Cinema

മേനേ പ്യാർ കിയ ഒടിടിയിൽ; ചിത്രം എവിടെ കാണാം?

ഹൃദു ഹാറൂണ്‍, പ്രീതി മുകുന്ദന്‍ എന്നിവർ പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് ഓണം റിലീസായി തിയേറ്ററുകളിലെത്തിയ ‘മേനേ പ്യാര്‍ കിയ’. ഫൈസൽ ഫസലുദ്ദീൻ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സ്പൈർ പ്രൊഡക്ഷൻസിന്റെ ബാനറിൽ സഞ്ജു ഉണ്ണിത്താൻ നിർമ്മിച്ച ചിത്രം ഒടിടിയിൽ സ്ട്രീമിങ് ആരംഭിച്ചു.

അസ്‌കര്‍ അലി, മിദൂട്ടി, അര്‍ജുന്‍, ജഗദീഷ് ജനാര്‍ദ്ദനന്‍, ജിയോ ബേബി, ശ്രീകാന്ത് വെട്ടിയാര്‍, റിഡിന്‍ കിംഗ്‌സ്‌ലി, ത്രികണ്ണന്‍, മൈം ഗോപി, ബോക്‌സര്‍ ദീന, ജീവിന്‍ റെക്‌സ, ബിബിന്‍ പെരുമ്പിള്ളി, ജെറോം, മുസ്തഫ തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നു. സംവിധായകന്‍ ഫൈസല്‍ ഫസലുദ്ദീനും ബില്‍കെഫ്‌സലും ചേര്‍ന്നാണ് ചിത്രത്തിനായി തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.

ഡോൺപോൾ പി. ആണ് മേനേ പ്യാർ കിയയ്ക്കായി ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നുത്. സംഗീതം – ഇലക്ട്രോണിക് കിളി, എഡിറ്റിങ് – കണ്ണൻ മോഹൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – ബിനു നായർ, സൗണ്ട് ഡിസൈൻ – രംഗനാഥ് രവി, സംഘട്ടനം – കലൈ കിങ്സൺ, പശ്ചാത്തല സംഗീതം – മിഹ്റാജ് ഖാലിദ്​ എന്നിവർ നിർവഹിക്കുന്നു.

News Desk

വാർത്തകൾക്കായി വിശ്വസനീയ ഉറവിടം. പുതിയ ബ്രേക്കിംഗ് വാർത്തകളും സമഗ്രമായ റിപ്പോർട്ടുകളും കൃത്യതയോടെയും വേഗത്തിലും ജനങ്ങളിലേക്ക് എത്തിക്കാൻ പ്രതിജ്ഞാബദ്ധരായ സമർപ്പിത പത്രപ്രവർത്തകരുടെ സംഘം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button