിറ്റി അംഗങ്ങൾ, 48 ബ്രാഞ്ച് സെക്രട്ടറിമാർ, 9 ബ്ലോക്ക് -ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങൾ എന്നിവരാണ് രാജിവെച്ചത്. വാർത്താ സമ്മേളനം വിളിച്ചാണ് ജില്ലാ നേതൃത്വത്തോടുള്ള അതൃപ്തി പരസ്യമാക്കി രാജി പ്രഖ്യാപിച്ചത്. 700 ൽ അധികം പാർട്ടി അംഗങ്ങളും രാജിവെച്ചെന്ന് നേതാക്കൾ അവകാശപ്പെട്ടു. ഉൾപാർട്ടി പ്രശ്നങ്ങളാണ് തീരുമാനത്തിന് കാരണമെന്നും വ്യക്തമാക്കി. അതേസമയം അഴിമതി നടത്തി സംഘടനാ നടപടി നേരിട്ടയാൾ അടക്കമാണ് രാജിവെച്ചതെന്ന് സിപിഐ ജില്ലാ നേതൃത്വം പറഞ്ഞു. 700 പ്രവർത്തകർ പാർട്ടി വിട്ടെന്നത് അടിസ്ഥാന രഹിതമായ വാദമെന്നാണ് നേതൃത്വത്തിൻ്റെ വിശദീകരണം. - [രാജ്യത്ത് ആദ്യം, കോഴിക്കോട് മെഡിക്കൽ കോളേജിൽ ന്യൂക്ലിയര്‍ മെഡിസിനില്‍ പിജി ചെയ്യാം](https://indiavision.net/2025/10/19/first-in-the-country-pg-in-nuclear-medicine-can-be-done-at-kozhikode-medical-college/): തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി ന്യൂക്ലിയര്‍ മെഡിസിനില്‍ പിജി സീറ്റുകള്‍ അനുവദിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോഴിക്കോട് മെഡിക്കല്‍ കോളേജിനാണ് സീറ്റുകള്‍ അനുവദിച്ചത്. രാജ്യത്ത് സ്റ്റേറ്റ് മെഡിക്കല്‍ കോളേജുകളില്‍ ആദ്യമായാണ് ന്യൂക്ലിയര്‍ മെഡിസിന് പിജി പഠനം സാധ്യമാകുന്നത്. മലബാര്‍ കാന്‍സര്‍ സെന്ററില്‍ റേഡിയേഷന്‍ ഓങ്കോളജിയില്‍ പിജി സീറ്റുകള്‍ അനുവദിക്കപ്പെട്ടു. ന്യൂക്ലിയര്‍ മെഡിസിനിലേയും റേഡിയേഷന്‍ ഓങ്കോളജിയിലേയും ഉള്‍പ്പെടെ പിജി സീറ്റുകള്‍ കേരളത്തിന്റെ കാന്‍സര്‍ ചികിത്സാ രംഗത്തിന് കൂടുതല്‍ കരുത്ത് പകരും. 81 പുതിയ മെഡിക്കല്‍ പിജി സീറ്റുകള്‍ക്കാണ് കേരളത്തിന് ഇത്തവണ എന്‍എംസി അനുമതി നല്‍കിയത്. ആലപ്പുഴ മെഡിക്കല്‍ കോളേജ് 17, എറണാകുളം മെഡിക്കല്‍ കോളേജ് 15, കണ്ണൂര്‍ മെഡിക്കല്‍ കോളേജ് 15, കൊല്ലം മെഡിക്കല്‍ കോളേജ് 30, കോഴിക്കോട് മെഡിക്കല്‍ കോളേജ് 2, മലബാര്‍ കാന്‍സര്‍ സെന്റര്‍ (എംസിസി) 2. മെഡിക്കല്‍ കോളേജുകള്‍ക്കായി 270 അധ്യാപക തസ്തികകള്‍ സൃഷ്ടിച്ചിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് പി.ജി. സീറ്റുകള്‍ ലഭ്യമായത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ … - ['അഹിന്ദുക്കളുടെ വീട്ടില്‍ പോകുന്ന പെൺമക്കളുടെ കാലുകൾ തല്ലി ഒടിക്കണം' ; വിവാദ പരാമർശവുമായി പ്രജ്ഞാ സിങ് ഠാക്കൂര്‍](https://indiavision.net/2025/10/19/pragya-singh-thakur-bjp-controversy-bhopal-malayalam/): ഭോപ്പാല്‍: വിവാദ പരാമര്‍ശവുമായി ബിജെപി മുന്‍ എംപി പ്രജ്ഞാ സിങ് ഠാക്കൂര്‍. അഹിന്ദുക്കളുടെ വീട്ടില്‍ പോകുന്നതില്‍നിന്ന് മാതാപിതാക്കള്‍ പെണ്‍മക്കളെ വിലക്കണമെന്നും ഈ നിര്‍ദേശം പെണ്‍മക്കള്‍ പാലിക്കാത്തപക്ഷം അവരുടെ കാലുകള്‍ തല്ലിയൊടിക്കണമെന്നുമായിരുന്നു അവര്‍ പറഞ്ഞത്. ഈ മാസം ആദ്യം ഭോപ്പാലില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കവേ ആയിരുന്നു പ്രജ്ഞയുടെ പരാമര്‍ശം. നിങ്ങളുടെ മനസ്സിനെ കരുത്തുള്ളതാക്കണം. നമ്മുടെ പെണ്‍മക്കള്‍ നമ്മളെ അനുസരിക്കാതിരുന്നാല്‍, അവര്‍ അഹിന്ദുക്കളുടെ വീട്ടില്‍ പോയാല്‍ അവളുടെ കാല് തല്ലിയൊടിക്കുന്ന കാര്യത്തില്‍ മടി കാണിക്കരുത്. നമ്മുടെ മൂല്യത്തെ വിലമതിക്കാതിരിക്കുന്നവരെയും മാതാപിതാക്കള്‍ പറയുന്നത് അനുസരിക്കാതിരിക്കുന്നവരെയും തീര്‍ച്ചയായും ശിക്ഷിക്കണം. മക്കളെ അവരുടെ നന്മ മുന്‍നിര്‍ത്തി തല്ലേണ്ടിവന്നാല്‍ അതില്‍ നിന്ന് പിന്മാറേണ്ടതില്ല. മാതാപിതാക്കള്‍ ഇങ്ങനെ ചെയ്യുന്നത് അവരുടെ കുട്ടികളുടെ നല്ല ഭാവിക്കു വേണ്ടിയാണ്. കഷണങ്ങളായി മുറിക്കപ്പെട്ട് മരിക്കാന്‍ അവരെ വിട്ടുകൊടുക്കില്ല, പ്രജ്ഞ പറഞ്ഞു. മൂല്യങ്ങള്‍ പിന്തുടരാത്ത, മാതാപിതാക്കള്‍ പറയുന്നത് കേള്‍ക്കാത്ത, മുതിര്‍ന്നവരെ ബഹുമാനിക്കാത്ത, വീട്ടില്‍നിന്ന് ഓടിപ്പോകാന്‍ തയ്യാറായി നില്‍ക്കുന്ന പെണ്‍കുട്ടികളുടെ കാര്യത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. അവരെ വീട് … - [ഇടുക്കിയടക്കം 6 ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഇടിമിന്നലോടെ ശക്തമായ മഴ ; ഉരുൾപൊട്ടൽ സാധ്യത](https://indiavision.net/2025/10/19/kerala-rain-alert-orange-yellow-warning-october-2025/): തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് മുതൽ 23 വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. ഇന്ന് ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അല‍ർട്ടും, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട്, വയനാട് ജില്ലകളിൽ യെല്ലോ അല‍ർട്ടുമാണ്. നാളെയും 23-ാം തീയതിയും ഇടുക്കി, എറണാകുളം ജില്ലകളിലും ഓറഞ്ച് അല‍ർട്ട് പ്രഖ്യാപിട്ടിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അല‍ർട്ടാണ്. 21ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലും, 22 ന് കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, … - [കോട്ടയം അയര്‍ക്കുന്നത്ത് പശ്ചിമബംഗാള്‍ സ്വദേശിനിയായ ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തി](https://indiavision.net/2025/10/19/kottayam-husband-kills-bengal-wife-buried-body/): കോട്ടയം അയര്‍ക്കുന്നത്ത് പശ്ചിമബംഗാള്‍ സ്വദേശിനിയെ ഭര്‍ത്താവ് കൊലപ്പെടുത്തി കുഴിച്ചുമൂടി. ഭര്‍ത്താവ് സോണിയുമായി നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ പരിസരത്ത് പൊലീസ് പരിശോധനയില്‍ മൃതദേഹം കണ്ടെടുത്തു. മൂര്‍ഷിദാബാദ് സ്വദേശി അല്പനയെ തല ഭിത്തിയില്‍ ഇടിപ്പിച്ചും, കമ്പിപ്പാര കൊണ്ട് തലയ്ക്കടിച്ചുമാണ് കൊലപ്പെടുത്തിയെന്ന് പൊലീസ് വ്യക്തമാക്കി. അല്‍പനയെ കൊലപ്പെടുത്തിയ ശേഷം ഇളപ്പാനി ജങ്ഷന് സമീപം നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന വീടിനോട് ചേര്‍ന്ന് കുഴിച്ചുമൂടിയെന്നായിരുന്നു ഇയാള്‍ പൊലീസിനോട് പറഞ്ഞത്. ആ സ്ഥലത്ത് പൊലീസ് കുഴിച്ചു നോക്കിയപ്പോള്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. പ്രതി മൂന്ന് ദിവസം വീട്ടില്‍ ജോലിക്ക് വന്നെന്നും, ഒരാളെ കൂടി വേണമെന്ന് പറഞ്ഞ് ഭാര്യയേയും കൊണ്ടുവന്നെന്ന് വീട്ടുടമ ജോമോള്‍ ട്വന്റിഫോറിനോട് പറഞ്ഞു. കൊലപാതക ദിവസം സംഭവമുണ്ടായ സ്ഥലത്ത് സോണിയും അല്‍പനയും എത്തുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. നാട്ടിലേക്ക് രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ സോണി കൊച്ചിയില്‍ നിന്നാണ് പിടിയിലായത്. കഴിഞ്ഞ 14ാം തിയതി മുതല്‍ അല്‍പനയെ കാണാനില്ലായിരുന്നു. തുടര്‍ന്ന് മൂന്ന് ദിവസത്തിന് ശേഷമാണ് ഭര്‍ത്താവ് പരാതി നല്‍കിയത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി … - [ശബരിമലയിൽ സ്വർണ്ണക്കൊള്ള നടത്തിയ എല്ലാ കള്ളന്മാരെയും പിടിക്കണം’: മന്ത്രി കെ ബി ഗണേഷ്‌കുമാർ](https://indiavision.net/2025/10/19/kerala-minister-ganesh-kumar-demands-arrest-of-all-sabarimala-gold-robbery-suspects/): ശബരിമലയിൽ സ്വർണ്ണക്കൊള്ള നടത്തിയ എല്ലാ കള്ളന്മാരെയും പിടിക്കണമെന്ന് മന്ത്രി കെ ബി ഗണേഷ്‌കുമാർ. തൻ്റെയും എൻ എസ് എസിൻ്റെയും നിലപാട് അതാണെന്ന് പത്തനാപുരം പാതിരിക്കൽ ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലെ ചടങ്ങിൽ സംസാരിക്കുക്കവേ അദ്ദേഹം പറഞ്ഞു. ഭഗവാൻ്റെ മുതൽ മോഷ്ടിക്കാൻ ഒരുത്തനെയും അനുവദിക്കരുത്. കൊള്ളയിൽ പങ്കുണ്ടെന്ന് അറിഞ്ഞപ്പോൾ തന്നെ മുരാരി ബാബുവിനെ എൻ എസ് എസ് കരയോഗ ഭാരവാഹിത്വത്തിൽ നിന്ന് പുറത്താക്കിയെന്ന് മന്ത്രി പറഞ്ഞു. അതേസമയം, ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ വീട്ടില്‍ പ്രത്യേക അന്വേഷണ സംഘം നടത്തിയ അന്വേഷണത്തില്‍ നിര്‍ണ്ണായക രേഖകള്‍ കണ്ടെടുത്തു. ചോദ്യം ചെയ്യലിൽ ലഭിച്ച നിർണായക മൊഴിയെ തുടർന്നായിരുന്നു പരിശോധന. വരും ദിവസങ്ങളിൽ ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിൽ എത്തിച്ച് തെളിവെടുപ്പ് നടത്താനാണ് അന്വേഷണസംഘത്തിൻ്റെ ആലോചന. ഇതിനു മുന്നോടിയായി കേസിലെ മറ്റു പ്രതികളെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതായിരിക്കും. ഈ മാസം 30 വരെയാണ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ കസ്റ്റഡി കാലാവധി അവസാനിക്കുക. ചൊവ്വാഴ്ചയോടെ കേസിൻ്റെ ഇടക്കാല റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിക്കാനാണ് അന്വേഷണ സംഘം … - [ഭാരതപ്പുഴയിൽ 2 വിദ്യാര്‍ത്ഥികള്‍ ഒഴുക്കിൽപെട്ടു, ഒരാളെ രക്ഷപ്പെടുത്തി](https://indiavision.net/2025/10/19/student-drowned-in-river-kottayi-search-continues/): ഒഴുക്കിൽപെട്ട് വിദ്യാര്‍ത്ഥിയെ കാണാതായി. മാത്തൂർ ചുങ്കമന്ദം സ്വദേശികളായ 2 വിദ്യാർത്ഥികളാണ് ഒഴുക്കിൽപെട്ടത്. ഒരാളെ രക്ഷപ്പെടുത്തിയതായി കോട്ടായി പൊലീസ് അറിയിച്ചു. രണ്ടാമനായി തിരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ്. ഇന്ന് ഉച്ചയ്ക്ക് 12.30 ഓടെ പുഴയിൽ കുളിക്കാനിറങ്ങിയതായിരുന്നു വിദ്യാര്‍ത്ഥികള്‍. 18 വയസുള്ള വിദ്യാര്‍ത്ഥികളാണ് ഒഴുക്കിൽപെട്ടത്. കുളിക്കുന്നതിനിടെ കാൽ വഴുതി പുഴയിലേക്ക് വീഴുകയായിരുന്നു എന്നാണ് വിവരം. നിലവിൽ അഗ്നി രക്ഷാസേനയുടെ മുങ്ങൽ വിദഗ്ധരുള്‍പ്പടെ സ്ഥലത്തെത്തി തെരച്ചിൽ നടത്തുകയാണ്. ഒരാളെ രക്ഷപ്പെടുത്തി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആലത്തൂര്‍ നിന്നുള്ള ഫയര്‍ഫോഴ്സ് സംഘവും സ്ഥലത്തുണ്ട്. വിദ്യാര്‍ത്ഥിയുടെ നിലവിളി കേട്ടാണ് ആളുകള്‍ ഓടിക്കൂടിയത്. കോട്ടായി സ്വദേശിയായ അഭിജിത്ത് എന്ന വിദ്യാര്‍ത്ഥിയെ ആണ് രക്ഷപ്പെടുത്തിയത്. കുന്നംപറമ്പ് തണ്ണിക്കോട് താമസിക്കുന്ന സവിതയുടെ മകൻ സുഗുണേഷ്(18)നെയാണ് കാണാതായത്. കുട്ടിക്കായി തെരച്ചിൽ തുടരുകയാണ്. - [കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും ലഹരി വേട്ട; തൃശൂര്‍ കൊരട്ടി സ്വദേശി അറസ്റ്റിൽ](https://indiavision.net/2025/10/19/karipur-drug-bust-mdma-thrissur-passenger-arrested/): കരിപ്പൂരില്‍ വന്‍ ലഹരി വേട്ട. ഒരു കിലോയോളം എംഡിഎംഎയുമായി എത്തിയ യാത്രക്കാരന്‍ പിടിയിലായി. തൃശൂര്‍ കൊരട്ടി സ്വദേശി ലിജീഷിനെയാണ് ഡാന്‍ഡാഫും പൊലീസും ചേര്‍ന്ന് കസ്റ്റഡിയില്‍ എടുത്തത്. തൃശൂര്‍ കൊരട്ടി സ്വദേശിയാണ് പിടിയിലാണ് ലിജീഷ് എന്നാണ് വിവരം. ദമാമില്‍ നിന്നുള്ള വിമാനത്തില്‍ ആണ് ഇയാള്‍ കരിപ്പൂരില്‍ എത്തിയത്. ലഗേജില്‍ ഒളിപ്പിച്ച നിലയില്‍ ആയിരുന്ന എംഡിഎംഎ ഉണ്ടായിരുന്നത്. വിമാനത്താവളത്തിന് പുറത്ത് വച്ചാണ് പൊലീസ് ലിജീഷിനെ പിടികൂടിയത്. - [പ്രൊഫ. ടി ജെ ചന്ദ്രചൂഡന്‍ പുരസ്‌കാരം ജി സുധാകരന്](https://indiavision.net/2025/10/19/prof-t-j-chandrachudan-award-will-present-to-senior-cpm-leader-g-sudhakaran/): പ്രൊഫ. ടി ജെ ചന്ദ്രചൂഡന്‍ പുരസ്‌കാരം മുതിര്‍ന്ന സിപിഎം നേതാവ് ജി സുധാകരന് സമ്മാനിക്കും. പ്രശസ്തി പത്രവും 25000 രൂപ ക്യാഷ് അവാര്‍ഡും അടങ്ങുന്നതാണ് പുരസ്‌കാരം. ആര്‍ എസ് പി മുന്‍ ജനറല്‍ സെക്രട്ടറി പ്രൊഫ. ടി ജെ ചന്ദ്രചൂഡന്റെ സ്മരണക്കായി സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ രംഗത്ത് നിസ്തുലമായ സംഭാവന നല്‍കുന്ന പ്രതിഭകള്‍ക്ക് വേണ്ടി പ്രൊഫ. ടി ജെ ചന്ദ്രചൂഡന്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ പുരസ്‌കാരത്തിനാണ് മുന്‍ മന്ത്രി ജി സുധാകരന്‍ അര്‍ഹനായത്. ഒക്ടോബര്‍ 31 ന് രാവിലെ 11 മണിക്ക് തിരുവനന്തപുരം പ്രസ് ക്ലബ്ബ് ഹാളില്‍ നടക്കുന്ന പ്രൊഫ. ടി.ജെ. ചന്ദ്രചൂഡന്‍ അനുസ്മരണം പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ ആര്‍എസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണ്‍ ജി സുധാകരന് അവാര്‍ഡ് സമ്മാനിക്കും. ‘സമുദ്ര യാത്രകള്‍ നമ്മുടെ കാഴ്ചപ്പാടുകളെ മാറ്റുന്നു’ചടങ്ങില്‍ എന്‍ കെ പ്രേമചന്ദ്രന്‍ എം പി മുഖ്യ പ്രഭാഷണം നടത്തുമെന്നും പ്രൊഫ. … - [പി.എം.ശ്രീ പദ്ധതി നടപ്പിലാക്കാൻ സർക്കാർ ഇതുവരെ തീരുമാനിച്ചിട്ടില്ല ; ശിവൻകുട്ടി പറഞ്ഞതിനെക്കുറിച്ച് അറിയില്ല : മന്ത്രി കെ രാജൻ](https://indiavision.net/2025/10/19/pm-shree-padhathi-kerala-government-decision-kerajan-binoy-vishwam/): പി.എം.ശ്രീ പദ്ധതി നടപ്പിലാക്കാൻ സർക്കാർ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും‌ പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച് മന്ത്രിസഭയിൽ ചർച്ച നടന്നിട്ടില്ലെന്നും റെവന്യൂ മന്ത്രി കെ രാജൻ. ശിവൻകുട്ടി പറഞ്ഞതിനെക്കുറിച്ച് അറിയില്ലെന്ന് പറഞ്ഞ മന്ത്രി ബിനോയ് വിശ്വം പറഞ്ഞതാണ് സിപിഐ നിലപാടെന്നും വ്യക്തമാക്കി. കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയിൽ ഉൾപ്പെടെ കേന്ദ്ര സർക്കാരിന്റെ ആക്രമണം തുടരുകയാണെന്ന് കെ രാജൻ വിമർശിച്ചു. ഉച്ചക്കഞ്ഞിയിൽ പോലും നടക്കുന്നു. കേരളത്തിന്റെ വിയോജിപ്പ് നിലനിൽക്കുന്നത് കൊണ്ട് ആണ് പദ്ധതിയിൽ ഒപ്പിടാത്തത്. ഫണ്ട് തരനാകില്ലെന്ന് പറയാൻ കേന്ദ്ര സർക്കാരിന് എന്ത് അധികാരമെന്നും മന്ത്രി ചോദിച്ചു. സംസ്ഥാന സർക്കാർ ഒരു തീരുമാനവും ഇക്കാര്യത്തിൽ എടുത്തിട്ടില്ലെന്ന് വ്യക്തമാക്കിയ കെ രാജൻ മന്ത്രി പറഞ്ഞത് എന്താണ് എന്നറിയില്ലെന്നും കൂട്ടിച്ചേർത്തു. വേണ്ട കൂടിയാലോചനകൾ ഇക്കാര്യത്തിൽ നടത്തേണ്ട ആവശ്യമുണ്ട്. സിപിഐ യുടെ അഭിപ്രായം സംസ്ഥാന സെക്രട്ടറി പറഞ്ഞുകഴിഞ്ഞെന്നും കെ രാജൻ കൂട്ടിച്ചേർത്തു - [സാക്ഷര കേരളമോ ? പെണ്‍കുട്ടിയെ പ്രസവിച്ചു, യുവതിക്ക് ഭര്‍ത്താവിന്റെ ക്രൂരമര്‍ദനത്തിന് ഇരയായത് നാല് വർഷം](https://indiavision.net/2025/10/19/angamaly-bharthavu-yuvathiye-mardhichu-penkunju-pirannathinu/): എറണാകുളം അങ്കമാലിയില്‍ പെണ്‍കുട്ടിയെ പ്രസവിച്ചതിന്റെ പേരില്‍ യുവതിക്ക് ഭര്‍ത്താവില്‍ നിന്ന് ക്രൂരമര്‍ദനം. ആദ്യത്തെ കുഞ്ഞ് പെണ്‍കുട്ടിയായത് ഭാര്യയുടെ കുറ്റം കൊണ്ടാണെന്ന് ആരോപിച്ചായിരുന്നു ഭര്‍ത്താവിന്റെ പീഡനം. നാല് വര്‍ഷത്തോളം യുവതി ഭര്‍ത്താവില്‍ നിന്ന് കൊടിയ മര്‍ദനം അനുഭവിച്ചുവരികയായിരുന്നു. യുവതിയെ ഉപദ്രവിച്ച ഭര്‍ത്താവിനെതിരെ പൊലീസ് കേസെടുത്തു. മര്‍ദനത്തിലേറ്റ പരുക്കുകള്‍ക്ക് യുവതി ചികിത്സ തേടിയപ്പോള്‍ യുവതി നടന്ന സംഭവങ്ങള്‍ ഡോക്ടറോട് പറയുകയും അങ്ങനെ ക്രൂരതയുടെ വിവരങ്ങള്‍ പുറത്താകുകയുമായിരുന്നു. 2020ലാണ് യുവതിയുടെ വിവാഹം കഴിഞ്ഞത്. 2021ലാണ് ഇവര്‍ക്ക് പെണ്‍കുഞ്ഞ് പിറക്കുന്നത്. അപ്പോള്‍ മുതല്‍ ഇയാള്‍ യുവതിയെ ഉപദ്രവിച്ച് വരികയായിരുന്നു. യുവതിയെ ചികിത്സിച്ച ഡോക്ടറാണ് അങ്കമാലി പൊലീസിനെ വിവരമറിയിച്ചത്. തന്റെ കുഞ്ഞിനേയും ഭര്‍ത്താവ് മര്‍ദിച്ചിരുന്നതായി യുവതി വെളിപ്പെടുത്തിയിട്ടുണ്ട്. യുവതിയെ വീട്ടുകാര്‍ക്ക് മുന്നില്‍ വച്ച് അസഭ്യം പറയുന്നത് പതിവാണെന്നും പൊലീസ് പറയുന്നു. കേസുമായി ബന്ധപ്പെട്ട് പൊലീസ് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്. അറസ്റ്റിലേക്ക് ഉള്‍പ്പെടെ കടന്നേക്കും. യുവതി പുത്തന്‍കുരിശ് സ്വദേശിയാണെന്നാണ് വിവരം. - [ശബരിമല സ്വർണക്കൊള്ള ; സെക്രട്ടേറിയറ്റ് വളഞ്ഞ് രാപ്പകൽ സമരത്തിനൊരുങ്ങി ബി ജെ പി](https://indiavision.net/2025/10/19/sabarimala-gold-heist-bjp-protest-secretariat-siege/): ശബരിമല സ്വർണക്കൊള്ളയിൽ സെക്രട്ടേറിയറ്റ് വളഞ്ഞ് രാപ്പകൽ സമരത്തിന് ബിജെപി. അടുത്ത വെള്ളിയാഴ്ച വൈകിട്ട് ആരംഭിച്ച് അടുത്ത ദിവസം ഉച്ചവരെ സെക്രട്ടേറിയറ്റിന്റെ മൂന്ന് ഗേറ്റുകൾ വളയാനാണ് തീരുമാനം. സെക്രട്ടറിയേറ്റിന്റെ മൂന്ന് ഗേറ്റുകളും വളയാനാണ് തീരുമാനം. സംസ്ഥാനതലത്തിൽ നിന്നും പാർട്ടി പ്രവർത്തകർ സെക്രട്ടറിയേറ്റിലേക്ക് എത്തും. ശബരിമല സമരം കോൺഗ്രസ് ഹൈജാക്ക് ചെയ്തെന്ന ബിജെപി സംസ്ഥാന നേതൃത്വത്തിലെ വിമർശനത്തിന് പിന്നാലെയാണ് സമരം കടുപ്പിക്കാനുള്ള തീരുമാനം. ശബരിമലയിലെ സ്വർണ മോഷണ വിവാദം ഏറ്റെടുക്കുന്നത് വൈകിയതിൽ ബിജെപിക്കുള്ളിൽ അതൃപ്തി ഉടലെടുത്തിരുന്നു. ശിൽപശാലകളും ടാർഗറ്റും പിരിവും മാത്രം കൊണ്ട് കാര്യമില്ലെന്നാണ് നേതാക്കളുടെ അഭിപ്രയം. സമരമാർഗത്തിൽ നിന്നും പിന്നോട്ട് പോയി. രാഷ്ട്രീയത്തെക്കുറിച്ച് അറിയാത്ത നേതൃത്വമെന്ന് പൊതുസമൂഹം വിലയിരുത്തും, കോൺഗ്രസ് ആദ്യം സമരം പ്രഖ്യാപിച്ചത് തിരിച്ചടിയായി, പാർട്ടിക്ക് സമരം തീരുമാനിക്കാൻ വിശ്വാസികൾ സോഷ്യൽ മീഡിയയിൽ വിമർശിക്കേണ്ടി വന്നുവെന്നും വിമർശനം ഉയർന്നിരുന്നു. - [ശബരിമല ശ്രീകോവിലിന്റെ പുതിയ വാതില്‍ ബെംഗളൂരുവില്‍ പ്രദര്‍ശിപ്പിച്ചതിന്റെ ദൃശ്യങ്ങള്‍ പുറത്ത്](https://indiavision.net/2025/10/19/sabarimala-new-temple-door-exhibition-bengaluru/): ശബരിമല ശ്രീകോവിലിന്റെ പുതിയ വാതില്‍ ബെംഗളൂരുവില്‍ പ്രദര്‍ശിപ്പിച്ചതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ശ്രീറാംപുര അയ്യപ്പ ക്ഷേത്രത്തില്‍ വാതില്‍ പ്രദര്‍ശനത്തിന് വച്ചതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഉണ്ണികൃഷ്ണന്‍ പോറ്റിയും സഹായി രമേഷ് റാവുവുമാണ് വാതില്‍ പ്രദര്‍ശനത്തിന് നേതൃത്വം നല്‍കിയത്. 2019ലാണ് ശബരിമലയിലെ ശ്രീകോവിലിന്റെ പുതിയ വാതില്‍ ശ്രീറാംപുര അയ്യപ്പ ക്ഷേത്രത്തില്‍ വച്ച് നിര്‍മിച്ചത്. പിന്നീട് ഇത് ചെന്നൈയിലേക്ക് കൊണ്ടുപോയി സ്വര്‍ണംപൂശി. സ്വര്‍ണം പൂശിയ ശേഷം വീണ്ടും ബെംഗളൂരുവിലെ ക്ഷേത്രത്തില്‍ വാതില്‍ കൊണ്ടുവന്ന ശേഷമാണ് പ്രദര്‍ശനം നടത്തിയത്. ഉണ്ണികൃഷ്ണന്‍ പോറ്റി വാതില്‍ പ്രദര്‍ശിപ്പിച്ചിരുന്നുവെന്ന റിപ്പോര്‍ട്ട് മുന്‍പുതന്നെ പുറത്തുവന്നിരുന്നു. ഇതിനെ സാധൂകരിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തായിരിക്കുന്നത്. - [ഹിജാബ് വിവാദം: രണ്ട് കുട്ടികള്‍ കൂടി സെന്റ് റീത്താസ് സ്‌കൂള്‍ മാറുന്നു, ടിസിക്ക് അപേക്ഷിച്ച് രക്ഷിതാക്കള്‍](https://indiavision.net/2025/10/19/kerala-school-hijab-row-two-more-children-leave-st-ritas-public-school-kochi/): വിദ്യാര്‍ഥിയെ ഹിജാബ് ധരിക്കുന്നതില്‍ നിന്ന് വിലക്കി വിവാദത്തിലായ പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക്ക് സ്‌കൂളില്‍ നിന്നും രണ്ട് കുട്ടികള്‍ കൂടി പഠനം നിര്‍ത്തുന്നു. രണ്ട്, മൂന്ന് ക്ലാസുകളിലെ വിദ്യാര്‍ഥികളെ സ്‌കൂളില്‍ നിന്ന് മാറ്റുകയാണെനന്ന് രക്ഷിതാക്കള്‍ അറിയിച്ചു. ഹിജാബ് വിഷയത്തില്‍ സ്‌കൂള്‍ അധികൃതര്‍ നടത്തിയ പ്രതികരണം വേദനിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് രക്ഷിതാക്കള്‍ ടിസിക്ക് അപേക്ഷ നല്‍കിയിരിക്കുന്നത്. കുട്ടികളുടെ മാതാവ് ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലാണ് സ്‌കൂള്‍ മാറ്റം ഉള്‍പ്പെടെ അറിയിച്ചിരിക്കുന്നത്. ഹിജാബ് ധരിച്ചതിന്റെ പേരില്‍ ഒരു പെണ്‍കുട്ടിയോട് സ്‌കൂള്‍ പ്രിന്‍സിപ്പലും പിടിഎ പ്രസിഡന്റും സ്വീകരിച്ച സമീപനം വളരെയേറെ ഭയപ്പെടുത്തുന്നതാണ്. ഹിജാബ് ധരിച്ച ഒരു ചെറിയ പെണ്‍കുട്ടിയെ കാണുന്നത് മറ്റുള്ളവരില്‍ ഭയം സൃഷ്ട്ടിക്കുമെന്ന പ്രസ്താവന ഇതേ വസ്ത്രം ധരിക്കുന്ന തന്റെ വിശ്വാസത്തെയും സംസ്‌കാരത്തെയും അപമാനിക്കുന്നതാണ്. മറ്റ് മത വിശ്വാസങ്ങളോടും ആചാരങ്ങളോടുമുള്ള കടുത്ത വിദ്വേഷമാണ് വിദ്യാര്‍ഥിയോട് ഈ രീതിയില്‍ പെരുമാറിയതിന് പിന്നിലെന്ന് വിശ്വസിക്കുന്നു. ഇത്തരം മാനസികാവസ്ഥയുള്ള അധ്യാപകര്‍ക്കും സ്‌കൂള്‍ അധികൃതര്‍ക്കുമിടയില്‍ തങ്ങളുടെ കുഞ്ഞുങ്ങള്‍ വളരുന്നത് അവരുടെ ഭാവിക്ക് നല്ലതാവില്ലെന്ന് … - [കഴക്കൂട്ടത്ത് ഹോസ്റ്റലില്‍ കയറി യുവതിയെ പീഡിപ്പിച്ച സംഭവം: പ്രതി തമിഴ്‌നാട്ടില്‍ നിന്നും പിടിയില്‍](https://indiavision.net/2025/10/19/accused-has-been-arrested-in-the-incident-of-entering-a-hostel-in-kazhakoottam-and-assaulting-a-young-it-employee/): തിരുവനന്തപുരം കഴക്കൂട്ടത്ത് ഹോസ്റ്റലില്‍ കയറി ഐടി ജീവനക്കാരിയായ യുവതിയെ പീഡിപ്പിച്ച പ്രതി പിടിയില്‍. തമിഴ്‌നാട്ടിലെ മധുരയില്‍ നിന്നാണ് പൊലീസ് ഇയാളെ സാഹസികമായി പിടികൂടിയത്. തമിഴ്‌നാട് സ്വദേശിയായ ട്രക്ക് ഡ്രൈവറാണ് പ്രതിയെന്ന് പൊലീസ് അറിയിച്ചു. ഐടി നഗരമായ കഴക്കൂട്ടത്ത് ജോലി കഴിഞ്ഞ് വിശ്രമിക്കുകയായിരുന്ന യുവതിയെയാണ് ഹോസ്റ്റലില്‍ കയറി പീഡിപ്പിച്ചത്. യുവതി പിറ്റേന്ന് പൊലീസില്‍ പരാതി നല്‍കി. ഇതേത്തുടര്‍ന്ന് അന്വേഷണത്തിനായി അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കിയിരുന്നു. യുവതി നല്‍കിയ വിവരങ്ങളും സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെക്കുറിച്ച് സൂചന ലഭിച്ചത്. പൊലീസ് സംഘം പ്രതിയെ ഓടിച്ചിട്ടു പിടികൂടുകയായിരുന്നു എന്നാണ് സൂചന. തിരിച്ചറിയല്‍ പരേഡ് അടക്കം നടത്താനുള്ളതിനാല്‍ പ്രതിയുടെ പേരു വിവരങ്ങള്‍ അടക്കം പൊലീസ് പുറത്തു വിട്ടിട്ടില്ല. വ്യാഴാഴ്ച രാത്രിയായിരുന്നു യുവതിക്ക് നേരെ അതിക്രമ ശ്രമം ഉണ്ടായത്. ഹോസ്റ്റലിലെ ഒരു മുറിയില്‍ തനിച്ച് താമസിച്ചിരുന്ന യുവതിയായിരുന്നു ആക്രമിക്കപ്പെട്ടത്. മുറിക്കുള്ളില്‍ അതിക്രമിച്ച് കയറിയാണ് പ്രതി യുവതിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്നാണ് … - [അനുനയ നീക്കങ്ങൾക്ക് വഴങ്ങാതെ ജി സുധാകരൻ ; കുട്ടനാട്ടിലെ സിപിഎം പരിപാടിയിൽ പങ്കെടുക്കില്ല](https://indiavision.net/2025/10/19/cpim-g-sudhakaran-kuttanad-programme-boycott/): സിപിഎം നേതൃത്വത്തിന്റെ അനുനയ നീക്കങ്ങൾക്ക് വഴങ്ങാതെ ജി സുധാകരൻ. കുട്ടനാട്ടിലെ സിപിഎം പരിപാടിയിൽ ജി സുധാകരൻ പങ്കെടുക്കില്ല. പരിപാടി അവർ നടത്തിക്കൊള്ളുമെന്നും തന്റെ ആവശ്യം ഇല്ലല്ലോയെന്നുമാണ് സുധാകരന്റെ പ്രതികരണം. പേരിന് മാത്രമാണ് സുധാകരനെ പരിപാടിയിലേക്ക് ക്ഷണിച്ചിട്ടുള്ളത്. അദ്ദേഹത്തിന് നോട്ടീസ് പോലും നൽകിയില്ലെന്ന വിവരമാണ് പുറത്തുവരുന്നത്. വിവാദങ്ങൾക്കിടെ മുതിർന്ന നേതാവ് ജി സുധാകരനെ പങ്കെടുപ്പിച്ചു കൊണ്ടുള്ള സിപിഎം പരിപാടി ഇന്ന് കുട്ടനാട്ടിൽ നടക്കുമെന്നാണ് അറിയിച്ചിരുന്നത്. വർഷങ്ങൾക്ക് ശേഷമാണ് ജി സുധാകരനെ പാർട്ടി പരിപാടിയിലേക്ക് ആലപ്പുഴയിലെ നേതൃത്വം ക്ഷണിച്ചത്. പാർട്ടിയുടെ പോഷക സംഘടനയായ കെഎസ്‌കെടിയുവിന്റെ മുഖമാസിക ‘കർഷക തൊഴിലാളി’ യുടെ വി എസ് അച്യുതാനന്ദൻ സ്മാരക പുരസ്കാര സമർപ്പണമാണ് പരിപാടി. പാർട്ടി ജനറൽ സെക്രട്ടറി എം എ ബേബിയും സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. നേതൃത്വവുമായി പരസ്യ പോരിലേക്ക് കടന്ന ജി സുധാകരനെ കഴിഞ്ഞ ദിവസം വീട്ടിൽ എത്തി നേതാക്കൾ അനുനയിപ്പിക്കുകയായിരുന്നു. കേന്ദ്രകമ്മിറ്റി അംഗം സി എസ് സുജാതയും ജില്ലാ സെക്രട്ടറി … - [ഹിജാബ് വിവാദം ; കുട്ടിയെ ഉടൻ വെറെ സ്ക്കൂളിലേക്ക് മാറ്റില്ല, നിലപാട് വ്യക്തമാക്കി കുടുംബം](https://indiavision.net/2025/10/19/palluruthy-hijab-controversy-st-ritas-school-family-response/): പള്ളുരുത്തി സെന്‍റ് റീത്താസ് പബ്ലിക് സ്കൂളിലെ ഹിജാബ് വിവാദത്തിൽ നിലപാട് വ്യക്തമാക്കി വിദ്യാര്‍ത്ഥിനിയുടെ കുടുംബം. വിദ്യാര്‍ത്ഥിനിയെ ഉടൻ സ്കൂള്‍ മാറ്റില്ലെന്നും ഹൈക്കോടതിയുടെ നിലപാട് കൂടി അറിഞ്ഞശേഷമായിരിക്കും തുടര്‍ തീരുമാനമെന്നും കുടുംബം വ്യക്തമാക്കി. ഹൈക്കോടതിയിൽ സ്കൂള്‍ നൽകിയ ഹര്‍ജിയിൽ കുടുംബത്തെയും കക്ഷി ചേര്‍ത്തിട്ടുണ്ട്. വെള്ളിയാഴ്ച ഹൈക്കോടതി ഹര്‍ജി പരിഗണിക്കും. അതുവരെ കുട്ടിയെ സ്കൂളിലേക്ക് വിടാതിരിക്കാനാണ് കുടുംബത്തിന്‍റെ തീരുമാനം - [ഇന്ത്യക്കെതിരെ വീണ്ടും ആണവ ഭീഷണിയുമായി പാക് സൈനിക മേധാവി ; 'ചെറിയ പ്രകോപനം പോലും സഹിക്കില്ല'](https://indiavision.net/2025/10/19/pakistan-army-chief-nuclear-threat-against-india/): ഇന്ത്യക്കെതിരെ വീണ്ടും ആണവ ഭീഷണിയുമായി പാക് സൈനിക മേധാവി. പാക് സൈന്യം പ്രതീക്ഷകൾക്കപ്പുറത്തേക്ക് പ്രതികരിക്കുമെന്നാണ് സൈനിക മേധാവി അസിം മുനീറിന്റെ ഭീഷണി. ഇതിന്റെ പൂർണ്ണ ഉത്തരവാദിത്തം ഇന്ത്യക്ക് ആയിരിക്കുമെന്നും അസിം മുനീർ ഭീഷണി മുഴക്കി. ചെറിയ പ്രകോപനത്തിന് പോലും യാതൊരു മടിയും കൂടാതെ പ്രതികരിക്കും. മുഴുവൻ മേഖലക്കും വിനാശകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകും. പൂർണ്ണ ഉത്തരവാദിത്തം ഇന്ത്യക്ക് ആയിരിക്കുമെന്നും അസിം മുനീർ പറഞ്ഞു. പാകിസ്താന് പതനമുണ്ടായാൽ ലോകത്തിന്റെ പകുതിയും കൂടെ കൊണ്ടുപോകുമെന്ന് നേരെത്തെ അസിം മുനീർ ഭീഷണി മുഴക്കിയിരുന്നു. പാകിസ്താൻ അതിർത്തിയിൽ താലിബാൻ കനത്ത പ്രഹരമേൽപ്പിച്ചു കൊണ്ടിരിക്കെയാണ് സൈനിക മേധാവി ഇന്ത്യയ്ക്കെതിരേ ഭീഷണിയുമായി രംഗത്തെത്തിയത്. 48 മണിക്കൂര്‍ വെടിനിര്‍ത്തല്‍ നീട്ടാന്‍ പാകിസ്താനും അഫ്ഗാനിസ്താനും ധാരണയിലെത്തിയിരുന്നു. എന്നാൽ, മണിക്കൂറുകള്‍ക്ക് പിന്നാലെ ഡ്യൂറന്‍ഡ് ലൈനിനോട് ചേര്‍ന്നുള്ള പക്തിക പ്രവിശ്യയില്‍ പാകിസ്താന്‍ വ്യോമാക്രമണം നടത്തിയത് വീണ്ടും പ്രകോപനങ്ങൾക്കിടയാക്കിയിരുന്നു. ഇതിനു പിന്നാലെ അഫ്ഗാനുമായുള്ള ബന്ധം അവസാനിപ്പിച്ചതായി പാകിസ്താൻ പ്രഖ്യാപിച്ചിരുന്നു. ഇതിനിടെ പാകിസ്താന് ശക്തമായ മുന്നറിയിപ്പുമായി ഇന്ത്യ രംഗത്തെത്തി. പാകിസ്താന്റെ … - [‘ആത്മഹത്യയ്ക്ക് കാരണം ജോസ് ഫ്രാങ്ക്ലിൻ്റെ നിരന്തര പീഡനം’: നെയ്യാറ്റിൻകരയിലെ യുവതിയുടെ ആത്മഹത്യക്കുറിപ്പ് പുറത്ത്](https://indiavision.net/2025/10/19/neyyattinkara-woman-dies-by-suicide-note-alleges-harassment-by-dcc-leader-jose-franklin/): നെയ്യാറ്റിൻകരയില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആത്മഹത്യ കുറിപ്പ് പുറത്ത്. കുറിപ്പില്‍ ഡിസിസി ജന. സെക്രട്ടറി ജോസ് ഫ്രാങ്ക്ലിനെതിരെ ഗുരുതരമായ പരാമർശങ്ങളാണുള്ളത്. ലോൺ നൽകാമെന്ന് പറഞ്ഞ് ഓഫീസിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിച്ചുവെന്ന് യുവതി തൻ്റെ മക്കള്‍ക്കെ‍ഴുതിയ ആത്മഹത്യ കുറിപ്പില്‍ പറഞ്ഞു. തൻ്റെ ആത്മഹത്യയ്ക്ക് കാരണം ജോസ് ഫ്രാങ്ക്ളിൻ്റെ നിരന്തര പീഡനമാണ്. നിരന്തരം കടയിലെത്തി ലൈംഗിക ആവശ്യം ഉന്നയിച്ചു. ജോസ് ഫ്രാങ്ക്ളിന് വഴങ്ങിക്കൊടുക്കാതെ ജീവിക്കാൻ സമ്മതിക്കുന്നില്ലെന്ന് ആത്മഹത്യാക്കുറിപ്പ് യുവതി പറഞ്ഞു. “ഭർത്താവില്ലാത്ത സ്ത്രീയോട് ഇങ്ങനെ ചെയ്യാമോ” എന്ന് തൻ്റെ ആത്മഹത്യ കുറിപ്പില്‍ യുവതി ചോദിക്കുന്നു. ലോണിൻ്റെ കാര്യം എന്തായെന്ന് ചോദിക്കുമ്പോള്‍ എപ്പോള്‍ വരും, എപ്പോള്‍ കാണാം എന്ന് ജോസ് ഫ്രാങ്ക്ളിൻ ചോദിക്കുമെന്ന് യുവതി തൻ്റെ ആത്മഹത്യ കുറിപ്പില്‍ പറഞ്ഞു. തന്നെ ജീവിക്കാൻ ജോസ് ഫ്രാങ്ക്ളിൻ സമ്മതിക്കില്ലെന്നും വൃത്തികെട്ട് ജീവിക്കാൻ തനിക്ക് വയ്യെന്നും മരിക്കുന്നുവെന്നും ആത്മഹത്യാക്കുറിപ്പില്‍ യുവതി പറയുന്നു. - [മുഴുവൻ ഷട്ടറുകളും കൂടുതൽ ഉയർത്തും ; മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 140 അടിയിലേക്ക്, അടിയന്തര മുന്നറിയിപ്പ്](https://indiavision.net/2025/10/19/water-level-in-mullaperiyar-dam-reaches-above-139-feet-landslides-in-kumily/): ഇടുക്കി ജില്ലയിൽ കനത്ത മഴയിൽ വ്യാപക നാശം. കുമിളി മേഖലയിൽ പലയിടത്തും മണ്ണിടിഞ്ഞും മലവെള്ളപ്പാച്ചിലുണ്ടായും വ്യാപക നാശനഷ്ടമാണുണ്ടായത്. ഇതിനിടെ, മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു. നിലവിൽ 139.30 അടിയാണ് ജലനിരപ്പ്. 140 അടിയിലേക്ക് ജലനിരപ്പ് എത്താനുള്ള സാധ്യതയുണ്ടെങ്കിലും ഇതൊഴിവാക്കാൻ സ്പിൽവെ വഴി കൂടുതൽ വെള്ളം പുറത്തേക്ക് ഒഴുക്കിവിടാനാണ് തീരുമാനം. എന്നാൽ, വൃഷ്ടി പ്രദേശങ്ങളിലടക്കം കനത്ത മഴ പെയ്തതും ആശങ്ക ഉയര്‍ത്തുന്നുണ്ട്. നിലവിൽ സ്പിൽവെ വഴി പുറത്തേക്ക് ഒഴുക്കിവിടുന്ന വെള്ളത്തിന്‍റെ അളവ് സെക്കന്‍ഡിൽ 9120 ഘനയടിയാണ്. ഇതിനിടെ, അധികജലം ഒഴുക്കി കളയുന്നതിനായി ഇന്ന് രാവിലെ ഒമ്പത് മണിക്ക് മുഴുവൻ സ്പിൽവെ ഷട്ടറുകളും ഉയര്‍ത്തുമെന്ന അടിയന്തര മുന്നറിയിപ്പും തമിഴ്നാട് ജലവിഭവ വകുപ്പ് വിഭാഗം പുറത്തിറക്കി. പുറത്തേക്ക് ഒഴുകുന്ന വെള്ളത്തിന്‍റെ അളവ് കൂട്ടാനാണ് തീരുമാനം. 13 ഷട്ടറുകളും ഒന്നര മീറ്റര്‍ ഉയര്‍ത്തിയായിരിക്കും വലിയ തോതിൽ വെള്ളം പുറത്തേക്ക് ഒഴുക്കിവിടുക. സെക്കന്‍ഡിൽ 10000 ഘനയടി വെള്ളം ഒഴുക്കാനാണ് ലക്ഷ്യമിടുന്നത്. കുമളി പത്തുമുറി റൂട്ടിൽ മണ്ണിടിച്ചിലുണ്ടായി ഗതാഗതം … - [കനത്ത മഴയില്‍ മണ്ണിടിഞ്ഞു; മണ്‍കൂനയിലേക്ക് ഇടിച്ചു കയറി ബൈക്ക് യാത്രികന്‍ മരിച്ചു](https://indiavision.net/2025/10/19/bike-accident-in-idukki/): ഇടുക്കിയില്‍ ദുരിതം വിതച്ച പേമാരിപ്പെയ്ത്തില്‍ ഒരു മരണം. വെള്ളാരം കുന്നില്‍ കനത്ത മഴയില്‍ റോഡിലേക്ക് പതിച്ച മണ്‍കൂനയില്‍ ഇടിച്ചു കയറി ബൈക്ക് യാത്രികന്‍ മരിച്ചു. പാറപ്പള്ളിയില്‍ വീട്ടില്‍ തങ്കച്ചനാണ് മരിച്ചത്. കുമളി ആനവിലാസം റോഡില്‍ പുത്തന്‍കട ഭാഗത്താണ് അപകടം. ഇന്നലെ രാത്രി 12 മണിയോടെയാണ് അപകടം ഉണ്ടായത്. കട അടച്ചശേഷം വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അത്യാഹിതം സംഭവിച്ചത്. പ്രദേശത്ത് ഇന്നലെ രാത്രി ഏഴു മണി മുതല്‍ കന്ന മഴയായിരുന്നു. മഴയില്‍ റോഡിലേക്ക് കല്ലും മണ്ണും പതിച്ച് കിടന്നിരുന്നു. ഇതറിയാതെ മണ്‍കൂനയിലേക്ക് ഇടിച്ചു കയറി റോഡില്‍ തലയിടിച്ചു വീണാണ് മരണം സംഭവിച്ചത്. മൃതദേഹം കട്ടപ്പന സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. - [സമാധാന കരാർ ലംഘിച്ച് വീണ്ടും ഇസ്രയേൽ ആക്രമണം; ഗസയിൽ ഒരു കുടുംബത്തിലെ 11 പേർ കൊല്ലപ്പെട്ടു](https://indiavision.net/2025/10/19/israel-kills-11-palestinian-family-members-in-gaza/): ഗസയിൽ സമാധാന കരാർ ലംഘിച്ച് വീണ്ടും ഇസ്രയേൽ ആക്രമണം.പലസ്തീൻ കുടുംബത്തിന് നേരെയുണ്ടായ ആക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടു. ആക്രമിച്ചത് അസ്വാഭാവികമായി വാഹനം കണ്ടതിനെ തുടർന്നെന്നാണ് ഇസ്രയേൽ സൈന്യത്തിന്റെ ന്യായീകരണം.സമാധാന കരാർ പ്രാബല്യത്തിൽ വന്ന് എട്ട് ദിവസം പിന്നിടുന്നതിനിടെയാണ് ഇസ്രയേലിന്റെ ക്രൂരത. ഗസ സിറ്റിയ്ക്ക് സമീപത്തെ സെയ്ത്തൂൻ പ്രദേശത്ത് അബു ഷാബൻ എന്നയാളുടെ കുടുംബം സഞ്ചരിച്ച വാഹനത്തിന് നേരെയാണ് ആക്രമണം.മരിച്ചവരിൽ ഏഴ് കുട്ടികളും മൂന്ന് പേർ സ്ത്രീകളുമുണ്ട്. ഇസ്രയേൽ ആക്രമണത്തിൽ തകർന്ന വീട് തേടിയെത്തിയ കുടുംബമാണ് ആക്രമിക്കപ്പെട്ടതെന്ന് ഗസ പ്രതിരോധ വക്താവ് മഹമൂദ് ബസൽ പ്രതികരിച്ചു. ഇസ്രയേൽ അധിനിവേശം ഇപ്പോഴും തുടരുകയാണെന്നും സാധാരണക്കാരായ, ഒന്നും അറിയാത്ത പലസ്തീനികളെ അകാരണമായി കൊല്ലുകയും ക്രൂരമായി ഉപദ്രവിക്കുകയുമാണെന്നും മഹമൂദ് ബസൽ പറഞ്ഞു.കരാർ പ്രകാരമുള്ള യെല്ലോ ലൈൻ മറികടക്കാൻ ശ്രമിച്ചതിനാലാണ് ഇവർക്ക് നേരെ ആക്രമണം നടത്തിയതെന്നാണ് സൈന്യത്തിന്റെ ന്യായീകരണം. ഗസയിൽ ഇസ്രയേൽ സൈന്യം ഇപ്പോഴും കൈവശംവെച്ചിട്ടുള്ള പ്രദേശത്താണ് യെല്ലോ ലൈൻ ഉള്ളത്. സമാധാന കരാർ പ്രാബല്യത്തിൽ വന്നതിന് ശേഷം … - [ഇടുക്കിയില്‍ കനത്ത മഴ; കുമളിയില്‍ മലവെള്ളപ്പാച്ചില്‍, വീടുകളിലും കടകളിലും വെള്ളം കയറി](https://indiavision.net/2025/10/19/flash-floods-in-kumali-landslides/): ഇടുക്കി കുമളിയില്‍ ഇന്നലെ രാത്രി പെയ്ത കനത്ത മഴയെത്തുടര്‍ന്നുള്ള മലവെള്ളപ്പാച്ചിലില്‍ രൂപപ്പെട്ട വെള്ളക്കെട്ടില്‍ കനത്ത നാശം. കുമളി ടൗണിലും സമീപപ്രദേശങ്ങളിലും നിരവധി വീടുകളിലും കടകളിലും വെള്ളം കയറി. ഒന്നാം മൈല്‍ ഭാഗത്തെ വീടുകളിലാണ് വെള്ളം കയറിയത്. ഒന്നാം മൈല്‍, വലിയകണ്ടം, മഹിമ റോഡ് തുടങ്ങി സ്ഥലങ്ങളില്‍ വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്. ഒട്ടകത്തലമേല്‍ ഉള്‍പ്പെടെയുള്ള ഭാഗങ്ങളില്‍ നിന്നുള്ള മലവെള്ളപ്പാച്ചിലാണ് വലിയ തോതില്‍ വെള്ളക്കെട്ടിന് കാരണമായത്. കുമളി ടൗണിലും വന്‍ വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുകയാണ്. കുമളി ചെളിമടയ്ക്ക് സമീപം കെ കെ റോഡില്‍ മരം കടപുഴകി വീണതിനെത്തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. കുമളി പത്തുമുറി റൂട്ടില്‍ മണ്ണിടിച്ചിലിനെത്തുടര്‍ന്ന് ഗതാഗതം പൂര്‍ണമായി സ്തംഭിച്ചു. കുമളി പ്രദേശത്തെ തോടുകളും നീര്‍ച്ചാലുകളുമെല്ലാം നിറഞ്ഞു കഴിഞ്ഞൊഴുകുകയാണ്. - [ശബരിമല സ്വർണക്കവർച്ച; ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ നിന്ന് സുപ്രധാന രേഖകളും സ്വര്‍ണവും ഹാര്‍ഡ് ഡിസ്കും പിടിച്ചെടുത്തു](https://indiavision.net/2025/10/19/gold-money-important-documents-seized-from-unnikrishnan-pottys-house/): ശബരിമല സ്വർണക്കവർച്ച കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ നിന്നു സുപ്രധാന രേഖകളും ഹാർഡ് ഡിസ്കും സ്വർണവും പണവും പ്രത്യേക അന്വേഷണ സംഘം പിടിച്ചെടുത്തു. എട്ട് മണിക്കൂറിലധികം നീണ്ട പരിശോധനയ്ക്കു പിന്നാലെയാണ് ഇവ അന്വേഷണ സംഘം പിടിച്ചെടുത്തത്. ഉണ്ണികൃഷ്ണൻ പോറ്റിയുടെ വസ്തുവകകളും രേഖകളും സംഘം പരിശോധിച്ചു. അതേസമയം പിടിച്ചെടുത്ത സ്വർണം തങ്ങൾ ഉപയോ​ഗിക്കുന്ന സ്വർണാഭരണങ്ങളാണെന്നു ഉണ്ണികൃഷ്ണൻ പോറ്റിയുടെ കുടുംബം പറയുന്നു. ഇന്നലെ വൈകീട്ട് നാല് മണിയോടെയാണ് പ്രത്യേക അന്വേഷണ സംഘം ഉണ്ണക‍ൃഷ്ണൻ പോറ്റിയുടെ വീട്ടിലെത്തിയത്. പരിശോധനയ്ക്കു ശേഷം അർധരാത്രി പന്ത്രണ്ടരയോടെയാണ് മടങ്ങിയത്. പുളിമാത്ത് വില്ലേജ് ഓഫീസർ, പഞ്ചായത്ത് വാർഡ് അം​ഗം എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന.ഉണ്ണികൃഷ്ണൻ പോറ്റിയെ കസ്റ്റഡിയിൽ ചോദ്യം ചെയ്യുന്നത് നാലാം ദിവസവും തുടരുകയാണ്. തട്ടിപ്പിനു കൂട്ടുനിന്നു എന്നു കണ്ടെത്തിയ അന്നത്തെ ദേവസ്വം അഡ്മിനിസ്ട്രേറ്റർ മുരാരി ബാബുവിനെ ഉടൻ കസ്റ്റഡിയിലെടുത്തും. ഇരുവരേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്ത ശേഷം ചെന്നൈ, ബം​ഗ​ളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിൽ തെളിവെടുപ്പിനായി കൊണ്ടു പോകും. ഉണ്ണികൃഷ്ണന്‍ പോറ്റി 2004 … - [കേരളത്തില്‍ അതിശക്ത മഴ തുടരുന്നു ; നാലു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്](https://indiavision.net/2025/10/19/heavy-rain-likely-in-kerala-orange-alert/): തെക്ക് കിഴക്കന്‍ അറബിക്കടലിലും അതിനോട് ചേര്‍ന്നുള്ള കേരള കര്‍ണാടക തീരങ്ങള്‍ക് സമീപമുള്ള ലക്ഷദ്വീപ് മേഖലക്ക് മുകളിലായി നിലനിന്നിരുന്ന ന്യൂനമര്‍ദ്ദം ശക്തി കൂടിയ ന്യൂനമര്‍ദ്ദമായി മാറി. ഇത് പടിഞ്ഞാറ്-വടക്കു പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി തീവ്ര ന്യൂനമര്‍ദ്ദമായി മാറി ശക്തിപ്രാപിക്കാന്‍ സാധ്യത. മാന്നാര്‍ കടലിടുക്കിനു മുകളിലായി ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുണ്ട്. തെക്കന്‍ ആന്‍ഡമാന്‍ കടലിലും അതിനോട് ചേര്‍ന്ന തെക്ക്-കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും മുകളിലായി മറ്റൊരു ചക്രവാതച്ചുഴിയും നിലനില്‍ക്കുന്നു. ഇതിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് അതിശക്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കേരളത്തില്‍ പലയിടത്തും മിന്നല്‍പ്രളയങ്ങള്‍ക്കും സാധ്യതയുണ്ട്. മലപ്പുറം, കണ്ണൂര്‍, കോഴിക്കോട്, കാസര്‍കോട് ജില്ലകളിലും ലക്ഷദ്വീപിലും ഞായറാഴ്ച തീവ്രമഴയ്ക്കുള്ള ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. തിങ്കളാഴ്ച തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ഒഴികെയുള്ള എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഒക്ടോബര്‍ 21-ഓടെ തെക്ക്-കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം … - [കെപിസിസി പുനസംഘടന; അതൃപ്തരെ അനുനയിപ്പിക്കാൻ നീക്കം](https://indiavision.net/2025/10/18/kpcc-reorganization-move-to-placate-the-dissatisfied-members/): കെപിസിസി ഭാരവാഹി പുനസംഘടനയില്‍ അതൃപ്തരെ അനുനയിപ്പിക്കാൻ കോൺഗ്രസില്‍ പുതിയ ഫോർമുല. അതൃപ്തിയുള്ളവർ നിർദേശിക്കുന്ന മുഴുവൻ പേരെയും കെപിസിസി സെക്രട്ടറിമാർ ആക്കിയേക്കും. കെ മുരളീധരനെയും കെ സുധാകരനെയും ഇക്കാര്യം ബോധ്യപ്പെടുത്തും. ചാണ്ടി ഉമ്മന് ഉയർന്ന പദവി നല്‍കാനും ആലോചനയുണ്ട് കെപിസിസി പുനസംഘടനയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ ഉടലെടുത്തിരിക്കുന്ന അഭിപ്രായ ഭിന്നതകള്‍ പരിഹരിക്കാനും നേതാക്കളെ ഒരുമിപ്പിച്ച് നിര്‍ത്താനുമാണ് ഹൈക്കമാന്റ് നിര്‍ദേശം. കെ മുരളീധരന്‍, ചാണ്ടി ഉമ്മന്‍, കെ സുധാകരന്‍, വി ഡി സതീശന്‍ എന്നിവരുമായി കെ പി സി സി നേതൃത്വം ചര്‍ച്ചകള്‍ നടത്തി അഭിപ്രായഭിന്നതകള്‍ ഉടന്‍ പരിഹരിക്കാനാണ് ഹൈക്കമാന്റ് നിര്‍ദേശം. ഇതിന്റെ ഭാഗമായി എ ഐ സി സി ജന.സെക്രട്ടറി കെ സി വേണുഗോപാല്‍ സംസ്ഥാനത്തെത്തും. കെ മുരളീധരനുമായി 22 ന് കോഴിക്കോട് ചര്‍ച്ചകള്‍ നടത്തും. നിലവിലുള്ള അഭിപ്രായ ഭിന്നതകള്‍ പരിഹരിച്ച് നേതാക്കളെ ഉടന്‍ കളത്തിലിറക്കാനാണ് നീക്കം.തദ്ദേശ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ സംസ്ഥാനത്ത് നേതാക്കള്‍ തമ്മിലുള്ള വടംവലിയും അഭിപ്രായഭിന്നതയും വലിയ തിരച്ചടിയുണ്ടാക്കുമെന്ന ആശങ്കയിലാണ് ദേശീയ നേതൃത്വം. … - [പിണറായി വിജയന്റെ ധൃതി പിടിച്ചുള്ള മിഡില്‍ ഈസ്റ്റ് സന്ദര്‍ശനത്തിനു പിന്നില്‍ സംസ്ഥാനത്തിന്റെ താല്‍പര്യങ്ങളല്ല ; രമേശ്‌ ചെന്നിത്തല](https://indiavision.net/2025/10/18/pinarayi-vijayans-hasty-middle-east-visit-is-not-driven-by-the-states-interests-says-ramesh-chennithala/): നിയമസഭ തിരഞ്ഞെടുപ്പ് ഏതാനും മാസം മാത്രം അകലെ നില്‍ക്കെ, മുഖ്യമന്ത്രി പിണറായി വിജയന്റെ ധൃതി പിടിച്ചുള്ള മിഡില്‍ ഈസ്റ്റ് സന്ദര്‍ശനത്തിനു പിന്നില്‍ സംസ്ഥാനത്തിന്റെ താല്‍പര്യങ്ങളല്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. സംസ്ഥാനത്തിനു വേണ്ടിയുള്ള വിഭവസമാഹരണമോ വികസനമോ അല്ല മുഖ്യമന്ത്രിയുടെ ലക്ഷ്യം. മറിച്ച് വരാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രത്യേക പാർട്ടി താൽപര്യങ്ങളാണ്. അതിനാണ് സര്‍ക്കാര്‍ ഖജനാവ് കാലിയാക്കി ഈ വിശാലമായ വിദേശയാത്രയ്ക്ക് ഒരുങ്ങുന്നതെന്ന് അദ്ദേഹം പറഞ്ഞു. ദുബായ് ബഹറീന്‍ ഖത്തര്‍ ഒമാന്‍ തുടങ്ങി എല്ലാ രാജ്യങ്ങളും സന്ദര്‍ശിക്കാനാണ് മുഖ്യമന്ത്രിയുടെ പദ്ധതി. സൗദി അറേബ്യ ലിസ്റ്റിലുണ്ടായിരുന്നെങ്കിലും കേന്ദ്രാനുമതി ലഭിച്ചിട്ടില്ല. പക്ഷേ പ്രധാനമന്ത്രിയുമായും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായുമുള്ള മുഖ്യമന്ത്രിയുടെ ഇരിപ്പു വശം വെച്ച് അതിനും അനുമതി കിട്ടുമെന്ന കാര്യമുറപ്പാണ്. ഇതെല്ലാം തെരഞ്ഞെടുപ്പ് മുന്നിൽകണ്ടാണ്. 2016 മുതൽ 2025 വരെ ഏതാണ്ട് ഇരുപത്തഞ്ചോളം വിദേശ യാത്രകള്‍ മുഖ്യമന്ത്രിയും സംഘവും നടത്തിയെങ്കിലും ഇന്നേവരെ സംസ്ഥാനത്തിന് ഒരു പ്രയോജനവുമുണ്ടായിട്ടില്ല. മുഖ്യമന്ത്രിയുടെ നിക്ഷേപ സംഗമ യാത്രകൾ കൊണ്ട് ഒരു ധാരണ പത്രവും ഒപ്പിട്ടില്ലെന്ന് … - [ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ എസ്ഐടി പരിശോധന](https://indiavision.net/2025/10/18/sit-conducts-inspection-at-unnikrishnan-pottis-house/): ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അറസ്റ്റിലായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ തിരുവനന്തപുരത്തെ വീട്ടിൽ എസ്ഐടി പരിശോധന. ക്രൈംബ്രാഞ്ച് ഓഫീസിലെ ചോദ്യം ചെയ്യലിന് സമാന്തരമായാണ് പരിശോധന നടക്കുന്നത്. തട്ടിയെടുത്ത സ്വർണം എവിടെ സൂക്ഷിച്ചു എന്നത് അടക്കമുള്ള നിർണായക ചോദ്യങ്ങൾക്ക് ഉണ്ണികൃഷ്ണൻ പോറ്റി മറുപടി നൽകിയിട്ടില്ല. ഹൈദരാബാദിൽ സ്വർണ്ണപ്പാളി സൂക്ഷിച്ച നാഗേഷിനെയും, പ്രതികളായ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരേയും അന്വേഷണസംഘം ഉടൻ ചോദ്യം ചെയ്യും. വിശ്വാസ വഞ്ചന നടത്തി ഉണ്ണികൃഷ്ണൻ പോറ്റി ശബരിമലയിൽ നിന്നും രണ്ടു കിലോ സ്വർണ്ണം കവർച്ച നടത്തിയെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറഞ്ഞിരുന്നു. എന്നാൽ തട്ടിയെടുത്ത സ്വർണ്ണം എന്ത് ചെയ്തുവെന്ന് വ്യക്തമാക്കിയിരുന്നില്ല. ഇക്കാര്യത്തിലാണ് നിലവിൽ എസ്ഐടി അന്വേഷണം. ഇന്നലെ വൈകുന്നേരം മുതൽ എസ്ഐടി നടത്തിയ ചോദ്യം ചെയ്യലിൽ ഹൈദരാബാദ് കേന്ദ്രീകരിച്ചുള്ള ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടിയില്ല. 2019 ൽ സന്നിധാനത്തു നിന്നും കൊണ്ട് പോയ സ്വർണ്ണപ്പാളി ബംഗളൂരുവിൽ നിന്നും ഹൈദരബാദിൽ എത്തിച്ചു സൂക്ഷിച്ചത് 39 ദിവസമാണ്. പൂജിക്കാൻ കൊണ്ട് പോയി എന്ന ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴി എസ്ഐടി … - [താനും ഒരു മനുഷ്യനാണ്, ചില സാഹചര്യങ്ങളിൽ വിഷമം വരും; ചാണ്ടി ഉമ്മൻ](https://indiavision.net/2025/10/18/i-am-only-human-its-natural-to-feel-upset-in-certain-situations-says-chandy-oommen/): കെ പി സി സി പുനഃസംഘടനയിൽ പ്രതികരണവുമായി ചാണ്ടി ഉമ്മൻ എംഎൽഎ . താനും ഒരു മനുഷ്യനാണെന്നും ചില സാഹചര്യങ്ങളിൽ വിഷമം വരുമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. പാർട്ടിയുമായുള്ള പ്രശ്നങ്ങൾ പാർട്ടിക്കുള്ളിൽ സംസാരിക്കും. പാർട്ടിയിൽ ജാതി, മതം ഒന്നുമില്ല. കെ.സി വേണുഗോപാൽ ഉൾപ്പെടെയുള്ള മുഴുവൻ നേതാക്കളുമായും സംസാരിക്കും. മറ്റൊരു പരിഗണനയ്ക്കും എന്റെ ജീവിതത്തിൽ പ്രാധാന്യമില്ല. തനിക്ക് തരാനുള്ളതെല്ലാം പാർട്ടി തന്നു. തന്നെ എംഎൽഎ ആക്കിയത് ഈ പാർട്ടിയാണ്. തനിക്ക് ഒന്നും തരാതിരുന്നിട്ടില്ല. തന്റെ പിതാവിനെ 51 കൊല്ലം എംഎൽഎ ആക്കിയത് ഈ പാർട്ടിയാണെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി നേതൃപദവിയിൽ നിന്നു തഴഞ്ഞതിൽ ചാണ്ടി ഉമ്മൻ എംഎൽഎ കടുത്ത അതൃപ്തിയിലാണെന്നാണ് വിവരം. കെപിസിസി പരിപാടിയിൽ നിന്ന് വിട്ട് നിന്ന് പ്രതിഷേധിച്ചിരുന്നു. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന ചാണ്ടി ഉമ്മനെ അവസാനവട്ടം തഴഞ്ഞതായാണ് പരാതി. അബിൻ വർക്കിയെ പിന്തുണച്ചത് ചാണ്ടി ഉമ്മന് തിരിച്ചടിയായെന്നാണ് വിലയിരുത്തൽ. യൂത്ത് കോൺഗ്രസ് മുൻ ഉപാധ്യക്ഷന്മാരെയും പരിഗണിച്ചില്ലെന്നും പരാതി ഉയരുന്നുണ്ട്. … - [ദില്ലിയിൽ എംപിമാരുടെ ഫ്ലാറ്റിൽ തീപിടിത്തം](https://indiavision.net/2025/10/18/fire-breaks-out-in-mps-flats-in-delhi/): ദില്ലിയിൽ എംപിമാരുടെ ഫ്ലാറ്റിൽ തീപിടുത്തം. ദില്ലിയിലെ ബ്രഹ്മപുത്ര അപ്പാർട്ട്മെൻ്റിലാണ് തീ പടരുന്നത്. ഫയര്‍ഫോഴ്സ് തീയണക്കാനുള്ള ശ്രമം തുടരുകയാണ്. ആളപായമില്ലെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. കേരളത്തിൽ നിന്ന് 3 എംപിമാരാണ് ഈ ഫ്ലാറ്റിൽ താമസിക്കുന്നത്. ജെബിമേത്തർ, ജോസ് കെ മാണി, ഹാരിസ് ബീരാൻ എന്നിവരാണ് ഇവിടെയുള്ളത്. - [കെപിസിസി പുനഃസംഘടന; പരിഹാസവുമായി കെ സുധാകരന്‍](https://indiavision.net/2025/10/18/kpcc-reorganization-k-sudhakaran-responds-with-sarcasm/): കണ്ണൂര്‍: കെപിസിസി പുനഃസംഘടനയില്‍ പരിഹാസവുമായി മുന്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. പുനഃസംഘടനയില്‍ തൃപ്തനാണെന്നും ഇത്രയും തൃപ്തി മുന്‍ ഉണ്ടായിട്ടില്ലെന്നും കെ സുധാകരന്‍ പറഞ്ഞു. കെപിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ്സില്‍ അതൃപ്തി പുകയുന്നതിനിടെയാണ് കെ സുധാകരന്‍റെയും പരസ്യപ്രതികരണം. നിര്‍ദ്ദേശിച്ചവരെ പരിഗണിക്കാത്തതില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെ മുരളീധരനും അതൃപ്തിയുണ്ട്. യുവാക്കളെ പരിഗണിക്കാത്തത് ശരിയല്ലെന്നാണ് വി ഡി സതീശന്റെ നിലപാട്. എത്രയും പെട്ടെന്ന് കെപിസിസി സെക്രട്ടറിമാരെ നിയമിക്കണമെന്നും വി ഡി സതീശന്‍ ആവശ്യപ്പെടുന്നുണ്ട്. കെപിസിസി പുനഃസംഘടനയില്‍ കെ മുരളീധരന്‍ ന്യൂനപക്ഷ സെല്‍ വൈസ് ചെയര്‍മാനായ കെ എം ഹാരിസിന്റെ പേര് നിര്‍ദേശിച്ചിരുന്നെങ്കിലും പരിഗണിക്കപ്പെട്ടിരുന്നില്ല. മരിയാപുരം ശ്രീകുമാറിനെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിലും തൃശ്ശൂരില്‍ പരാജയത്തിന് കാരണക്കാരനായ ജോസ് വള്ളൂരിനെ ജനറല്‍ സെക്രട്ടറിയാക്കിയതിലും കെ മുരളീധരന് നീരസമുണ്ട് പുനഃസംഘടനയിലെ അതൃപ്തി ചാണ്ടി ഉമ്മനും കെപിസിസി അധ്യക്ഷനെ അറിയിച്ചു. ഇതിനിടയില്‍ യുഡിഎഫ് വിശ്വാസ സംരക്ഷണ യാത്രയില്‍ കെ മുരളീധരന്‍ പങ്കെടുക്കില്ലന്ന നിലപാടാണ് നേരത്തെ സ്വീകരിച്ചിരുന്നു. … - [കൽപ്പറ്റ കെ എസ് ആർ ടി സി ഡിപ്പോയിൽ ഡീസൽ പ്രതിസന്ധി രൂക്ഷം; സർവീസുകൾ മുടങ്ങുന്നു](https://indiavision.net/2025/10/18/severe-diesel-shortage-at-kalpetta-ksrtc-depot-services-disrupted/): വയനാട് കൽപ്പറ്റ KSRTC ഡിപ്പോയിൽ ഡീസൽ പ്രതിസന്ധി രൂക്ഷം. 4 സർവീസുകൾ മുടങ്ങി.കൽപ്പറ്റയിൽ 18 ഓളം ബസ്സുകൾ ഓട്ടം നിർത്തി. വടുവൻച്ചാൽ, മാനന്തവാടി, വൈത്തിരി ഭാഗത്തേയ്ക്കുള്ള സർവ്വീസുകളാണ് മുടങ്ങിയത്.മുണ്ടക്കൈ, ചോലാടി മാനന്തവാടി എന്നിവ ഒരു ട്രിപ്പ്‌ മാത്രം നടത്തി അവസാനിപ്പിച്ചു. ലോക്കൽ ഓടുന്ന KSRTC ബസുകൾക്ക് തകരാറായി കിടക്കുന്ന ബസുകളിൽ നിന്നാണ് ഡീസൽ ഊറ്റിയെടുത്ത് കൊടുക്കുന്നത്. രാവിലെ 08:30 ന് ശേഷം ചൂരൽമല ഭാഗത്തേക്ക്‌ ബസ്സുകളില്ല. അന്തർ സംസ്ഥാന സർവീസും തടസപ്പെട്ടു. മാനന്തവാടിയിൽ 500 ലിറ്റർ ഡീസൽ മാത്രമാണ് ബാക്കിയുള്ളത്. ബത്തേരി – ഗൂഡല്ലൂർ സർവീസ് ആണ് ഓട്ടം നിർത്തിയത്. ജില്ലയിൽ 20 സർവീസുകൾ ഇതുവരെ തടസപ്പെട്ടു. ബത്തേരിയിലും മാനന്തവാടിയിലും പ്രതിസന്ധി തുടരുന്നു. രാവിലെ മുകാംബിലയിലേക്ക് പോയ ബസ് പ്രൈവറ്റ് പെട്രോൾ പമ്പിൽ നിന്നുമാണ് ഡീസൽ അടിച്ചത്. ഈ പ്രതിസന്ധി തുടരുകയാണെങ്കിൽ പല സർവീസുകളും മുടങ്ങുമെന്നും KSRTC ജീവനക്കാർ അറിയിച്ചു. - [കെപിസിസി പുനഃസംഘടന; ചോദ്യങ്ങളില്‍ പൊട്ടിത്തെറിച്ച് പ്രതിപക്ഷ നേതാവ്](https://indiavision.net/2025/10/18/kpcc-reorganization-opposition-leader-loses-temper-over-questions/): പുനഃസംഘടനയുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍ മാധ്യമങ്ങളോട് പൊട്ടിത്തെറിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. പുനഃസംഘടന സംബന്ധിച്ച ചോദ്യങ്ങള്‍ മറുപടി പറയില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്നോട് ഇത്തരം ചോദ്യങ്ങള്‍ ചോദിക്കണ്ട. ഇത്തരം ചോദ്യങ്ങള്‍ക്ക് മറുപടിയില്ല. ഇല്ലാത്ത വിഷയം ഊതിപ്പെരുപ്പിച്ച് കോണ്‍ഗ്രസിന് പ്രശ്നവുമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമാണ്. അത് എന്റെയടുത്ത് വേണ്ട. അത്തരം ചോദ്യങ്ങള്‍ക്ക് മറുപടി പറയില്ല. വേറെ വല്ലതുമുണ്ടെങ്കില്‍ പറ – അദ്ദേഹം പറഞ്ഞു. അതേസമയം, കെപിസിസി പുനഃസംഘടനയില്‍ കെ മുരളീധരന് പ്രതിഷേധമെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. വിശ്വാസ സംരക്ഷണ ജാഥയുടെ സമാപനത്തില്‍ പങ്കെടുക്കില്ല. കാസര്‍ഗോഡ് നിന്നുള്ള മേഖലാജാഥയുടെ ക്യാപ്റ്റനാണ് കെ. മുരളീധരന്‍. ഇന്നലെ വൈകുന്നേരത്തോടെ ഗുരുവായൂരിലേക്ക് പോയി. ജാഥാ ക്യാപ്റ്റന്‍ തന്നെ വിട്ടുനില്‍ക്കുന്നത് അസാധാരണമെന്നാണ് വിലയിരുത്തല്‍. മലയാളമാസം ഒന്നായതിനാല്‍ ഗുരുവായൂരിലേക്ക് പോകുന്നു എന്നുള്ളതാണ് കെ മുരളീധരന്റെ വിശദീകരണം. കോണ്‍ഗ്രസ് നടത്തിയ വിശ്വാസ സംരക്ഷണ ജാഥ ഔദ്യോഗികമായി ഇന്നലെ സമാപിച്ചു എന്നാണ് കെ.മുരളീധരന്റെ വിശദീകരണം. ഇന്ന് ചെങ്ങന്നൂരില്‍ നിന്ന് പന്തളത്തേക്ക് യുഡിഎഫ് ആണ് ജാഥ … - ['ഹിജാബ് വിവാദത്തിന് പിന്നിൽ മത ഭീകരവാദ സംഘടനകള്‍'; കെ സുരേന്ദ്രൻ](https://indiavision.net/2025/10/18/bjp-leader-k-surendran-reacts-on-palluruthy-st-reethas-school-hijab/): പള്ളുരുത്തി സെന്‍റ് റീത്താസ് പബ്ലിക് സ്കൂളിലെ ഹിജാബ് വിവാദത്തിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിക്കെതിരെ ബിജെപി നേതാവ് കെ സുരേന്ദ്രൻ. വോട്ട് ബാങ്കിന് വേണ്ടി വിദ്യാഭ്യാസ മന്ത്രി അടിസ്ഥാനമില്ലാത്ത കാര്യമാണ് പറഞ്ഞുകൊണ്ടിരിക്കുന്നതെന്നും വിദ്യാഭ്യാസ മന്ത്രി കോടതി ഉത്തരവുകളും മറ്റും പരിശോധിക്കണമെന്നും കെ സുരേന്ദ്രൻ പറഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് യൂണിഫോം നിശ്ചയിക്കാൻ അധികാരമുണ്ട്. ഹിജാബ് പ്രശ്നം കേരളത്തിൽ ഉയർത്തിക്കൊണ്ടു വരുന്നതിന് പിന്നിൽ മത ഭീകരവാദ സംഘടനകളാണ്. നിഷ്കളങ്കമായ താല്പര്യങ്ങളല്ല അതിന് പിന്നിലുള്ളത്. ക്രിസ്ത്യൻ മാനേജ്മെന്‍റുകളുടെ സ്കൂളിൽ പോയി നിസ്കാരം നടത്താൻപ്രത്യേക സ്ഥലം വേണം, ഹിജാബ് ധരിക്കണം എന്നിങ്ങനെ പറയുന്നതിന് പിന്നിൽ ബോധപൂർവമായി തന്ത്രം. കേരളത്തിൽ മത ഭീകരവാദികൾ സ്പോൺസർ ചെയ്യുന്ന ആളുകളാണ് ഈ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്. ഒരു രക്ഷിതാവോ ഒരു പെൺകുട്ടിയോ ആവശ്യപ്പെടുന്ന കാര്യങ്ങളെല്ല ഇതെല്ലാം. ലീഗ് അടക്കമുള്ള സംഘടനൾ ഭീകരവാദ സംഘടനകളുടെ അജണ്ടക്ക് പിന്നാലെ പോവുകയാണ്.വിദ്യാഭ്യാസ മന്ത്രി യുഡിഎഫിന് പിന്നാലെ പോകുകയാണ്. ഹൈബി ഈഡന്‍റേത് ലജ്ജാപരമായ നിലപാടാണ്. പോപ്പുലർ ഫ്രണ്ടിന് മുന്നിൽ … - [ജി സുകുമാരന്‍ നായരുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം](https://indiavision.net/2025/10/18/protest-demanding-the-resignation-of-g-sukumaran-nair/): പത്തനംതിട്ട: പെരുന്നയിലെ എന്‍എസ്എസ് ആസ്ഥാനത്തേക്ക് ഒരു വിഭാഗം സമുദായ അംഗങ്ങളുടെ പ്രതിഷേധ മാര്‍ച്ച്. ആലുവ എന്‍എസ്എസ് കര്‍മ്മസമിതിയുടെ നേതൃത്വത്തിലാണ് മോചനയാത്ര എന്ന പേരില്‍ പ്രതിഷേധം സംഘടിപ്പിച്ചത്. സുകുമാരന്‍ നായര്‍ രാജിവെക്കണം എന്ന് ആവശ്യപ്പെട്ടിരുന്നു പ്രതിഷേധം. എന്‍എസ്എസ് ഹിന്ദു കോളജിന് സമീപത്തുവച്ച് പോലീസ് മാര്‍ച്ച് തടഞ്ഞു. മന്നത്ത് പത്മനാഭന്‍ സമാധിയില്‍ പുഷ്പാര്‍ച്ചന നടത്താന്‍ അനുവദിക്കണമെന്ന് പ്രതിഷേധക്കാരുടെ ആവശ്യം പോലീസ് തള്ളി. തുടര്‍ന്ന് റോഡില്‍ വെച്ച് മന്നത്ത് പത്മനാഭന്‍ ചിത്രത്തില്‍ സമുദായ അംഗങ്ങള്‍ നടത്തി. മാര്‍ച്ച് തുടങ്ങിയ സ്ഥലത്ത് വെച്ച് പെരുന്നയിലെ ചില എന്‍എസ്എസ് ഭാരവാഹികള്‍ പ്രതിഷേധം തടയാന്‍ ശ്രമിച്ചു. ഇവരെ പോലീസ് നീക്കി. - [തദ്ദേശ തെരഞ്ഞെടുപ്പ്: വാർഡുകളെ കാറ്റഗറികളാക്കി തിരിച്ച് ചുമതല നൽകി BJP](https://indiavision.net/2025/10/18/local-body-elections-bjp-divides-wards-into-categories/): തദ്ദേശ തെരഞ്ഞെടുപ്പ് പിടിക്കാൻ വാർഡുകളെ കാറ്റഗറികളാക്കി തിരിച്ച് ചുമതല നൽകി ബിജെപി. C1 മുതൽ C5 വരെ അഞ്ച് കാറ്റഗറികളായി തിരിച്ച് പ്രവർത്തനം വ്യാപിപ്പിക്കും. പാർലമെന്റ് തിരഞ്ഞെടുപ്പിൽ ബിജെപി ലീഡ് ചെയ്ത 5000 വാർഡുകളാണ് C1 കാറ്റഗറിയിൽ ഉൾപ്പെടുന്നത്. ഈ വാർഡുകളിൽ പാർട്ടി പ്രത്യേകം നൽകുന്നത് ഒരു ലക്ഷം രൂപ ന‍ൽകും. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശിനാണ് ചുമതല. സംഘടന ശക്തികൊണ്ട് വിജയിക്കേണ്ട വാർഡുകൾ C2 കാറ്റഗറിയിൽ ഉൾപ്പെടുന്നത്. ഇത്തരത്തിൽ 2,000 വാർഡുകളെയാണ് പാർട്ടി കണ്ടെത്തിയിരിക്കുന്നത്. ആർഎസ്‌എസിന്റെ സംഘടനാ ശക്തി കൂടി ഉപയോഗപ്പെടുത്തി ഈ വാർഡുകളിൽ വിജയിക്കുകയാണ് ലക്ഷ്യം. രണ്ട് ലക്ഷം രൂപ വീതം C2 വാർഡുകൾക്ക് അനുവദിക്കും. എസ്‌ സുരേഷിനാണ് ചുമതല. കോൺഗ്രസിൽ നിന്നും പിടിച്ചെടുക്കേണ്ട 2,000 വാർഡുകളാണ് C3 കാറ്റഗറിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. താരതമ്യേന എളുപ്പത്തിൽ ഈ വാർഡുകളിൽ ജയിക്കാമെന്ന് BJP കണക്കുകൂട്ടൽ. മൂന്ന് ലക്ഷം രൂപ വാർഡുകൾക്ക് പാർട്ടി നൽകും. അനൂപ് ആന്റണിക്കാണണ് C3 … - [ശബരിമല സ്വര്‍ണക്കൊള്ള: നിര്‍ണായക ചോദ്യങ്ങള്‍ക്ക് മറുപടിയില്ലാതെ ഉണ്ണികൃഷ്ണന്‍ പോറ്റി](https://indiavision.net/2025/10/18/sabarimala-gold-heist-unnikrishnan-potti-fails-to-answer-key-questions/): ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ നിര്‍ണ്ണായക ചോദ്യങ്ങള്‍ക്ക് മറുപടിയില്ലാതെ ഉണ്ണികൃഷ്ണന്‍ പോറ്റി. ഹൈദരബാദില്‍ സ്വര്‍ണ്ണപ്പാളി എത്തിച്ച വിവരങ്ങളിലാണ് ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് മറുപടി ഇല്ലാത്തത്. ഹൈദരബാദില്‍ സ്വര്‍ണ്ണപ്പാളി സൂക്ഷിച്ച നാഗേഷിനെ ഉടന്‍ ചോദ്യം ചെയ്യാനും അന്വേഷണ സംഘം നീക്കം നടത്തുന്നുണ്ട്. വിശ്വാസ വഞ്ചന നടത്തി ഉണ്ണികൃഷ്ണന്‍ പോറ്റി ശബരിമലയില്‍ നിന്നും രണ്ടു കിലോ സ്വര്‍ണ്ണം കവര്‍ച്ച നടത്തിയെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. എന്നാല്‍ തട്ടിയെടുത്ത സ്വര്‍ണ്ണം എന്ത് ചെയ്തുവെന്ന് വ്യക്തമാക്കിയിരുന്നില്ല. ഇക്കാര്യത്തിലാണ് നിലവില്‍ എസ്‌ഐടി അന്വേഷണം. ഇന്നലെ വൈകുന്നേരം മുതല്‍ എസ്‌ഐടി നടത്തിയ ചോദ്യം ചെയ്യലില്‍ ഹൈദരാബാദ് കേന്ദ്രീകരിച്ചുള്ള ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടിയില്ല. 2019 ല്‍ സന്നിധാനത്തു നിന്നും കൊണ്ട് പോയ സ്വര്‍ണ്ണപ്പാളി ബംഗളൂരുവില്‍ നിന്നും ഹൈദരബാദില്‍ എത്തിച്ചു സൂക്ഷിച്ചത് 39 ദിവസമാണ്. പൂജിക്കാന്‍ കൊണ്ട് പോയി എന്ന ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ മൊഴി എസ്‌ഐടി സംഘം വിശ്വാസത്തില്‍ എടുത്തിട്ടില്ല. സ്വര്‍ണ്ണപ്പാളികള്‍ ഹൈദരബാദില്‍ സ്വീകരിച്ചത് നാഗേഷ് എന്നയാളാണെന്ന് അന്വേഷണ സംഘം ഉറപ്പിച്ചിട്ടുണ്ട്. നാഗേഷിനെ കണ്ടെത്തി ഉടന്‍ ചോദ്യം … - [ഉണ്ണികൃഷ്ണൻ പോറ്റിക്ക് നേരെ ഷൂ എറിഞ്ഞ സംഭവം ;BJP നേതാവിനെതിരെ കേസെടുത്ത് റാന്നി പൊലീസ്](https://indiavision.net/2025/10/18/case-against-bjp-leader-unnikrishnan-potty/): ഉണ്ണികൃഷ്ണൻ പോറ്റിക്ക് നേരെ ഷൂ എറിഞ്ഞ സംഭവത്തിൽ ബിജെപി നേതാവിനെതിരെ കേസെടുത്ത് റാന്നി പൊലീസ്. ആയിരൂർ മണ്ഡലം പ്രസിഡണ്ട് സിനു എസ് പണിക്കർക്ക് എതിരെയാണ് കേസ് എടുത്തത്. SIT കസ്റ്റഡിയിൽ കൊണ്ടുപോകുന്നതിനിടെയാണ് ഉണ്ണികൃഷ്ണൻ പോറ്റിക്ക് നേരെ ഷൂ ഏറ് നടന്നത്. ബിജെപി ആയിരൂർ മണ്ഡലം പ്രസിഡന്റ് സിനു എസ് പണിക്കർ ആണ് ഷൂ എറിഞ്ഞത്. അതേസമയം ശബരിമല സ്വർണ്ണക്കൊള്ളയിൽ കസ്റ്റഡിയിലുള്ള ഉണ്ണികൃഷ്ണൻ പോറ്റിയുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും. ഇന്നലെയാണ് റാന്നി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് പോറ്റിയെ പ്രത്യേക സംഘത്തിന്‍റെ കസ്റ്റഡിയിൽ വിട്ടത്. രണ്ട് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷമാകും ചെന്നൈ, ഹൈദരാബാദ് അടക്കമുള്ള സ്ഥലങ്ങളിലെ തെളിവെടുപ്പ് നടത്തുക. സ്വർണക്കൊള്ളയിലെ ഗൂഢാലോചനയുടെ മുഖ്യ സൂത്രധാരൻ എന്ന് എസ്ഐടി വിശേഷിപ്പിച്ച മുരാരി ബാബു അടക്കമുള്ളവരെയും ചോദ്യം ചെയ്യാൻ വിളിപ്പിക്കും. രണ്ട് സംഘങ്ങൾ ഇതിനായി ചെന്നൈ, ഹൈദരാബാദ് അടക്കമുള്ള സ്ഥലങ്ങളിൽ അന്വേഷണം തുടരുന്നുണ്ട്. നിലവിൽ ദ്വാരപാലക പാളിയിലെ സ്വർണം കവർച്ച ചെയ്ത കേസിലാണ് … - [കെപിസിസി പുനഃസംഘടനയില്‍ പ്രതിഷേധവുമായി കെ മുരളീധരന്‍](https://indiavision.net/2025/10/18/k-muraleedharan-protests-against-the-kpcc-reorganization/): കെപിസിസി പുനഃസംഘടനയില്‍ പ്രതിഷേധവുമായി കെ മുരളീധരന്‍. വിശ്വാസ സംരക്ഷണ ജാഥയുടെ സമാപനത്തില്‍ പങ്കെടുക്കില്ല. കാസര്‍ഗോഡ് നിന്നുള്ള മേഖലാജാഥയുടെ ക്യാപ്റ്റനാണ് കെ. മുരളീധരന്‍. ഇന്നലെ വൈകുന്നേരത്തോടെ ഗുരുവായൂരിലേക്ക് പോയി. ജാഥാ ക്യാപ്റ്റന്‍ തന്നെ വിട്ടുനില്‍ക്കുന്നത് അസാധാരണമെന്നാണ് വിലയിരുത്തല്‍. രാഷ്ട്രീയമായി കോണ്‍ഗ്രസിന് ലാഭമുണ്ടാക്കാന്‍ കഴിയും എന്നതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് ശബരിമല സ്വര്‍ണമോഷണവുമായി ബന്ധപ്പെട്ട് നാല് മേഖലാ ജാഥകള്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ചത്. ഇന്ന് പന്തളത്താണ് സമാപനം. അതിലാണ് ഏറ്റവും അവസാന ദിവസം ഒരു വലിയ കല്ലുകടിയുണ്ടായത്. നാല് മേഖല ജാഥകളുടെ ക്യപ്റ്റന്‍മാരില്‍ ഒരാളായ കെ മുരളീധരന്‍ വിട്ടുനില്‍ക്കുകയാണ്. കെപിസിസി ഭാരവാഹി പട്ടികയില്‍ നിന്ന് തന്റെ പ്രതിനിധിയെ ഒഴിവാക്കിയതിലുള്ള അതൃപ്തി തന്നെയാണ് പ്രകടിപ്പിച്ചത് എന്നാണ് വിവരം. ഭാരവാഹിപ്പട്ടിക പുറത്തു വന്നപ്പോള്‍ തന്നെ കെ മുരളീധരന്‍ കടുത്ത അതൃപ്തിയിലായിരുന്നു. എന്നാല്‍, മേഖലാ ജാഥ സമാപിക്കുന്നത് വരെ നയിക്കുക എന്നുള്ള നിലപാട് സ്വീകരിക്കുകയായിരുന്നു. ഇന്നലെ ചെങ്ങന്നൂരില്‍ മേഖലാ ജാഥ സമാപിച്ചു. ഇന്ന് യുഡിഎഫിന്റെ നേതൃത്വത്തിലാണ് നാല് ജാഥാ ക്യാപ്റ്റന്‍മാരും ഒന്നിച്ച് … - ['ആര്‍എസ്എസ് വേഷം ധരിച്ച് ചോരയില്‍ കുളിച്ച് നിൽക്കുന്ന വിജയ്'; പോസ്റ്ററുമായി ഡിഎംകെ](https://indiavision.net/2025/10/18/dmk-make-image-against-vijay-on-karur-tragedy/): ടിവികെ നേതാവും നടനുമായ വിജയ്‌യെ ആര്‍എസ്എസ് ഗണ വേഷം അണിയിച്ചുള്ള ചിത്രം പുറത്തിറക്കി ഡിഎംകെ. ആര്‍എസ്എസ് വേഷത്തില്‍ വിജയ് നില്‍ക്കുന്ന പ്രതീകാത്മക ചിത്രമാണ് ഡിഎംകെ പുറത്തിറക്കിയത്. ടിവികെ പതാകയുടെ നിറമുള്ള ഷോള്‍ കഴുത്തില്‍ അണിഞ്ഞ് തിരിഞ്ഞ് നിന്ന് കൈ ഉയര്‍ത്തി നില്‍ക്കുന്ന വിജയ്‌യുടെ ഗ്രാഫിക്‌സ് ചിത്രമാണ് ഡിഎംകെ തയ്യാറാക്കിയത്. ചിത്രത്തില്‍ വിജയ്‌യുടെ ദേഹത്തും കയ്യിലും ചോര കാണാം. ഡിഎംകെ ഐടി വിഭാഗം ആണ് ചിത്രം പങ്കുവെച്ചത്. വിജയ് കരൂരില്‍ സന്ദര്‍ശനം നടത്താത്തത് ചൂണ്ടിക്കാട്ടിയാണ് പോസ്റ്റ്. തിരക്കഥ തയ്യാറാകാത്തത് കൊണ്ടാണോ കരൂരില്‍ പോകാത്തതെന്നും ഡിഎംകെ പോസ്റ്ററിനൊപ്പം പങ്കുവെച്ച പോസ്റ്റില്‍ ചോദിക്കുന്നു. വിജയ് മരിച്ചവരുടെ കുടുംബത്തെ അപമാനിക്കുകയാണെന്നും ഡിഎംകെ ഐടി വിഭാഗം എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു. ‘വെറും പബ്ലിസിറ്റിക്ക് വേണ്ടി കരൂരില്‍ ആള്‍ക്കൂട്ടത്തെ ഒരുമിച്ച് കൂട്ടാന്‍ ശ്രമിച്ചതുകൊണ്ടും ഉത്തരവാദിത്തമില്ലാതെ പ്രവര്‍ത്തിച്ചത് കൊണ്ടുമുണ്ടായ ദുരന്തം നടന്നിട്ട് ഇന്നേക്ക് 20 ദിവസമാകുന്നു. അവനെ കാണാന്‍ വന്ന് ജീവന്‍ നഷ്ടമായവരുടെ കുടുംബത്തെ കാണാനോ, അനുശോചനം അറിയിക്കാനോ, ദുരിതാശ്വാസ … - [‘വിധിയിൽ തൃപ്തരാണ്, പരമാവധി ശിക്ഷ ലഭിച്ചു; ചെന്താമര പുറത്തിറങ്ങരുതെന്നാണ് തങ്ങളുടെ ആവശ്യമെന്ന് സജിതയുടെ കുടുംബം](https://indiavision.net/2025/10/18/sajithas-family-says-they-are-satisfied-with-verdict-given-to-accused-chenthamara/): പാലക്കാട് പോത്തുണ്ടി സജിതാ വധക്കേസിൽ പ്രതി ചെന്താമരയ്ക്ക് ലഭിച്ച വിധിയിൽ തൃപ്തരാണെന്ന് സജിതയുടെ കുടുംബം. പ്രതീക്ഷിച്ചിരുന്നു വിധിയാണ്. കേസില്‍ ലഭിക്കാവുന്ന പരമാവധി ശിക്ഷ ലഭിച്ചിട്ടുണ്ട്. ചെന്താമര പുറത്തിറങ്ങരുതെന്നാണ് തങ്ങളുടെ ആവശ്യമെന്ന് കൊല്ലപ്പെട്ട സജിതയുടെ മക്കള്‍ പറഞ്ഞു. ഇനി പരോളോ ജാമ്യമോ ചെന്താമരയ്ക്ക് ലഭിക്കരുത്. ഭയത്തിലാണ് ജീവിക്കുന്നതെന്ന് മക്കള്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. കോടതിയില്‍ നില്‍ക്കുമ്പോഴും ഭയമുണ്ടായിരുന്നു. കോടതിയ്ക്കും സഹായിച്ചവര്‍ക്കും നന്ദിയുണ്ടെന്ന് മക്കള്‍ പറഞ്ഞു. സജിതയുടെ മക്കൾക്ക് സർക്കാർ ജോലി നൽകണമെന്ന് സജിതയുടെ സഹോദരി സരിത ആവശ്യപ്പെട്ടു. അവർക്ക് ആരും ഇല്ലാതാക്കിയതാണ് ചെന്താമര. സർക്കാർ എന്തെങ്കിലും സഹായിക്കണം. സർക്കാർ സംരക്ഷണം നൽകണം. എല്ലാവരും ജോലി നൽകാമെന്ന് പറഞ്ഞിരുന്നു. പക്ഷേ ഇതുവരെ ഒന്നുമായിട്ടില്ല. സർക്കാർ ഇതുകൂടി പരി​ഗണിക്കണമെന്ന് സരിത പറഞ്ഞു. കേസിൽ പ്രതി ചെന്താമരയ്ക്ക് ഇരട്ട ജീവപര്യന്തവും അഞ്ച് വർഷം തടവുമാണ് ശിക്ഷ വിധിച്ചത്. മൂന്നേകാൽ ലക്ഷം രൂപ പിഴയും വിധിച്ചു. പാലക്കാട് ജില്ലാ അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. കേസിനെ അപൂർവങ്ങളിൽ അപൂർവമായി … - [കിടപ്പുരോഗിയായ ഭാര്യയെ ഭര്‍ത്താവ് കഴുത്ത് ഞെരിച്ചു കൊന്നു; അറസ്റ്റ്](https://indiavision.net/2025/10/18/a-man-in-kottayam-kerala-has-been-arrested-for-allegedly-strangling-his-bedridden-wife-to-death/): കോട്ടയം കിടങ്ങൂരില്‍ കിടപ്പു രോഗിയായ ഭാര്യയെ ഭര്‍ത്താവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. കിടങ്ങൂര്‍ എലക്കോടത്ത് കെ എസ് രമണി(70) യാണ് മരിച്ചത്. ഭര്‍ത്താവ് ഇ കെ സോമനെ(74) പൊലീസ് അറസ്റ്റ് ചെയ്തു. സോമന്‍ രണ്ടാമത്തെ മകനേയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും മൂത്തമകന്‍ രക്ഷപ്പെടുത്തുകയായിരുന്നു. രണ്ടാമത്തെ മകനേയും കഴുത്ത് ഞെരിച്ച സമയത്ത് മൂത്ത മകന്‍ ഉണര്‍ന്ന് വന്ന് രക്ഷിക്കുകയായിരുന്നു. പഞ്ചായത്തംഗമാണ് പൊലീസിനെ വിളിച്ചറിയിച്ചത്. തുടര്‍ന്ന് കിടങ്ങൂര്‍ പൊലീസ് സോമനെ കസ്റ്റഡിയിലെടുത്തു. - [അഫ്​ഗാനിസ്ഥാൻ-പാകിസ്താൻ സംഘർഷം; ഖത്തറിന്റെ മാധ്യസ്ഥതയിൽ ഇന്ന് ചർച്ച](https://indiavision.net/2025/10/18/pakistan-afghanistan-clash-talks-in-qatar-doha/): അഫ്​ഗാനിസ്ഥാൻ-പാകിസ്താൻ സംഘർഷത്തിൽ ഖത്തറിന്റെ മാധ്യസ്ഥതയിൽ ഇന്ന് ചർച്ച. ദോഹയിൽ വച്ചാണ് അഫ്‌​ഗാൻ -പാക് പ്രതിനിധികൾ ചർച്ച നടത്തുക. താലിബാൻ പ്രതിനിധി സംഘം ദോഹയിലേക്ക് യാത്ര തിരിച്ചു. പ്രതിരോധ മന്ത്രി മൗലവി മുഹമ്മദ് യാക്കൂബ് മുജാഹിദ്, ഇന്റലിജൻസ് മേധാവി അബ്ദുൾ ഹഖ് വാസിഖ് എന്നിവരാണ് സംഘത്തിലുള്ളത്. പാകിസ്താൻ പ്രതിനിധി സംഘം ദോഹയിൽ എത്തി. ദോഹയിൽ ചർച്ചകൾ അവസാനിക്കുന്നതുവരെ 48 മണിക്കൂർ വെടിനിർത്തൽ നീട്ടാൻ പാകിസ്താനും അഫ്ഗാനിസ്ഥാനും വെള്ളിയാഴ്ച സമ്മതിച്ചതായി ഇരു രാജ്യത്തെയും അധികൃതർ അറിയിച്ചു. അഫ്ഗാൻ അതിർത്തിക്കടുത്ത് നടന്ന ചാവേർ ആക്രമണത്തിൽ ഏഴ് പാകിസ്താൻ സൈനികർ കൊല്ലപ്പെടുകയും 13 പേർക്ക് പരിക്കേൽക്കുകയും ചെയ്തതിന് തൊട്ടുപിന്നാലെയാണ് വെടിനിർത്തൽ നീട്ടൽ സംബന്ധിച്ച വാർത്ത പുറത്തുവന്നത്. അതേസമയം അഫ്ഗാനിസ്ഥാനിലെ പക്തിക പ്രവിശ്യയിൽ പാകിസ്താൻ വ്യോമാക്രമണം നടത്തിയിരുന്നു. എട്ട് പ്രാദേശിക ക്രിക്കറ്റ്‌ താരങ്ങൾ ഉൾപ്പെടെയാണ് പാക് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. പക്തിക പ്രവിശ്യയിലെ അർഗുൺ, ബർമൽ ജില്ലകളിലാണ് പാകിസ്താൻ ആക്രമണം നടത്തിയത്. ജനവാസ മേഖലയിലാണ് ആക്രമണം ഉണ്ടായത്. രണ്ട് ജില്ലകളിലുമായി … - [ഹിജാബ് വിവാദം ; കുട്ടിക്ക് താല്പര്യമുണ്ടെങ്കിൽ കേരളത്തിലെ ഏത് സ്കൂളിലും പ്രത്യേക ഉത്തരവ് വാങ്ങിച്ച് അഡ്മിഷൻ നൽകും: മന്ത്രി വി ശിവൻകുട്ടി](https://indiavision.net/2025/10/18/v-sivankutty-on-hijab-controversy-admission/): പള്ളുരുത്തി സെൻ്റ്. റീത്താസിലെ ഹിജാബ് വിവാദത്തിൽ പ്രതികരിച്ച് മന്ത്രി വി ശിവൻകുട്ടി. കാര്യങ്ങൾ ആവർത്തിച്ചു പറയുന്നില്ല. കുട്ടിയുടെ പിതാവ് ടി.സി വാങ്ങാൻ തീരുമാനിച്ചു. കുട്ടിക്ക് താല്പര്യമുണ്ടെങ്കിൽ കേരളത്തിലെ ഏത് സ്കൂളിലും പ്രത്യേക ഉത്തരവ് വാങ്ങിച്ച് അഡ്മിഷൻ നൽകും. കുട്ടിക്ക് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടെങ്കിൽ അതിനുത്തരവാദി സ്കൂൾ മാനേജ്മെന്റെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് വിദ്യാര്‍ഥികളുടെ അവകാശങ്ങള്‍ ഹനിക്കാന്‍ ഒരു സ്‌കൂളിനെയും അനുവദിക്കില്ല. ശിരോവസ്ത്രം ധരിച്ചതിന്റെ പേരില്‍ വിദ്യാര്‍ത്ഥിനിയെ ക്ലാസില്‍ നിന്ന് മാറ്റി നിര്‍ത്തിയ സംഭവം അങ്ങേയറ്റം പ്രതിഷേധാര്‍ഹവും കേരളത്തിന്റെ വിദ്യാഭ്യാസ പാരമ്പര്യത്തിന് ചേരാത്തതുമാണ്. ഒരു കുട്ടിയെ വിദ്യാലയത്തില്‍ നിന്ന് അകറ്റി നിര്‍ത്തുക എന്നത് സംസ്ഥാനം നേടിയെടുത്ത വിദ്യാഭ്യാസ നേട്ടങ്ങളോട് പുറംതിരിഞ്ഞ് നില്‍ക്കലാണ്. സര്‍ക്കാര്‍ ഈ വിഷയത്തെ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും മന്ത്രി നേരത്തെ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരുന്നു. വിദ്യാഭ്യാസം ഓരോ കുട്ടിയുടെയും അവകാശമാണ്. ഏതെങ്കിലും പ്രത്യേക വസ്ത്രത്തിന്റെ പേരിലോ വ്യക്തിപരമായ ഇഷ്ടങ്ങളുടെ പേരിലോ ഒരു കുട്ടിക്കും ആ അവകാശം നിഷേധിക്കപ്പെടാന്‍ പാടില്ല. ക്ലാസില്‍ നിന്ന് … - [‘ഒരു മുഴം തുണി എങ്ങനെയാണ് നിയമവിരുദ്ധമാകുന്നത്’; ഹിജാബ് വിവാദത്തില്‍ പ്രതികരണവുമായി കുഞ്ഞാലിക്കുട്ടി](https://indiavision.net/2025/10/18/p-k-kunhalikutty-on-hijab-controversy/): പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്‌കൂളിലെ ഹിജാബ് വിവാദത്തില്‍ ഭരിക്കുന്ന സർക്കാർ വിദ്യാർത്ഥിയെ സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. ശിവൻകുട്ടി വ്യക്തിപരമായി നല്ല പ്രസ്താവന നടത്തി. പക്ഷെ അത് വന്നുപതിച്ചത് ഒരു വിദ്യാര്‍ത്ഥിയുടെ പഠനം മുടങ്ങുന്നതിലാണെന്നും ഇത്തരം വിഭാഗീയ പ്രവര്‍ത്തനം വിജയിക്കാന്‍ പാടില്ലാത്തതാണെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. വലിയ അസഹിഷ്ണുതയുടെ ഉദാഹരണമാണ് സ്‌കൂളില്‍ ഉണ്ടായ പ്രശ്‌നം. കേരളത്തിന് അപമാനകരമാണ്. നിയമം മാത്രം നോക്കിയാല്‍ പോരല്ലോ. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന നിലപാട് ആണല്ലോ വേണ്ടതെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഛത്തീഗ്ഢിലെ കാര്യം നമ്മള്‍ പറയുമ്പോള്‍ നമ്മുടെ സംസ്ഥാനത്ത് ഇങ്ങനെയൊരു ഉദാഹരണം ഉണ്ടായത് നാണക്കേടാണെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. നിയമം നോക്കിയല്ല ഇങ്ങനെയുള്ള വിഷയങ്ങള്‍ പോകുന്നത്. മറിച്ച് ഒരു ഗിവ് ആന്‍ഡ് ടേക്ക് പോളിസിയില്‍ പോകേണ്ട കാര്യമാണ്. അത് കൊണ്ട് കാര്യമില്ലല്ലോ. വിദ്യാർത്ഥിയുടെ പഠനം മുടങ്ങിയില്ലേ. ഓപ്പറേഷൻ സക്‌സസ്, പക്ഷെ രോഗി മരിച്ചു അതാണ് … - [കട്ടപ്പനയില്‍ ഉരുള്‍പൊട്ടല്‍; റോഡുകള്‍ ഒലിച്ചുപോയി](https://indiavision.net/2025/10/18/severe-landslide-in-kattappana-idukki/): കട്ടപ്പന കുന്തളംപാറയില്‍ ഉരുള്‍പൊട്ടല്‍. വലിയ ശബ്ദത്തോടെയുണ്ടായ ഉരുള്‍പൊട്ടലിനെത്തുടര്‍ന്ന് ശക്തമായ മലവെള്ളപ്പാച്ചിലില്‍ റോഡുകളും കൃഷിയിടങ്ങളും ഒലിച്ചുപോയി. 2019ല്‍ ഉരുള്‍പൊട്ടലുണ്ടായ അതേ പ്രദേശത്താണ് വീണ്ടും ഉരുള്‍പൊട്ടലുണ്ടായിരിക്കുന്നത്. ശനിയാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് ഉരുള്‍പൊട്ടലുണ്ടായത്. വീടുകള്‍ക്ക് മുന്നിലേയ്ക്ക് ചെളിയും കല്ലും മണ്ണും ഒഴികിയെത്തി. പ്രദേശത്തെ റോഡുകളും കൃഷിയിടങ്ങളും ഒലിച്ചു പോയി. ആളപായമില്ല. ഇടുക്കിയില്‍ വിവിധ മേഖലകളില്‍ വെള്ളിയാഴ്ച രാത്രി മുതല്‍ ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. നെടുങ്കണ്ടം കൂട്ടാറിലും ഉരുള്‍പൊട്ടിയതായി സംശയമുണ്ട്. കനത്ത മഴവെള്ളപ്പാച്ചിലില്‍ കൂട്ടാറില്‍ ട്രാവലര്‍ അടക്കമുള്ള വാഹനങ്ങള്‍ ഒഴുകിപ്പോയിരുന്നു. കല്ലാര്‍ ഡാമിലെ ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് ഷട്ടറുകള്‍ ഉയര്‍ത്തി ജലം പുറത്തേയ്ക്ക് ഒഴുകിത്തുടങ്ങി. മുല്ലപ്പെരിയാര്‍ ഡാമിലെ ഷട്ടറുകളും ഉയര്‍ത്തും. - [നെന്മാറ സജിത കൊലക്കേസ്: പ്രതി ചെന്താമരക്ക് ഇരട്ട ജീവപര്യന്തം തടവ്](https://indiavision.net/2025/10/18/nenmara-sajitha-murder-case-verdict-double-life-sentence-for-chenthamara/): നെന്മാറ പോത്തുണ്ടി സജിത കൊലക്കേസിൽ പ്രതിയായ ചെന്താമരക്ക് ഇരട്ട ജീവപര്യന്തം തടവ് ശിക്ഷ. ശിക്ഷ വിധിക്കുന്നതിന് മുമ്പായി ജാമ്യത്തിലിറങ്ങിയശേഷം പ്രതി നടത്തിയ ഇരട്ടക്കൊലപാതകത്തെക്കുറിച്ചും കോടതി പരാമര്‍ശിച്ചു. സജിത വധക്കേസ് അപൂര്‍വങ്ങളിൽ അപര്‍വമായ കേസ് അല്ലെന്ന് വ്യക്തമാക്കിയാണ് ചെന്താമരയെ ജീവപര്യന്തം തടവ് ശിക്ഷക്ക് കോടതി വിധിച്ചത്. കഴിഞ്ഞ ദിവസം പ്രതി കുറ്റകാരനാണെന്ന് പാലക്കാട് നാലാം അഡീഷ്ണൽ സെഷൻസ് കോടതി കണ്ടെത്തിയിരുന്നു. തുടർന്ന് നടന്ന വാദത്തിന് ശേഷമാണ് ഇന്ന് കോടതി ശിക്ഷാവിധി പ്രഖ്യാപിച്ചത്. പ്രതിക്ക് വധശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷന്‍റെ വാദം. കേസിന് പിന്നാലെ നടന്ന ഇരട്ട കൊലയും കോടതിയെ അറിയിച്ച് കൊണ്ടായിരുന്നു പ്രോസിക്യൂഷന്‍റെ വാദം. എന്നാൽ, ശിക്ഷയിൽ ഇളവ് വേണമെന്ന് വാദിച്ച പ്രതിഭാഗം ഇരട്ടക്കൊലപാതകം ഈ കേസുമായി കൂട്ടിക്കെട്ടരുതെന്നും കോടതിയെ അറിയിച്ചിരുന്നു. പ്രതിക്ക് മുമ്പ് ക്രിമിനൽ പശ്ചാത്തലമില്ലാതിരുന്നയാളല്ലായിരുന്നുവെന്നും അപൂർവങ്ങളിൽ അപൂർവമായ കേസല്ലെന്നുമാണ് പ്രതിഭാഗം വാദിച്ചത്. ശിക്ഷാ വിധി കേള്‍ക്കാൻ സജിതയുടെ മക്കളും വീട്ടുകാരും കോടതിയിൽ എത്തിയിരുന്നു. നെന്മാറ പോത്തുണ്ടി ബോയൻസ് നഗര്‍ സ്വദേശിനി സജിത … - [റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുന്ന സ്വര്‍ണവിലയില്‍ ഇന്ന് കനത്ത ഇടിവ് ; ഒറ്റയടിക്ക് കുറഞ്ഞത് 1400 രൂപ](https://indiavision.net/2025/10/18/kerala-gold-rate-18-october-2025/): റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുന്ന സ്വര്‍ണവിലയില്‍ ഇന്ന് കനത്ത ഇടിവ്. സ്വര്‍ണവില പവന് ഒരു ലക്ഷം രൂപ കടന്ന് കുതിക്കുമെന്ന് തോന്നിപ്പിച്ച ഘട്ടത്തില്‍ ഇന്ന് 1400 രൂപയാണ് കുറഞ്ഞത്. 95,960 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 175 രൂപയാണ് കുറഞ്ഞത്. 11,995 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെ പവന് 2840 രൂപയാണ് ഉയര്‍ന്നത്. എട്ടിനാണ് സ്വര്‍ണവില ആദ്യമായി 90,000 കടന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ ഒഴുകിയെത്തുന്നതാണ് സ്വര്‍ണവില ഉയരാന്‍ പ്രധാന കാരണം. അമേരിക്കയില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വം അടക്കമുള്ള വിഷയങ്ങളാണ് അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ ഉണ്ടാകുന്ന ചലനങ്ങള്‍ ഇന്ത്യന്‍ വിപണിയിലും പ്രതിഫലിക്കുന്നതാണ് വില വര്‍ധനയ്ക്ക് കാരണമെന്ന് വിപണി വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. - [നഷ്ടപ്പെട്ടത് തിരിച്ചു പിടിക്കും; കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കണം; പി എസ് പ്രശാന്ത്](https://indiavision.net/2025/10/18/we-will-recover-what-was-lost-the-culprits-must-be-punished-exemplarily-says-p-s-prashanth/): സ്വർണ്ണക്കൊള്ള വിവാദം ശബരിമലയെ ബാധിച്ചിട്ടില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. അന്വേഷണം ശരിയായ രീതിയിലാണ് പോകുന്നതെന്ന കാര്യത്തിൽ സംശയമില്ല. കൃത്യമായി അന്വേഷണം നടക്കും. ഭ​ഗവാന്റെ ഒരു തരി പൊന്നെങ്കിലും മോഷ്ടിച്ചുകൊണ്ട് പോയിട്ടുണ്ടെങ്കിൽ തിരികെ വരുക തന്നെ ചെയ്യും. നഷ്ടപ്പെട്ടത് തിരിച്ചു പിടിക്കും. കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് പിഎസ് പ്രശാന്ത് പറഞ്ഞു. ഭംഗിയായി മണ്ഡല മകരവിളക്ക് തീർത്ഥാടനം മുന്നോട്ടുപോകുമെന്നും പി എസ് പ്രശാന്ത് പറഞ്ഞു. ഇന്നലെയും ഇന്നും ശബരിമലയിൽ വലിയ തീർത്ഥാടന തിരക്കാണ് അനുഭവപ്പെടുന്നത്. ഇന്ന് 50,000 തീർത്ഥാടകർ വെർച്ചൽ ക്യൂ വഴി ദർശനത്തിന് ബുക്ക് ചെയ്തു. രാഷ്ട്രപതിയുടെ സന്ദർശനത്തിന്റെ ഒരുക്കങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. 22 ന് ഉച്ചയ്ക്ക് ഒരു മണിക്ക് സന്നിധാനത്ത് എത്തും. വൈകുന്നേരത്തോടുകൂടി തിരിച്ചുപോകുമെന്ന് പി എസ് പ്രശാന്ത് അറിയിച്ചു. വിവാദ പശ്ചാത്തലത്തിൽ രാഷ്ട്രപതിയുടെ സന്ദർശനം അഭിമാനം തോന്നുന്നുവെന്നും ഇന്ത്യയുടെ പ്രഥമ പൗരൻ ഇവിടെ വരുന്നത് സന്തോഷം നൽകുന്ന കാര്യമാണെന്നും പി എസ് പ്രശാന്ത് പറഞ്ഞു. - [ഐസി ബാലകൃഷ്ണനെതിരെ കേസെടുത്തു](https://indiavision.net/2025/10/18/a-case-has-been-registered-against-i-c-balakrishnan/): ഐ സി ബാലകൃഷ്ണൻ എംഎൽഎക്കെതിരെ കേസെടുത്ത് വിജിലൻസ്. കോൺഗ്രസ് ഭരിക്കുന്ന സഹകരണ ബാങ്കുകളിൽ നിയമനത്തിനായി കോഴ വാങ്ങിയതിൽ എംഎൽഎക്ക് പങ്കുണ്ടെന്ന് ആരോപണം ഉയർന്നിരുന്നു. എൻഎം വിജയൻ്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണത്തിനു ശേഷമാണ് കേസ് രജിസ്റ്റർ ചെയ്തത്. സാമ്പത്തിക ഇടപാടുകളും ആയി ബന്ധപ്പെട്ടായിരുന്നു അന്വേഷണം. നിയമനക്കോഴയുമായി ബന്ധപ്പെട്ട വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് എഫ്ഐആർ ഇട്ടത്. ഇതുമായി ബന്ധപ്പെട്ട് വിജിലൻസ് പ്രാഥമിക അന്വേഷണ പൂർത്തിയാക്കി. വിജിലൻസ് ഡയറക്ടറുടെ അനുമതിയെ തുടർന്നാണ് കേസ് എടുത്തിരിക്കുന്നത്. എൻഎം വിജയന്റെയും മകന്റെയും മരണത്തിൽ സുൽത്താൻ ബത്തേരി എംഎൽഎ ഐ സി ബാലകൃഷ്ണൻ, വയനാട് ഡിസിസി അധ്യക്ഷൻ എൻഡി അപ്പച്ചൻ, കെ കെ ഗോപിനാഥൻ എന്നിവരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി പ്രതി ചേർത്തിരുന്നു. എൻ എം വിജയന്റെ ആത്മഹത്യ കുറിപ്പിൽ നാല് നേതാക്കളുടെ പേരാണ് പറയുന്നത്. ഇതിൽ ഒരാൾ മരിച്ചിരുന്നു. ബാക്കി മൂന്ന് പേർക്കെതിരെയാണ് പൊലീസ് പ്രതി ചേർത്തത്. എൻ എം വിജയന്റേയും മകന്റേയും മരണത്തിൽ ഐ സി ബാലകൃഷ്ണൻ … - [പഞ്ചാബിൽ ട്രെയിനിൽ വൻ തീപിടിത്തം, 3 കോച്ചുകളിലേക്ക് തീ പടർന്നു](https://indiavision.net/2025/10/18/fire-break-out-in-train-punjab/): പഞ്ചാബിൽ സിർഹിന്ദിന് സമീപം അമൃത്സർ-സഹർസ ഗരീബ് രഥ് എക്സ്പ്രസ് ട്രെയിനിൽ വൻ തീപിടിത്തം. സിർഹിന്ദ് റെയിൽവേ സ്റ്റേഷനിലെത്തിയപ്പോഴാണ് കോച്ചിനകത്ത് തീ പിടിത്തമുണ്ടായത്. 3 കോച്ചുകളിലേക്ക് തീ പടർന്നു. ഒരു കോച്ച് പൂർണമായും കത്തി നശിച്ചു. തീ കണ്ട ഉടനെ യാത്രക്കാരെ മാറ്റി തീയണച്ചെന്ന് റെയിൽവേ അറിയിച്ചു. ആർക്കും പരിക്കില്ലെന്നാണ് പ്രാഥമിക വിവരം. ട്രെയിനിൻ്റെ 19-ാം നമ്പർ കോച്ചിലാണ് ആദ്യം തീപിടിത്തമുണ്ടായത്. ഈ കോച്ച് പൂർണ്ണമായും കത്തിനശിച്ചു. തീപിടിച്ച ബോഗിയിൽ നിരവധിപ്പേർ യാത്ര ചെയ്തിരുന്നതായും റിപ്പോർട്ടുണ്ട്. ട്രെയിനിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ ട്രെയിൻ നിർത്തിയിട്ട് തീയണക്കാൻ ശ്രമം തുടങ്ങിയതിനാൽ വലിയൊരു അപകടം ഒഴിവായി. റെയിൽവേ അധികൃതരും അഗ്നിശമന സേനയും ഉടൻ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. - [ലഡാക്കിൽ വീണ്ടും നിരോധനാജ്ഞ പ്രഖ്യാപിച്ചു](https://indiavision.net/2025/10/18/prohibitory-orders-reimposed-in-ladakh/): ലഡാക്കിൽ വീണ്ടും നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജില്ലാ കളക്ടർ രാകേഷ് കുമാർ ഇത് സംബന്ധിച്ച് ഉത്തരവ് ഇറക്കി. റാലികൾ, ഒത്തു കൂടൽ എന്നിവ നിരോധിച്ചു കൊണ്ടാണ് ഉത്തരവ്. ഇന്ന് നിശബ്ദ പ്രതിഷേധം പ്രഖ്യാപിച്ചിരിക്കെയാണ് നടപടി. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിയന്ത്രണങ്ങൾ തുടരും. ഉച്ചഭാഷിണികൾ ഉപയോഗിക്കരുതെന്നും പ്രകോപന പ്രസ്താവനകൾ ഇറക്കരുത് എന്നും ഉത്തരവിൽ. സെപ്റ്റംബർ 24 ലെ സംഘർഷത്തെ തുടർന്ന് പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ രണ്ട് ദിവസം മുമ്പ് പിൻവലിച്ചിരുന്നു. അതേസമയം നാലുപേര്‍ മരണപ്പെടാന്‍ ഇടയായ ലഡാക്ക് സംഘര്‍ഷത്തില്‍ മൂന്നംഗ ജുഡീഷ്യല്‍ കമ്മീഷനെ കേന്ദ്ര സർക്കാർ നിയമിച്ചിരുന്നു. മുന്‍ സെഷന്‍സ് ജഡ്ജി മോഹന്‍ സിങ് പരിഹാര്‍, ഐഎഎസ് ഉദ്യോഗസ്ഥന്‍ തുഷാര്‍ ആനന്ദ് എന്നിവരാണ് ജുഡീഷ്യല്‍ കമ്മീഷനിലെ മറ്റ് അംഗങ്ങള്‍. ലഡാക്കിലെ സംഘടനകളുടെയും സോനം വാങ്ചുക്കിന്റെയും ആവശ്യമായിരുന്നു ജുഡീഷ്യല്‍ അന്വേഷണം. ലഡാക്കിന് സംസ്ഥാന പദവിയും ആറാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ട് സോനം വാങ്ചുക് നടത്തിയ നിരാഹാര സമരത്തില്‍ പൊലീസ് ഇടപെടല്‍ ഉണ്ടായതോടെയാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. സംഘര്‍ഷത്തില്‍ … - [ഇടുക്കിയില്‍ കനത്ത മഴ; മുല്ലപ്പെരിയാര്‍ തുറന്നു, പെരിയാറിന്‍റെ തീരത്ത് ജാഗ്രതാ നിര്‍ദേശം](https://indiavision.net/2025/10/18/mullaperiyar-dam-opened-high-alert/): കനത്ത മഴയെ തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്നതിന് പിന്നാലെ മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു. അണക്കെട്ടിലെ ജലനിരപ്പ് റൂള്‍ കര്‍വ് പിന്നിട്ട സാഹചര്യത്തിലാണ് ഡാമിന്റെ മൂന്നു ഷട്ടറുകള്‍ തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കിയത്.സെക്കന്‍ഡില്‍ 1400 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. രാവിലെ എട്ടു മണിക്ക് ഡാമിലെ ജലനിരപ്പ് 138.25 അടിയിലെത്തിയിരുന്നു. ഡാം തുറന്നതോടെ പെരിയാര്‍ നദിയുടെ ഇരുകരകളിലും അധിവസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ഇടുക്കി ജില്ലാ ഭരണകൂടം അറിയിച്ചു. ശനിയാഴ്ച പുലര്‍ച്ചെ ഡാമിലെ ജലനിരപ്പ് 3.00 മണിക്ക് 136.00 അടിയില്‍ എത്തിയിരുന്നു. വൃഷ്ടിപ്രദേശത്ത് ലഭിച്ച മഴമൂലം അണക്കെട്ടിലേക്കുള്ള ജലപ്രവാഹം വര്‍ദ്ധിച്ചിട്ടുണ്ട്. ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ല. ആവശ്യമായ എല്ലാ മുന്‍കരുതല്‍ നടപടികളും ജില്ലാ ഭരണകൂടം സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. ഇടുക്കി ജില്ലയിലെ വിവിധ മേഖലകളില്‍ ശക്തമായ മഴായാണ് അനുഭവപ്പെടുന്നത്. കുമളി, നെടുങ്കണ്ടം, കട്ടപ്പന മേഖലകളില്‍ രാത്രിയോടെ അനുഭവപ്പെട്ട ശക്തമായ മഴ പുലര്‍ച്ചെ വരെയും തുടര്‍ന്നു. വണ്ടിപ്പെരിയാര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിന്‍ രാത്രിയിലെ മഴയില്‍ വെള്ളം കയറി. കക്കികവലയില്‍ നിരവധി … ## Pages - [Home](https://indiavision.net/) [comment]: # (Generated by Hostinger Tools Plugin)