KeralaNews

ആത്മകഥ അവസാനഘട്ടത്തിൽ; അടുത്തമാസം പ്രസിദ്ധീകരിക്കും : ഇ പി ജയരാജൻ

തന്റെ ആത്മകഥ അവസാനഘട്ടത്തിലാണെന്നും അടുത്തമാസം പ്രസിദ്ധീകരിക്കുമെന്നും സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗം ഇ പി ജയരാജൻ. പ്രസാധകരായി മാതൃഭൂമി ബുക്സിന് വാക്ക് നൽകി. ഡി സി ബുക്സിനെതിരെ തുടർനിയമനടപടികൾക്കില്ല. അവർ പിശക് അംഗീകരിച്ചതാണ്. നിയമപരമായി നടപടികൾ അവസാനിപ്പിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു.

തെറ്റ് തിരുത്തി വേടൻ വേദിയിലെത്തിയത് നല്ല കാര്യമാണെന്ന് പറഞ്ഞ ഇ പി അദ്ദേഹം നല്ലൊരു സംഗീതജ്ഞനാണെന്നും വലിയ തോതിൽ ചെറുപ്പക്കാരെ സ്വാധീനിക്കുന്നയാളാണെന്നും കൂട്ടിച്ചേർത്തു. ലഹരി ഉപയോഗിക്കുന്നുണ്ടോ ഇല്ലയോ എന്ന് നോക്കിയല്ല സർക്കാർ മുൻപ് വേടനെ പരിപാടിയ്ക്ക് ക്ഷണിച്ചതെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസ് നേതൃമാറ്റവുമായി ബന്ധപ്പെട്ടും ഇ പി പ്രതികരിച്ചു. കോൺഗ്രസിൽ ഇനിയും പൊട്ടിത്തെറികൾ ഉണ്ടാവും. അവരുടെ രാഷ്ട്രീയ നയം തെറ്റാണ്. കോൺഗ്രസിന്റെ പ്രസിഡന്റിനെ നിയമിക്കുന്നത് സഭയായാൽ ഇനിയും പ്രശ്നങ്ങൾ ഉണ്ടാകുമെന്നും ഇ പി ജയരാജൻ കൂട്ടിച്ചേർത്തു.

നേരത്തെ ഇ പിയുടെ ആത്മകഥയുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വിവാദത്തിൽ ഇ പിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഡിസി ബുക്‌സിനെതിരെ പൊലീസ് കേസെടുത്തിരുന്നു. പബ്ലിക്കേഷൻസ് വിഭാഗം മേധാവി ശ്രീകുമാറിനെ ഒന്നാം പ്രതിയാക്കി കോട്ടയം ഈസ്റ്റ് പൊലീസാണ് കേസ് എടുത്തിരുന്നത്.

News Desk

വാർത്തകൾക്കായി വിശ്വസനീയ ഉറവിടം. പുതിയ ബ്രേക്കിംഗ് വാർത്തകളും സമഗ്രമായ റിപ്പോർട്ടുകളും കൃത്യതയോടെയും വേഗത്തിലും ജനങ്ങളിലേക്ക് എത്തിക്കാൻ പ്രതിജ്ഞാബദ്ധരായ സമർപ്പിത പത്രപ്രവർത്തകരുടെ സംഘം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button