Cinema

ഉണ്ണി മുകുന്ദന്റെ മെഹ്ഫിൽ ഒടിടിയിൽ എത്തി; ചിത്രം എവിടെ കാണാം?

മുകേഷ്, ഉണ്ണി മുകുന്ദൻ, ആശാ ശരത് എന്നിവർ പ്രധാന കഥാപാത്രങ്ങളായി അടുത്തിടെ തിയേറ്ററുകളിലെത്തയി ചിത്രമാണ് ‘മെഹ്ഫിൽ’. ജയരാജ്‌ ആണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്. മെഹ്ഫിൽ ഒടിടിയിലൂടെ ഒരിക്കൽക്കൂടി പ്രേക്ഷകരിലേക്ക് എത്തുകയാണ്. ചിത്രം ഒടിടിയിൽ സ്ട്രീമിങ് ആരംഭിച്ചു.

മനോജ് കെ. ജയൻ, രഞ്ജി പണിക്കർ, കൈലാഷ്, സിദ്ധാർത്ഥ് മേനോൻ, വൈഷ്ണവി, സബിത ജയരാജ്, അശ്വത്ത്‌ ലാൽ, മനോജ്‌ ഗോവിന്ദൻ, അജീഷ്, ഷിബു നായർ തുടങ്ങിയവർക്കൊപ്പം ഗായകരായ രമേശ് നാരായൺ, ജി. വേണുഗോപാൽ, കൃഷ്ണചന്ദ്രൻ, അഖില ആനന്ദ് എന്നിവരും ചിത്രത്തിൽ സുപ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

ദീപാങ്കുരൻ സംഗീതം പകർന്ന മെഹ്ഫിലിൽ കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ എട്ടു ഗാനങ്ങൾ ഉണ്ട്. വൈഡ് സ്ക്രീൻ മീഡിയ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോ. മനോജ്‌ ഗോവിന്ദനാണ് മെഹ്ഫിലിൽ നിർമ്മിച്ചത്. ചിത്രത്തിനായി, വിപിന്‍ മണ്ണൂര്‍ എഡിറ്റിങും രാഹുല്‍ ദീപ് ഛായാഗ്രഹണവും നിര്‍വഹിച്ചിരിക്കുന്നു.

മനോരമ മാക്സിലൂടെയാണ് മെഹ്ഫിൽ ഒടിടിയിലെത്തിയിരിക്കുന്നത്. ചിത്രം സ്ട്രീമിങ് ആരംഭിച്ചു.

News Desk

വാർത്തകൾക്കായി വിശ്വസനീയ ഉറവിടം. പുതിയ ബ്രേക്കിംഗ് വാർത്തകളും സമഗ്രമായ റിപ്പോർട്ടുകളും കൃത്യതയോടെയും വേഗത്തിലും ജനങ്ങളിലേക്ക് എത്തിക്കാൻ പ്രതിജ്ഞാബദ്ധരായ സമർപ്പിത പത്രപ്രവർത്തകരുടെ സംഘം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button