Kerala

ലീഗ് ഭരിച്ചാല്‍ കേരളത്തിൽ പാകിസ്ഥാന്‍ ഭരണം വരും ; വീണ്ടും മുസ്ലീം ലീഗിനെ വിമർശിച്ച് വെള്ളാപ്പള്ളി

മുസ്ലീം ലീഗിനെ വിമര്‍ശിക്കാന്‍ വര്‍ഗീയ പരാമര്‍ശവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. യുഡിഎഫ് അധികാരത്തില്‍ എത്തിയാല്‍ മുസ്ലീം ലീഗ് ഭരണത്തിലെത്തും. ലീഗ് ഭരിച്ചാല്‍ പാകിസ്ഥാന്‍ ഭരണം വരുമെന്നുമാണ് വെള്ളാപ്പള്ളിയുടെ പരാമര്‍ശം. തിരുവനന്തപുരം എസ്എന്‍ഡിപി ശാഖാ നേതൃ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി. ഉള്ളത് പറയുമ്പോള്‍ തന്നെ വര്‍ഗീയവാദിയായി ചിത്രീകരിക്കുകയാണെന്ന പരാമര്‍ശത്തിന് ഒപ്പമായിരുന്നു വെള്ളാപ്പള്ളിയുടെ വര്‍ഗീയ ചുവയുള്ള വാക്കുകള്‍.

നിങ്ങള്‍ ആലോചിക്കു, യൂഡിഎഫ് ഭരണത്തിലെത്തിയാള്‍ ഇവിടെ ലീഗ് ഭരിക്കും. ഇവിടെ പാകിസ്ഥാന്‍ ഭരണം നടത്തും. കോണ്‍ഗ്രസിന് എന്താണ് പ്രസക്തിയെന്നും കോണ്‍ഗ്രസിനെ ലീഗ് മൂലയിലിരുത്തിയിരിക്കുകയാണെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. രാഷ്ട്രീയമല്ല താന്‍ പറയുന്നത് എന്ന അവകാശവാദത്തോടെ ആയിരുന്നു വെള്ളാപ്പള്ളിയുടെ പ്രതികരണം. ഇക്കാര്യങ്ങളെല്ലാം പറയുന്നത് തന്റെ അനുഭവത്തില്‍ നിന്നാണ്. വലിയ രീതിയില്‍ താന്‍ വേട്ട ചെയ്യപ്പെടുന്നുണ്ടെന്നും ലെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

എന്നാല്‍, നേതൃയോഗത്തിന് ശേഷം മാധ്യങ്ങളെ കണ്ട വെള്ളാപ്പള്ളി നേരത്തെ നടത്തിയ പരാമര്‍ശം വിശദീകരിക്കാനും തയ്യാറായി. ലീഗ് ഭരിച്ചാല്‍ പാക് ഭരണം വരുമെന്നല്ല താന്‍ പറയുന്നതെന്നും ലീഗിനുള്ളില്‍ പാക് മനോഭാവമുള്ളവര്‍ ഉണ്ടെന്നാണ് ഉദ്യേശിച്ചത് എന്നും പറഞ്ഞു.

News Desk

വാർത്തകൾക്കായി വിശ്വസനീയ ഉറവിടം. പുതിയ ബ്രേക്കിംഗ് വാർത്തകളും സമഗ്രമായ റിപ്പോർട്ടുകളും കൃത്യതയോടെയും വേഗത്തിലും ജനങ്ങളിലേക്ക് എത്തിക്കാൻ പ്രതിജ്ഞാബദ്ധരായ സമർപ്പിത പത്രപ്രവർത്തകരുടെ സംഘം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button